UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

അതെന്താ അവര് മാത്രം എത്ര ഭക്ഷണം കഴിച്ചാലും തടി വയ്ക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌

‘ഹോ ഞങ്ങള്‍ ഒക്കെ പച്ച വെള്ളം കുടിച്ചാല്‍ പോലും ശരീരത്തില്‍ കാണാം, ഒരു ദിവസം വൈകിട്ട് ഒരു ബിരിയാണി കഴിച്ചതിന്റെ പിറ്റേന്ന് ഒരു കിലോ ഭാരമാണ് കൂടിയത്! അതൊക്കെ അവള്‍, എന്ത് കഴിച്ചാലും ശരീരത്തു കാണില്ല, കലോറി എണ്ണി നോക്കാതെ രാവിലെ മുതല്‍ രാത്രി വരെ കഴിക്കാം, ഏതു വസ്ത്രവും ധരിക്കാം; ഭാഗ്യവതി’ തടിയുള്ള ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പറഞ്ഞിരിക്കാന്‍ ഇടയുള്ള പരാതിയാണിത്. ശോ നന്നായിട്ട് ഭക്ഷണം കഴിക്കുന്നതാ, എന്നാലും ആളുകള്‍ കാണുമ്പോള്‍ ‘അയ്യോ മോളെ നീ ഒന്നും കഴിക്കാറില്ലേ എന്ന് ചോദിക്കും. മെലിഞ്ഞിരിക്കുന്നവര്‍ക്കും ഈ വിധത്തില്‍ പരാതിയുണ്ട്. സത്യമാണ്. പണ്ട് തൊട്ടേ മെലിഞ്ഞിരിക്കുന്നവര്‍ എത്ര കഴിച്ചാലും കലോറി എണ്ണി നോക്കേണ്ട ആവിശ്യമില്ല. ഉയര്‍ന്ന മെറ്റബോളിസം നിരക്ക് അവര്‍ക്ക് ജന്മന തന്നെ കിട്ടിയതാണ്. അത് അവരുടെ ജീനില്‍ തന്നെ ഉള്ള പ്രത്യേകതകള്‍ കൊണ്ടാണെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തുന്നത്. ചില ജീന്‍ സീരീസുകള്‍ക്ക് മെറ്റബോളിസം ത്വരിതപ്പെടുത്തി എന്ത് കഴിച്ചാലും ആ കൊഴുപ്പിനെയൊക്കെ അതിവേഗത്തില്‍ കത്തിച്ചു കളയാനാകും.

1600 ഓളം മെലിഞ്ഞിരിക്കുന്ന, ആരോഗ്യമുള്ള മനുഷ്യരില്‍ ഈ തരം ജീനുകളുടെ സാന്നിധ്യം പരിശോധിച്ചറിഞ്ഞതിനു ശേഷമാണ് ഗവേഷകര്‍ പരീക്ഷണം ഫലം സ്ഥിരീകരിച്ചത്. ഏതാണ്ട് സൈസ് എട്ട് ഉള്ള സ്ത്രീകളും അരയുടെ ഇഞ്ച് 35 ഒക്കെയുള്ള പുരുഷന്മാരുമാണ് ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. ചില മനുഷ്യര്‍ക്ക് ജന്മനാ തന്നെ ഭക്ഷണ കാര്യത്തില്‍ തീരെ താത്പര്യമില്ലെന്ന് പറയാറില്ലേ, അത് സത്യമാണെന്നാണ് ഗവേഷകര്‍ ആധികാരികമായി ഉറപ്പിക്കുന്നത്. ഈ പരിശോധിച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഭക്ഷണത്തില്‍ വലിയ താല്പര്യമില്ലാത്തത് ഈ പ്രത്യേകതരം ജീനിന്റെ സാന്നിധ്യം കൊണ്ടാണെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
നമ്മള്‍ മെലിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ 18 ശതമാനം ഉത്തരവാദിത്തവും നമ്മുടെ ഡിഎന്‍എയുടെ ഘടനയ്ക്ക് തന്നെയാണ്. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും അവരുടെ ജീവിതത്തില്‍ ഉടനീളം മെലിഞ്ഞവര്‍ തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും പെട്ടെന്ന് പ്രകടമായ അളവില്‍ ഭാരം കൂടിയിട്ടില്ല. എന്ത് കഴിച്ചാലും എത്ര അളവില്‍ കഴിച്ചാലും അവരുടെ ശരീര ഘടനയ്ക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറേക്കാലം അടുപ്പിച്ച് അമിതമായി ഭക്ഷണം കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന രീതിയില്‍ ജീനുകളും മെറ്റാബോളിസവുമായി ബന്ധപ്പെടുത്തി കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആലോചിക്കുകയാണ് ഗവേഷകലോകം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍