UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം

എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമായ രണ്ട് ശീലങ്ങളാണ് പുകവലിയും മദ്യപാനവും

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനപ്പെട്ട ഒന്നാണ് എല്ലുകളുടെ ആരോഗ്യം.എല്ലുകളുടെ ബലം നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. ശൈശവംമുതല്‍ എല്ലുകള്‍ പോഷകങ്ങളും ധാതുക്കളും ആഗിരണംചെയ്ത് ശക്തിപ്രാപിക്കുന്നു. ഇക്കാരണത്താല്‍ കാലകാലങ്ങളില്‍ അവയുടെ സാന്ദ്രതയില്‍ വ്യത്യാസമുണ്ടാകും.പ്രായംകൂടുന്നതോടെ എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാകും. സത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോടെ എല്ലുപൊട്ടുന്ന രോഗാവസ്ഥയും സാധാരണമാണ്.

പച്ചക്കറികള്‍ കുറഞ്ഞകലോറി മാത്രം ഉള്ളവയാണ്. എന്നാല്‍ അവയില്‍ വിറ്റാമിനുകളും ധാതുക്കളും നാരും ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞനിറമുള്ളതും ഹരിതനിറമുള്ളതുമായ പച്ചക്കറികള്‍ എല്ലുവളര്‍ച്ചയെ കൂടുതല്‍ സഹായിക്കും. കുട്ടികളില്‍ ഇവ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആര്‍ത്തവവിരാമം വന്നവര്‍ക്ക് ബ്രോക്കോളിയും കാബേജും ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.കാത്സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. അതിനാല്‍ ഇതിന്റെ അഭാവം എല്ലുകളുടെ ബലം കുറയ്ക്കാനും തേയ്മാനം കൂട്ടാനും കാരണമാകും.

ശരീരത്തില്‍നിന്ന് കാത്സ്യത്തിന്റെ നഷ്ടം നികത്തുന്നതിലും ധാതുക്കള്‍ എല്ലുകളില്‍ ആഗിരണം ചെയ്യുന്നതിലും വിറ്റാമിന്‍ കെ യ്ക്ക് പ്രധാനപങ്കുണ്ട്. സോയ, ചീസ് എന്നിവയില്‍ ഈ വിറ്റമിനുണ്ട്. തടികുറയ്ക്കാനും മറ്റും ഭക്ഷണനിയന്ത്രണം വരുത്തുമ്പോള്‍ ഡോക്ടറോട് ഉപദേശം തേടുന്നത് നന്നായിരിക്കും. അമിതമായ ഭക്ഷണനിയന്ത്രണം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെത്തുന്നത് ഇല്ലാതാക്കി എല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കും.ഒമേഗ 3 അടങ്ങിയവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമായ രണ്ട് ശീലങ്ങളാണ് പുകവലിയും മദ്യപാനവും. കൗമാരത്തിലും യൗവ്വനത്തിലും പുകവലിക്കുന്നവര്‍ക്ക് പ്രായമാകുമ്പോള്‍ എല്ലുകളുടെ ബലക്ഷയം മറ്റുള്ളവരേക്കാള്‍ കൂടും.കാത്സ്യത്തെപ്പോലെ എല്ലുകളുടെ ബലത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളാണ് മഗ്‌നീഷ്യവും സിങ്കും. മഗ്‌നീഷ്യം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി കാത്സ്യം ആഗിരണവും ഉണ്ടാകുന്നു.സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവവിരാമത്തിനുശേഷം എല്ലുകളുടെ ബലത്തില്‍ കുറവ് തടയാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നന്നായി കഴിക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍