UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യോഗയിലൂടെ ശരീരത്തിലെ അമിതമായ കലോറി കത്തിച്ചുകളയാം

പ്ലാങ്ക് പോസ് മികച്ചൊരു യോഗാസനമാണ്. പുഷ് അപ് ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ പോസ്.

ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേര്‍പ്പെടുകയാണ് ഉത്തമമെന്ന് അറിയാത്തവരാണോ നമ്മള്‍. ഒരുദിവസം എത്ര കലോറി അകത്താക്കി എന്നറിയാന്‍ കലോറി ട്രാക്കിംഗ് ഉപകരണങ്ങള്‍വരേ ഉപയോഗിക്കുന്നവരുണ്ട്. ഒട്ടും ഇഷ്ടത്തോടെയല്ലെങ്കിലും കര്‍ശനമായ ഭക്ഷണരീതികള്‍ പരീക്ഷിക്കാനും നാം കുറച്ചൊക്കെ ശ്രമിക്കും. കലോറി കത്തിച്ചു കളയാന്‍ നിരവധി സാധ്യതകള്‍ ഉണ്ടെങ്കിലും ഒന്നും കൃത്യമായി പിന്തുടര്‍ന്ന് ലക്ഷ്യത്തിലെത്താന്‍ പലര്‍ക്കും സാധിക്കാറില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടുവരിക എന്നത് അത്രയ്ക്ക് എളുപ്പമല്ലെന്നു സാരം.

ഈ സാഹചര്യത്തിലാണ് യോഗ നമ്മുടെ രക്ഷക്കായി എത്തുന്നത്. മികച്ച ഭക്ഷണ ക്രമീകരണങ്ങളും കുറച്ച് യോഗാസനങ്ങളും പിന്തുടരാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഉറപ്പായും അമിതമായ കലോറി നിങ്ങള്‍ക്കൊരു പ്രശ്‌നമേയാവില്ല. ശരീരത്തിലെ മര്‍മപ്രധാനങ്ങളായ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് അവയെ പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുന്നതിനും ദൃഢീകരിക്കുന്നതിനും ആസനങ്ങള്‍ ഉപകരിക്കും. മനുഷ്യശക്തി പാഴാക്കാതെ ശരീരാന്തര്‍ഭാഗത്തുള്ള എല്ലാ അവയവങ്ങളെയും ഇന്ദ്രിയങ്ങളെയും നാഡീവ്യൂഹങ്ങളെയും പോഷകരക്തവും വ്യായാമവും നല്‍കി അവയുടെ ക്രമീകൃതപ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാവുന്ന രീതികളാണ് യോഗശാസ്ത്രം അവലംബിക്കുന്നത്. നിങ്ങള്‍ക്ക് എവിടെവച്ചും അനായാസം ചെയ്യാന്‍ കഴിയുന്ന ചില ആസനങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഫലകാസന അഥവാ പ്ലാങ്ക് പോസ്

പ്ലാങ്ക് പോസ് മികച്ചൊരു യോഗാസനമാണ്. പുഷ് അപ് ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ പോസ്. ചിത്രത്തില്‍ കാണുന്നതുപോലെ അല്‍പ സമയം നിന്നാല്‍ മതി. തുടക്കക്കാര്‍ക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു പോസാണിത്.

നൌകാസന അഥവാ ബോട്ട് പോസ്

ബോട്ട് പോസ് എന്ന ഈ യോഗ സ്പൈനല്‍ കോഡിനും അരക്കെട്ടിനും വയറിനും വേണ്ടിയുള്ളതാണ്. ഇരുന്ന് കാലുകള്‍ മുകളിലേക്കായി പിടിയ്ക്കുകയാണ് ഇതില്‍ ചെയ്യേണ്ടത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കുന്നതിനും കൊഴുപ്പിനെ അലിയിച്ചു കളയന്നതിനും ഏറെ പ്രയോജനം ചെയ്യും.

ഉത്കടാസന അഥവാ ചെയര്‍ പോസ്

നട്ടെല്ലിനും, ഇടുപ്പിനും, തുടയ്ക്കും, കണങ്കാലുകള്‍, കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ പേശികള്‍ ബലപ്പെടുത്തുന്ന വ്യായാമമാണ് ഇത്. കൈകള്‍ മുകളിലേക്കുയര്‍ത്തി പിടിച്ച് കാല്‍മുട്ടുകള്‍ വളച്ച് അല്‍പനേരം നില്‍ക്കുന്ന രീതിയാണിത്. ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഒരു യോഗാഭ്യാസമായി ഈ ആസനത്തെ കണക്കാക്കുന്നു. കൂടാതെ, മാനസികമായി കൂടുതല്‍ ശക്തരാകാന്‍ സഹായിക്കുകയും ചെയ്യുന്നു!

Read More : വേദന അറിയുന്ന ത്വക്കിലെ ‘അവയവം’ ശാസ്ത്രജ്ഞര്‍ കണ്ടെത്തി, ചികില്‍സയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വാദം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍