ദഹനത്തിനും ചര്‍മത്തിനും നാരങ്ങാനീര് അത്യുത്തമമാണ്. ഒരു സ്പൂണ്‍ നാരങ്ങാ നീര് കുടിച്ചാല്‍ തന്നെ ശരീരത്തിന് വളരെ ഉന്മേഷം തോന്നും. നാരങ്ങയുടെ മണവും നിറവും ആകര്‍ഷണീയമാണ്. സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്ന നാരങ്ങ വിറ്റാമിന്‍ സി-യാല്‍ സംമ്പുഷ്ടമാണ്. തൊലി നീക്കം ചെയ്ത നാരങ്ങക്ക് പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഉള്ളത്. വെളുത്ത തൊലിയും അതിനുള്ളില്‍ അടുക്കി വെച്ചിരിക്കുന്ന ചെറിയ അല്ലികളും. ഇതില്‍ നിന്നാണ് സുഗന്ധ ദ്രവ്യങ്ങളും, ഭക്ഷ്യോപയോഗ വസ്തുക്കളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കുന്നത്.
പോഷക ഗുണങ്ങള്‍
- -നാരങ്ങ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
- -ശരീരത്തിന്റെ അമിത വണ്ണം കുറക്കുന്നതിനും നാരങ്ങ സഹായിക്കും.
- -നാരങ്ങയില്‍ ആന്റിഓക്‌സിഡന്റസും വിറ്റാമിന്‍ സിയും വിറ്റാമിന്‍ ബി6-ഉം അടങ്ങിയിരിക്കുന്നു.
- -ഇടക്കിടെ ഉണ്ടാകുന്ന ദഹനക്കേട് ഭേദമാക്കാന്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങ ചേര്‍ത്ത ചായ കുടിക്കുന്നത് നല്ലതാണ്.
- -വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറു ചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത് കുടിക്കാം.
- -വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഔഷധ ഗുണമുള്ള നാരങ്ങ നൂറ്റാണ്ടുകളായി രൌൃ്്യ രോഗത്തിനുള്ള മരുന്നായി കണക്കാക്കുന്നുണ്ട്.
- -നാരങ്ങാ സര്‍ബത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. കൂടാതെ ക്ഷീണം ,നിര്‍ജലീകരണം, തലവേദന എന്നിവ മാറാനും ഈ സര്‍ബത്ത് നല്ലതാണ്.
- -മനുഷ്യ ശരീരത്തിലെ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കാഫീന്‍ ചര്‍മം വാര്‍ന്ന് പോകുന്നതിനു കാരണമാകുന്നുണ്ട്. നാരങ്ങാവെള്ളം കുടിച്ചാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താം.
- -വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി ശരീരത്തിലെ കോലൊജന്‍ നിര്‍മാണത്തിന് സഹായിക്കുന്നു.കോലൊജന്‍ ചര്‍മ്മത്തിനു തിളക്കവും സൗന്ദര്യവും വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിന് നാരങ്ങ ഉപയോഗിക്കുന്നത്.
- -അമിതമായി മദ്യമോ ഉപ്പോ കഴിക്കുന്ന ആളുകള്‍ രാവിലെയും രാത്രിയും ഓരോ ഗ്ലാസ് നാരങ്ങാച്ചായ കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നതും സംരക്ഷിക്കുന്നതിനോടൊപ്പം ശരീരത്തെ ആല്‍ക്കരീകരിച്ച് വിഷാംശത്തെ ഇല്ലാതാക്കാനും നാരങ്ങ നീരിന് കഴിയും. ഭക്ഷണത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ നാരങ്ങായിലെ ആല്‍ക്കലീ സ്വഭാവത്തിന് കഴിയുന്നു.
നാരങ്ങ നീര് പല്ലുകളുടെ ഇനാമലിന് ദോഷകരമായതിനാല്‍ സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്നതാവും നല്ലത്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കോഴിക്കോട് ഡോണ്‍ ബോസ്‌കോ കോളേജില്‍ അധ്യാപികയായിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി.
More Posts