UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

താരന്‍ അകറ്റണോ നേന്ത്രപ്പഴം ഉപയോഗിച്ചോളൂ

താരന്‍ അകറ്റാന്‍ മാത്രമല്ല മുടിവളരാനും നേന്ത്രപ്പഴം നല്ലതാണ്.

നേന്ത്രപ്പഴം (ഏത്തപ്പഴം) പോഷകാഹാരമാമെന്ന് നമ്മള്‍ക്ക് അറിയാം. എന്നാല്‍ നേന്ത്രപ്പഴം താരനും അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെയും പരിഹരിക്കുമെന്ന് അറിയാമോ? ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 തുടങ്ങി അവശ്യം വേണ്ട ധാതുക്കളും, റൈബോഫ്ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ചര്‍മ്മം തിളങ്ങാനും, മൃദുലമായിരിക്കാനും സഹായിക്കുന്നതാണ്. താരന്‍ അകറ്റാന്‍ മാത്രമല്ല മുടിവളരാനും നേന്ത്രപ്പഴം നല്ലതാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

താരന്‍ അകറ്റാന്‍ നേന്ത്രപ്പഴം ഒലിവ് എണ്ണയും മുട്ടയുടെ വെള്ളയും നല്ലവണ്ണം യോജിപ്പിച്ചുള്ള ഹെയര്‍മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മുടിക്ക് തിളക്കത്തോടൊപ്പം താരന്റെ ശല്ല്യത്തിനും പരിഹാരമാകും.

വരണ്ടമുടിയുടെ സ്വഭാവം മാറുന്നതിനായി നേന്ത്രപ്പഴവും തേനും നന്നായി യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കി തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം.

Read: പഞ്ചസാരയുടെ അളവ് അധികമുള്ള ശീതളപാനീയം സ്ഥിരമായി കുടിക്കുന്നവര്‍ നേരത്തെ മരിക്കും: ലോകാരോഗ്യ സംഘടനയുടെ പഠനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍