UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രക്തദാനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ 650 കിലോ കലോറി ആണ് കത്തിച്ചു കളയുന്നത്

നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് എന്നത് നാം അറിയാതെ പോകുന്നു.പതിവായും കൃത്യമായ ഇടവേളകളിലും രക്തദാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്. വര്‍ഷത്തില്‍ പരമാവധി അഞ്ചു തവണ, അതായത് മൂന്നു മാസത്തിനുള്ളില്‍ രക്തദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരു ദിനചര്യ ആണെന്ന് പറയാം.

രക്തം ദാനം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യ ഗുണങ്ങള്‍

1. കലോറി കുറയ്ക്കുന്നു: ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ നിങ്ങള്‍ 650 കിലോ കലോറി ആണ് കത്തിച്ചു കളയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ഇതിലും നല്ല വഴി മറ്റെന്തുണ്ട്? ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യുന്നത് ഏറെ സുരക്ഷിതമാണ്.

2. അര്‍ബുദം തടയുന്നു: രക്തം ദാനം ചെയ്യുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു. അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം അത് ശരീരത്തിനു ആരോഗ്യകരമാണ്. രക്തത്തിലെ ഇരുമ്പിന്റെ ഉയര്‍ന്ന അളവ് അര്‍ബുദ കോശങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ഹൃദയാരോഗ്യമേകുന്നു: ശരീരത്തിലെ ഇരുമ്പിന്റെ അംശം അധികമാകാത്തത് (പുരുഷന്മാരില്‍ പ്രത്യേകിച്ച്) ഹൃദയാരോഗ്യമേകുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ്. എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്‌സീകരണ നാശത്തിനു കാരണമാകും ഇത് പ്രായമായകല്‍ നേരത്തെ ആക്കുന്നതോടൊപ്പം ഹൃദ്രോഗം, പക്ഷഘാതം ഇവയ്ക്കും കാരണമാകുന്നു.

4. ഹീമോക്രോമാടോസിസ് തടയുന്നു: ശരീരം ഇരുമ്പ് അധികമായി ആഗിരണം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോക്രോമാടോസിസ്. പാരമ്പര്യമോ മദ്യപാന ശീലമോ വിളര്‍ച്ചയോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിവായ രക്തദാനം ശരീരത്തില്‍ ഇരുമ്പ് അധികമാകാതെ സഹായിക്കുന്നു.

5. രക്ത ദാനം സൗജന്യമായ രക്തപരിശോധന: ജീവിതത്തില്‍ എന്തും സൗജന്യമായി ലഭിക്കും എന്നറിഞ്ഞാല്‍ അതിന്റെ പുറകെ പോകുക എന്നത് നമ്മുടെ സ്വഭാവമാണ്. രക്തം ദാനം ചെയ്യും മുന്‍പ് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തും. സൗജന്യമായി രക്ത പരിശോധന നടത്താന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ഇത് എന്നോര്‍ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍