UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മുളപ്പിച്ച പയറും കോഴി ഇറച്ചിയും സുരക്ഷിതമോ?

‘പയറിന്റെ സാമ്പിളില്‍ കണ്ട മിക്ക ബാക്ടീരിയകളും മലിന ജല ട്രീറ്റ്‌മെന്റ് പ്ലാന്റ് കളിലും ദുഷിച്ച വളങ്ങളിലും ഉള്ളത് തന്നെയാണ്’

ഭക്ഷ്യ വസ്തുക്കള്‍ ആയ കോഴി ഇറച്ചിയിലും മുളപ്പിച്ച പയറിലും ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ ഉള്ളതായി മുബൈയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടു. വിപണിയില്‍ ലഭ്യമായ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നിന്ന് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ വേര്‍തിരിച്ചു. ഇവയുടെ ഉപയോഗം ആളുകളില്‍ ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധം ഉണ്ടാക്കുകയും അണുബാധകള്‍ക്ക് ഉള്ള ചികിത്സ പ്രയാസം ഉള്ളത് ആക്കുകയും ചെയ്യും.

‘കോഴി ഇറച്ചി, മുളപ്പിച്ച പയര്‍ ഇവയില്‍ നിന്നും ആന്റിബയോട്ടിക്ക് പ്രതിരോധ ബാക്ടീരിയയെ വേര്‍തിരിച്ചു. ‘പഠനത്തിന് നേതൃത്വം നല്‍കിയ മുംബൈ സര്‍വകലാശാല ഗവേഷക ആയ ഡോ. അര്‍ച്ചന രാത് പറഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനത്തില്‍ നിന്നു പച്ച കോഴി ഇറച്ചിയുടെ 14 സാമ്പിളുകളും തെരുവ് കച്ചവടക്കാരില്‍ നിന്നും മുളപ്പിച്ച പയറിന്റെ 13 സാമ്പിളുകളും ശേഖരിച്ചു.

ചിക്കന്‍ സാമ്പിളുകള്‍ കശാപ്പിന് രണ്ടു മൂന്ന് മണിക്കൂറിനകം ശേഖരിച്ചതും മുളപ്പിച്ച പയര്‍ മുളച്ചി ട്ട് 72 മണിക്കൂറില്‍ കുറവും ആയിരുന്നു. ഈ സാമ്പിളുകള്‍ ലാബില്‍ പരിശോധിച്ച ശേഷം ഇവയില്‍ നിന്നു ബാക്ടീരിയയെ വേര്‍തിരിച്ചു. തുടര്‍ന്ന് വിവിധ ഇനം ആന്റിബയോട്ടിക്കുകളോട് ഇവ എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിച്ചു.

ഭക്ഷണത്തിലെ ബാക്ടീരിയകള്‍ പെനിസിലിന്‍, റിഫാ പിസിന്‍ (Rifampicin), സ്‌ട്രെപ്‌ടോമൈസിന്‍, സിപ്രോഫ്‌ലാക്‌സാസിന്‍ (Ciprofloxacin) തുടങ്ങിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതായി കണ്ടു. കന്നുകാലി വ്യവസായ രംഗത്തെ വിവേചന രഹിതമായ ഉപയോഗം ആണ് ചിക്കനില്‍ നിരോധ ബാക്ടീരിയകളുടെ അളവ് കൂടാന്‍ കാരണം.

ചിക്കന്‍ ഉപയോഗിക്കും മുന്‍പ് വേവിക്കും. അപ്പോള്‍ സൂക്ഷ്മാണുക്കള്‍ നശിക്കും എങ്കിലും ഇത് സമീപത്തുള്ള പച്ചക്കറികളിലേക്കും സാലഡി ലേക്കും വ്യാപിക്കുന്നു. ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിനു കാരണമാകുന്ന ജീനുകളെ വഹിക്കുന്ന ക്ലിനിക്കല്‍ പാതോജനുകള്‍ ആണ് അസിനെടോ ബാക്ടര്‍. കറെന്റ് സയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പയറിന്റെ സാമ്പിളില്‍ കണ്ട മിക്ക ബാക്ടീരിയകളും മലിന ജല ട്രീറ്റ്‌മെന്റ് പ്ലാന്റ് കളിലും ദുഷിച്ച വളങ്ങളിലും ( contaminated manure) ഉള്ളത് തന്നെയാണ്. മുളപ്പിച്ച പയര്‍ പച്ചക്ക് തന്നെ കഴിക്കുന്നത് കൊണ്ട് അതിലെ പ്രതിരോധ ബാക്ടീരിയ കളുടെ സാന്നിധ്യം ആശങ്ക ഉളവാക്കു ന്നതാണ് എന്ന് ഡോ. രാത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍