UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും

പഠനത്തിനായി 16 രാജ്യങ്ങളിലെ 12526 ഗര്‍ഭിണികളുടെ വിവരങ്ങള്‍ പരിശോധിച്ചു

ഗര്‍ഭകാലത്ത് മിതമായി വ്യായാമം ശീലിച്ചാല്‍ ഗര്‍ഭകാല പ്രമേഹം വരാന്‍ ഉള്ള സാധ്യത കുറയ്ക്കും. കൂടാതെ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കാനും ഇത് മൂലം സാധിക്കും എന്ന് പഠനം. ലോകമെങ്ങും ഉള്ള ചെറുപ്പക്കാരികള്‍ ആയ, ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടി യാ ഉള്ളവര്‍ ആണ്. അമിതഭാരം അമ്മയെയും കുഞ്ഞിനേയും ഗര്‍ഭ കാലത്ത് ഗുരുതരമാ യി ബാധിക്കും.

ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭ കാലത്ത് ശരീര ഭാരം കൂടുന്നത് 0.7കിലോ കുറയ്ക്കാനും സിസേറിയനുള്ള സാധ്യത പത്തു ശതമാനവും കുറയ്ക്കാന്‍ ആകും എന്ന് ഗവേഷണ ത്തില്‍ വ്യക്തമായി. പ്രസവം സിസേറിയന്‍ ആണെങ്കില്‍ അമ്മയ്ക്ക് അണുബാധ ഉണ്ടാകാനും കുട്ടിക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.

ആരോഗ്യ കരമായ ഭക്ഷണവും മിതമായ വ്യായാമവും ശീലിച്ച വരില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയര്‍ ആയവരുടെ എണ്ണം നാല്പത് അമ്മമാരില്‍ ഒരാള്‍ വീതം എന്ന കണക്കില്‍ കുറഞ്ഞു. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാല യിലെ പ്രൊഫസര്‍ ആയ ഷക്കില തങ്കരത്തിനത്തിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടത്തിയത്.

ജീവിത രീതിയില്‍ വരുത്തിയ വ്യത്യാസം, ഗര്‍ഭ കാല പ്രമേഹത്തിനുള്ള സാധ്യത 24%കുറച്ചു. ഗര്‍ഭകാല പ്രമേഹം പത്തില്‍ ഒരാളെ വീതം ബാധിക്കുന്നുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും സങ്കീര്‍ണ തകള്‍ ഉണ്ടാക്കും. ‘ഗര്‍ഭിണികള്‍ വ്യായാമം ചെയ്താല്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കും എന്നാണ് മിക്കവരും കരുതുന്നത്. അതിനാല്‍ തന്നെ ഈ പഠന ഫലം പ്രാധാന്യം അര്‍ ഹി ക്കുന്നു.’ തങ്കരത്തിനം പറഞ്ഞു.

എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ല എന്നും അമ്മയുടെ ശരീരഭാരം, ഗര്‍ഭകാല പ്രമേഹം, ശസ്ത്രക്രിയയ്ക്കുള്ള സാധ്യത ഇവയെ കുറയ്ക്കാന്‍ ഗര്‍ഭ കാല ത്തെ വ്യായാമം സഹായിക്കും എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പഠനത്തിനായി 16 രാജ്യങ്ങളിലെ 12526 ഗര്‍ഭിണികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഇവരുടെ ഭക്ഷണ ക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍