UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഓമനിക്കാന്‍ ഒരു പൂച്ചയുണ്ടെങ്കില്‍ നമ്മുടെ ആരോഗ്യത്തിനാണ് ഗുണം!

ഓട്ടിസം ബാധിതരായ കുട്ടികളുടെ വികാസത്തിന് പൂച്ചകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് മിസോറി സര്‍വകലാശാല കണ്ടെത്തിയിരുന്നു.

ഒരു ‘പൂച്ചക്കുട്ടി’യുടെ സ്വഭാവമെന്ന് ഇഷ്ടമുള്ളവരെക്കുറിച്ച് പറയും നമ്മള്‍. പൂച്ചയോട് അത്രയും ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. അവയുടെ സ്വഭാവവും രൂപവും ആകര്‍ഷകമാണ്. സിനിമയിലും സോഷ്യല്‍മീഡിയയിലുമടക്കം താരങ്ങളായ പൂച്ചകള്‍ വരെയുണ്ട്. ഇവയെ വളര്‍ത്താന്‍ നായയേക്കാള്‍ സുഖമാണെന്നാണ് പൂച്ചപ്രേമികളുടെ വാദം. അതൊരു വെറും വാദമല്ല. മനുഷ്യനെ ആരോഗ്യപരമായി മുന്നോട്ടുനയിക്കാന്‍ പൂച്ചകള്‍ക്കാകുമത്രേ. പൂച്ചകളുടെ വീഡിയോ കാണുന്നത് പോലും ഗുണം ചെയ്യുമെന്നാണ് പഠനഫലം. ജീവിതത്തിലുള്ള ഈ മാറ്റം ആരോഗ്യത്തിലുമുണ്ടാകും. ഇനിയുള്ള കാര്യങ്ങള്‍ വായിക്കൂ.

മാനസിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ പൂച്ചകള്‍ക്ക് കഴിയും

അല്പം ശാസ്ത്രം അറിയാം! മാനസിക ആരോഗ്യപ്രശ്‌നമുള്ള 600 പേരില്‍ നടത്തിയ പഠനമാണിത്. ഇവരില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവരില്‍ 87% പേരും അവയുടെ സാന്നിധ്യത്തെ പോസിറ്റീവ് ആയിക്കാണുന്നു. 76% പേരും പൂച്ചകളെ വളര്‍ത്തുന്നവരാണ്. മാനസിക സംഘര്‍ഷം ഒഴിവാക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്.

ഹൃദയാരോഗ്യത്തെ നിലനിര്‍ത്തും, ‘പൂച്ചകള്‍’

സ്‌ട്രെസ് കുറയ്ക്കാനാകും എന്നതാണ് കാരണം. കുറഞ്ഞുപോയ ഹൃദയാരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും പൂച്ചയുടെ സാന്നിധ്യം പ്രയോജനപ്പെട്ട നിരവധിപ്പേരുണ്ട്.

കുട്ടികള്‍ക്ക് പ്രതിരോധശേഷി മെച്ചപ്പെടും

ചെറുപ്രായത്തില്‍ തന്നെ നായയോടും പൂച്ചയോടുമൊപ്പം കളിച്ചുവളരുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രതിരോധശേഷി ലഭിക്കും. പ്രത്യേകിച്ചും, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍. കുട്ടിക്കാലത്ത് ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ ഈ പ്രതിരോധശേഷിക്കാവും.

അലര്‍ജി

ഒഴിവാക്കുകയല്ല,ഒരുമിക്കുകയാണ് വേണ്ടത്. പൂച്ചകളോടുള്ള അലര്‍ജി ഒഴിവാക്കാന്‍ അവയോട് ഇണങ്ങുക എന്നതാണ് മാര്‍ഗം. അതും ചെറുപ്രായത്തില്‍ തന്നെ!

ഓട്ടിസം ബാധിതരായ കുട്ടികളുടെ വികാസത്തിന് പൂച്ചകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് മിസോറി സര്‍വകലാശാല കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക് ഇവയോട് തോന്നുന്ന അടുപ്പം, ആശയവിനിമയത്തിന് ഉപകരിക്കുമെന്നാണ് മാതാപിതാക്കളും പറയുന്നത്.

പിടിയിലൊതുങ്ങാതെ ക്ഷയ രോഗം; കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ അഞ്ചരക്കോടിയോളം മരണങ്ങള്‍

ലോക ജനസംഖ്യയുടെ 75% ബാധിച്ചിട്ടുള്ള ‘ന്യൂ വേള്‍ഡ് സിന്‍ഡ്രോം’ നിങ്ങളെയും വലക്കുന്നുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍