UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നേട്ടങ്ങളെല്ലാം വിചാരിച്ചതിലും അധികമായി; എന്നിട്ടും തുടരുന്ന ഒരുതരം അരക്ഷിതാവസ്ഥ!

പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ ഒരു വിഭാഗം ആളുകളുണ്ട്, കഴിവിന്റെയും നേട്ടങ്ങളുടെയും പര്യായമായി നിലനിന്നിട്ടും ഒരുതരം അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍.

‘ഓരോ മീറ്റിങ്ങുകള്‍ക്കും പുറപ്പെടും മുന്‍പ് ഒരു സ്വയം ബോധ്യപ്പെടുത്തലിനാണ് ആദ്യം ശ്രമിക്കുന്നത്. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഒരു കോമാളിയാകാനാണോ വിജയിയായി തിരികെ വരാനാണോ പോകുന്നതെന്ന ആശങ്ക’.

ഇത് ജെറെമി ന്യൂമാന്റെ വാക്കുകളാണ്. ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ് സ്ഥാപനമായ BDO യുടെ ഗ്ലോബല്‍ സിഇഒ പദവി അലങ്കരിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനനത്തിലേതുള്‍പ്പെടെ പ്രധാനപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കൈവരിച്ചൊരാള്‍. എന്നിട്ടും, അതില്‍ സംതൃപ്തിയോ ആത്മവിശ്വാസമോ ഇല്ലാതെ സ്വകാര്യമായി വേദനിക്കുന്നൊരാള്‍..

പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ ഒരു വിഭാഗം ആളുകളുണ്ട്, കഴിവിന്റെയും നേട്ടങ്ങളുടെയും പര്യായമായി നിലനിന്നിട്ടും ഒരുതരം അരക്ഷിതാവസ്ഥ അനുഭവിക്കുന്നവര്‍. ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ സെന്ററിലെ മുതിര്‍ന്ന ഗവേഷകയും മാനേജ്‌മെന്റ് വിദഗ്ധയുമായ ലോറ എംസണ്‍ ഈ അവസ്ഥയെക്കുറിച്ചു ബിബിസി-യില്‍ എഴുതിയ ലേഖനം വായിക്കാം.

ജെറെമി ന്യൂമാന്‍ ഒരു ഒറ്റപ്പെട്ട പേരല്ല. 25 വര്‍ഷത്തെ പ്രൊഫഷണല്‍ സേവനരംഗത്ത് അദ്ദേഹത്തെ പോലെ പ്രഗത്ഭരായ, വിജയം കൊയ്ത നിരവധി ‘വേദനിക്കുന്ന’മുഖങ്ങളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ഇന്‍സെക്യൂര്‍ ഓവര്‍ അച്ചീവര്‍ എന്ന പേരില്‍ ഇവരെ വിളിക്കാനാകും. തീവ്രമോഹങ്ങളും വിജയങ്ങളുമായി ജീവിതത്തില്‍ സംതൃപ്തിയില്ലാതെ നിലകൊള്ളുന്നവര്‍!

ലീഡിങ് പ്രൊഫഷണല്‍സ്; പവര്‍,പൊളിറ്റിക്‌സ് ആന്‍ഡ് പ്രൈമ ഡോണാസ്, എന്ന എന്റെ പുസ്തകത്തില്‍ ഇത്തരം അവസ്ഥയുള്ളവരെക്കുറിച്ച് എഴുതിയിരുന്നു. ഇന്‍സെക്യൂര്‍ ഓവര്‍ അച്ചീവേഴ്‌സ് എന്ന പദത്തിനോട് പോലും ലോകമെമ്പാടും നിന്ന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു. ഇതൊരു ജന്മാവസ്ഥയല്ല;ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയാണ്.

ഉദാഹരണത്തിന്, അപ്രതീക്ഷിതമായി ജീവിതത്തില്‍ ദാരിദ്യം അനുഭവിക്കേണ്ടി വന്ന കുട്ടികള്‍ വളരുമ്പോള്‍, എത്ര സമ്പാദിച്ചാലും അത് ആ മാനസിക സംഘര്‍ഷത്തെ മറികടക്കാന്‍ കരുത്തുള്ളവയായിരിക്കില്ല. തങ്ങളുടെ നേട്ടത്തില്‍ മാത്രമാണ് മാതാപിതാക്കള്‍ വിലതരുന്നത് എന്ന തോന്നലുള്ള മക്കള്‍ വളര്‍ന്ന് വരുമ്പോള്‍,ഈ സംഘര്‍ഷാവസ്ഥ അവരില്‍ ഉണ്ടായേക്കാം. വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്‌നമാണത്.

ഉയര്‍ന്ന നേട്ടവും പ്രശസ്തിയുമുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഉദാഹരണം… MBA യോഗ്യതയുള്ള നിരവധിപേര്‍ക്ക് അവര്‍ ജോലി നല്‍കുന്നു. പുതിയ റിക്രൂട്ട്‌മെന്റ് സമയത്ത് കമ്പനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക… ‘നിങ്ങളുടെ പരിശ്രമമാണ് കമ്പനിയുടെ നിലനില്‍പ്പ്. ആ പരിശ്രമമാണ് നിങ്ങളുടെയും നിലനില്‍പ്പ്.’ ഇന്‍സെക്യൂര്‍ മാനസികാവസ്ഥയുമായി അവിടേക്ക് കടന്നുചെല്ലുന്ന ഒരാള്‍ക്ക് ഈ വാക്കുകള്‍ ആത്മവിശ്വാസം അല്ല, ആശങ്കയാണ് പകരുക.

ഇന്‍ഹൗസ് പുരസ്‌കാരങ്ങള്‍, പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട്, പ്രൊമോഷന്‍ തുടങ്ങി എല്ലാം ആശങ്ക നിറഞ്ഞ വാക്കുകളാകും. സഹപ്രവര്‍ത്തകരോട് നേരിട്ടുള്ള ഒരു താരതമ്യം ഇവരെ ചെറുതാക്കുമോ എന്ന ആശങ്കയാണ് ഈ മനസികാവസ്ഥക്കാരില്‍ ഉടലെടുക്കുന്നത്. സഹപ്രവര്‍ത്തകരോട് എപ്പോഴും തോന്നുന്നത് മത്സരബുദ്ധിയാകും. ജയിച്ചാലും സംതൃപ്തിയില്ലാതെ മത്സരിച്ചുകൊണ്ടേയിരിക്കും.

എന്റെ ഗവേഷണങ്ങള്‍ക്കിടയില്‍ ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ്,തന്റെ രണ്ട് സഹപ്രവര്‍ത്തകരെപ്പറ്റി പറഞ്ഞു. തങ്ങളുടെ പെര്‍ഫോമന്‍സ് നിലവാരം കുറയാതെയിരിക്കാന്‍ പേടിയോടെയാണത്രെ അവര്‍ ജോലിചെയ്യുക. എല്ലായ്പോഴും തങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമോ എന്ന ആശങ്കയാണ്. ഒരു ദിവസമെങ്കിലും വീട്ടുകാര്‍ക്ക് വേണ്ടി നേരത്തെ ജോലി അവസാനിപ്പിച്ചോളു എന്ന് പറഞ്ഞാല്‍പോലും ടെന്‍ഷന്‍ ആകും. ജൂനിയര്‍ സഹപ്രവര്‍ത്തകരോട് കാണിക്കുന്ന കരുണയെ പോലും അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു.

ഒരുപക്ഷെ ഈ മനസികാവസ്ഥ അവര്‍ ഇഷ്ടപെടുന്നുണ്ടെങ്കില്‍ അതിനെ പോസിറ്റീവ് ആയിക്കാണാം എന്നാണ് അല്ലന്‍ ആന്‍ഡ് ഓവറി ലോ ഫേം സീനിയര്‍ പാര്‍ട്ട്ണര്‍ ഡേവിഡ് മോര്‍ലിയുടെ അഭിപ്രായം. ജോലിയെ വാശിയോടെ സമീപിക്കുന്നത് വ്യക്തിപരമായി അവരുടെ കരിയറിനും സ്ഥാപനത്തിനും ഗുണം ചെയ്യുമെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

പക്ഷെ ദീര്‍ഘകാലം ഇത്തരം മാനസികാവസ്ഥയില്‍ ജോലിചെയ്യുന്നവര്‍ പിന്നീട് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് കീഴടങ്ങേണ്ടി വരും. ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ അവരെ ബാധിക്കും. അപ്പോള്‍ ഈ അവസ്ഥയെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. കുട്ടിക്കാലം സമ്മാനിച്ച സാഹചര്യങ്ങളാണ് ഈ അവസ്ഥയുടെ കാരണമെന്നുണ്ടെങ്കില്‍ അതിനെ നേരിടാന്‍ ശ്രമിക്കണം.

ബുദ്ധിമുട്ടുകള്‍ ആദ്യം മനസിലാക്കണം. ജോലിസ്ഥലത്ത് നിങ്ങളെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷത്തെയും തിരിച്ചറിയണം. അതൊരു വ്യക്തി ആണെങ്കില്‍ അവരോടു അടുത്തിടപെഴകണം.

മറ്റൊരു കാര്യം, നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് സ്വയം ബോധ്യപ്പെടുക എന്നതാണ്. ഇഷ്ടമല്ലാത്ത ജോലി ചെയ്യുകയാണെങ്കില്‍ അത് വിട്ടുപോകാന്‍ മനസ് കാണിക്കുക. മികച്ച മാര്‍ഗങ്ങള്‍ സ്വന്തം മനസിന് അനുസരിച്ച് തേടുക.

ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം, നിങ്ങളുടെ വിജയം ആഘോഷിക്കുക എന്നതാണ്. ഓരോ ആഘോഷങ്ങളും നിങ്ങളെ സംതൃപ്തരാക്കും. തുടര്‍ന്നുള്ള വിജയങ്ങള്‍ക്ക് ഒരു ദിശാബോധവും ഉണ്ടാകും. അത് നിങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തോന്നലും വളരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍