UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഏത്തപ്പഴവും വെണ്ണപ്പഴവും ശീലമാക്കിയാല്‍ ഹൃദ്രോഗം തടയാം

ഈ പഴവര്‍ഗങ്ങള്‍ ദിവസവും കഴിക്കുന്നത് ഹൃദയ ധമനികള്‍ക്ക് കട്ടി കൂടുന്നതിനെ തടയും എന്ന് പഠനം

സഹന ബിജു

സഹന ബിജു

ഏത്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെണ്ണപ്പഴം ആകട്ടെ ചിട്ടയായ ഭക്ഷണ രീതി പിന്തുടരുന്നവരുടെ ഇഷ്ട ഫലവുമാണ്. ഈ രണ്ട് പഴവര്‍ഗങ്ങളും ദിവസവും കഴിക്കുന്നത് ഹൃദയ ധമനികള്‍ക്ക് കട്ടി കൂടുന്നതിനെ തടയും എന്ന് പഠനം. പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഈ പഴങ്ങള്‍ വാസ്‌ക്കുലാര്‍ കാല്‍സിഫിക്കേഷന്‍ തടയും എന്ന് കണ്ടു. ഹൃദ്രോഗത്തെയും വൃക്ക രോഗത്തെയും ഗുരുതരമാക്കുന്ന അവസ്ഥയാണ് വാസ്‌ക്കുലാര്‍ കാല്‍സിഫിക്കേഷന്‍.

ശരീര കലകള്‍, രക്ത കുഴലുകള്‍, അവയവങ്ങള്‍ ഇവയില്‍ കാല്‍സ്യം അടിഞ്ഞു കൂടുമ്പോള്‍ ആണ് കാല്‍സിഫികേഷന്‍ സംഭവിക്കുന്നത്. ഈ രൂപപ്പെടല്‍ ശരീരത്തിലെ സാധാരണ പ്രവര്‍ത്തന ങ്ങളെ ബുദ്ധിമുട്ടില്‍ ആക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഉള്ള പ്രധാന കാരണങ്ങളില്‍ ഒന്നായ ധമനി കളുടെ കട്ടി കൂടലിനെ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നു.

ഹൃദയധമനിക്ക് കട്ടി കൂടുന്ന അവസ്ഥയാണു ആര്‍ട്ടീറിയോസ്‌ക്ലീ റോസിസ്. ഹൃദയ ധമനിക്ക് കട്ടി കൂടുമ്പോള്‍ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ പ്രയാസം അനുഭവപ്പെടും. മനുഷ്യനില്‍ മഹാ ധമനി (Iorta )ക്ക് കട്ടി കൂടുന്നത് ഹൃദ്രോഗത്തിനും ഹൃദ്രോഗം മൂലമുള്ള മരണത്തിലേക്കും നയിക്കുമെന്നതിനുള്ള സൂചനയാണ്.

ഭക്ഷണത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നത് കാല്‍സ്യം അടിഞ്ഞു കൂടുന്നതിനെ തടയും എന്ന് ഇന്ത്യന്‍ വംശജന്‍ ആയ ഗവേഷകന്‍ ഉള്‍പ്പെട്ട സംഘം കണ്ടെത്തി. അലബാമ സര്‍വകലാശാല യിലെ അനുപം അഗര്‍വാള്‍ ഉള്‍പ്പെട്ട ഗവേഷക സംഘം ആണ് എലികളില്‍ നടത്തിയ പഠനത്തിലൂടെ ഏത്ത പ്പഴവും വെണ്ണപ്പഴവും ഹൃദ്രോഗം തടയും എന്ന് കണ്ടെത്തിയത്.

ഹൃദ്രോഗ സാധ്യത യുള്ള എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം നല്‍കി. ഇതേ എലികള്‍ക്ക് പൊട്ടാസ്യം കൂടുതലോ കുറവോ ആയ അളവിലും ഭക്ഷണം നല്‍കി. പൊട്ടാസ്യം വളരെ കുറഞ്ഞ അളവില്‍ നല്‍കിയ എലികളില്‍ ഹൃദയ ധമനിക്ക് കട്ടി കൂടിയതായി കണ്ടു. എന്നാല്‍ പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച എലികളില്‍ ധമനിക്ക് കട്ടി കൂടിയില്ല. ശരീരത്തിലെ പ്രധാന ധമനിയായ മഹാധമനിക്കും കട്ടി കൂടിയില്ല എന്നും കണ്ടു.

അതിറോസ്‌ക്ലീറോസിസ് തടയാനും ചികില്‍സിക്കാനും പുതിയ മാര്‍ഗങ്ങളും തെറാപ്പികളും ജെ സി ഐ ഇന്‍സൈറ്റ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠന ത്തിലൂടെ ലഭ്യമാകുന്നു. അലബാമ സര്‍വകലാശാല യിലെ പ്രൊഫസര്‍ ആയ യാബിങ് ചെന്‍ന്റെ നേതൃത്വത്തില്‍ ആണ് ഈ പഠനം നടത്തിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍