UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നഷ്ടമായ ശബ്ദത്തിന് പകരം പുതിയതായി നിര്‍മ്മിച്ച ശബ്ദവുമായി റേഡിയോ ജേണലിസ്റ്റ്!

30 മണിക്കൂര്‍ തുടര്‍ച്ചയായ വായനയിലൂടെ ആവശ്യത്തിന് വിവരങ്ങള്‍ നെറ്റ്‌വര്‍ക്കിലേക്ക് സ്വീകരിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം പുനരാവിഷ്‌കരിക്കുന്നത്

Avatar

അഴിമുഖം

ഒരു റേഡിയോ ജേണലിസ്റ്റിന്റെ ഏറ്റവും വലിയ ആയുധം ശബ്ദമാണ്. അയാളെ അയാളുടെ ശ്രോതാക്കള്‍ തിരിച്ചറിയുന്നതും വിശ്വസിക്കുന്നതും ആ ശബ്ദം കൊണ്ടാണ്. ഒരു സുപ്രഭാത്തില്‍ ആ ശബ്ദം നഷ്ടപ്പെട്ടുപോയാല്‍ എന്തു ചെയ്യും. അങ്ങനെ ഒരു അവസ്ഥയിലായിരുന്നു യു.എസ് സ്വദേശിയായ റേഡിയോ ജേണലിസ്റ്റ് ജാമി ഡൂപ്രീ. ഒടുവില്‍ ഡൂപ്രീ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ തന്റെ ശബ്ദം തിരിച്ചുപിടിച്ചു, അതോടൊപ്പെ ജോലിയും ജീവിതവും..

54-കാരനായ ജാമി ഡൂപ്രി കോക്സ് മീഡിയ ഗ്രൂപ്പിന്റെ പോളിട്ടിക്കല്‍ റേഡിയോ ജേണലിസ്റ്റാണ്. ഡൂപ്രീയ്ക്ക് രണ്ട് വര്‍ഷം മുമ്പാണ് തന്റെ ശബ്ദം നഷ്ടമായത്. നാഡീവ്യവസ്ഥയ്ക്കുണ്ടായ തകരാര്‍ കാരണമാണ് ശബ്ദം നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട ജോലിയില്‍ പോലും തുടരാനാകാത്ത അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ ജാമി തിരികെ വരുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വീണ്ടും ലഭിച്ച ശബ്ദവുമായി മാധ്യമലോകത്തേക്ക് എത്തുകയാണ് ജാമി.

ജാമി ഡൂപ്രിയുടെ കഥ

35 വര്‍ഷങ്ങളായി വാഷിംഗ്ടണ്‍ ഡി.സിയിലെ രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആറ് റേഡിയോ സ്റ്റേഷനുകള്‍ക്ക് അദ്ദേഹത്തിന്റെ സേവനം ലഭിച്ചിരുന്നു. അമേരിക്കന്‍ റേഡിയോ ജേണലിസത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയായിരുന്നു ജാമി.

2016-ലാണ് ജാമിയ്ക്ക് ശബ്ദം നഷ്ടപ്പെടാന്‍ തുടങ്ങിയത്. പക്ഷെ, ജോലിയെ ബാധിക്കുന്ന തരത്തിലായിരുന്നില്ല അത്. സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാവ് സ്വയം പുറന്തള്ളി, ശബ്ദം മുറുകുന്ന അപൂര്‍വ്വ രോഗമായിരുന്നു അദ്ദേഹത്തിന്. രണ്ടോ മൂന്നോ വാക്ക് പറയാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വളരെ പെട്ടെന്നാണ് ജാമി എത്തിച്ചേര്‍ന്നത്.

ആ സമയത്താണ് സ്‌കോട്ടിഷ് ടെക്നോളജി കമ്പനിയായ സെറിപ്രോക് അദ്ദേഹത്തിന് പുതിയ ശബ്ദം ‘നിര്‍മ്മിച്ചു നല്‍കാനായി എത്തിയത്. അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയാണ് കമ്പനി പ്രയോജനപ്പെടുത്തിയത്. ഡൂപ്രിയുടെ പഴയ ശബ്ദത്തിന് സമാനമായ രീതിയില്‍ ശബ്ദം മെനഞ്ഞെടുക്കാന്‍ ഒരു ന്യൂറല്‍ നെറ്റ്വര്‍ക്ക് സംവിധാനം തന്നെ കമ്പനി ഉപയോഗിച്ചു.

30 മണിക്കൂര്‍ തുടര്‍ച്ചയായ വായനയിലൂടെ ആവശ്യത്തിന് വിവരങ്ങള്‍ നെറ്റ്‌വര്‍ക്കിലേക്ക് സ്വീകരിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം പുനരാവിഷ്‌കരിക്കുന്നത്. നഷ്ടപ്പെട്ട ശബ്ദത്തിന് സമാനമായി പുതിയ ശബ്ദം മെനഞ്ഞെടുക്കുന്നത് വരെ ഈ പ്രക്രിയ തുടരും. പഴയ ശബ്ദത്തിന്റെ പാറ്റേണിന് ഏകദേശം കൃത്യമായ ശബ്ദം സൃഷ്ടിച്ചെടുക്കാനും കഴിയും. ഇങ്ങനെ ഒരു വ്യക്തിയുടെ ശബ്ദം പുനരുജ്ജീവിപ്പിക്കാന്‍ ഒരു മാസത്തെ സമയം വേണം. നിലവില്‍ ഇതിന് പണച്ചെലവും കൂടുതലാണ്. എന്നാല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് പണച്ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് സാധ്യമാക്കിയത്.

ജീവിതത്തിലും ജോലിയിലും തിരികെ എത്താന്‍ ഒരുങ്ങുന്ന ജാമി തനിക്ക് ലഭിക്കാന്‍ പോകുന്ന പുതിയ ശബ്ദത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ‘ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്ന എന്നെയും കുടുംബത്തെയും രക്ഷിക്കുകയാണ് ഇതുവഴി സെറിപ്രോക് കമ്പനി ചെയ്തിരിക്കുന്നത്. സംസാരശേഷിയില്ലാത്ത ഒരു റേഡിയോ ജേണലിസ്റ്റിന് ആരാണ് ജോലി നല്‍കുക? എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്ന് പുതിയ തുടക്കം.’

ന്യൂറല്‍ നെറ്റ്‌വര്‍ക്ക്

പണച്ചെലവ് കുറഞ്ഞ നിര്‍മ്മാണവേഗം കൂടിയ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് 2006 മുതലാണ് സെറിപ്രോക് കമ്പനി വികസിപ്പിച്ചുതുടങ്ങിയത്. ഇന്ന് 500 പൗണ്ട് ചെലവില്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ശബ്ദം വികസിപ്പിച്ചെടുക്കാന്‍ കമ്പനിക്കാകും. മാത്രമല്ല, കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വിവിധ ശബ്ദങ്ങള്‍ യോജിച്ച വ്യക്തിക്ക് കൈമാറാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി മനുഷ്യ ചരിത്രത്തില്‍ പുതുവഴികള്‍ തേടുന്ന ശാസ്ത്രശാഖയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് സെറിപ്രോക് ഇക്കുറി കൈവരിച്ചത്.

ചൈനീസ് സ്ത്രീകള്‍ ഫിറ്റ്‌നസ്സിന് പിന്നാലെ; ജിമ്മുകള്‍ക്ക് ചാകര

സ്തനാര്‍ബുദത്തെ തോല്‍പ്പിച്ച തെറാപ്പി

സെക്സ് എന്നു കേട്ടാല്‍ മുഖം കുനിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തും മുമ്പ് അവര്‍ക്കതില്‍ വിദ്യാഭ്യാസം നല്‍കൂ

പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ആരോഗ്യവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്

സ്‌കിന്‍ ക്യാന്‍സറിനെ നേരിടാം

സസ്യാഹാരികള്‍ക്ക് സന്തോഷവാര്‍ത്ത!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍