UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ‘ആപ്പിള്‍ സിഡെര്‍ വിനെഗര്‍’!

യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് ആപ്പിള്‍ സിഡെര് വിനെഗര്‍.

ദിവസത്തില്‍ ഒരു ആപ്പിള്‍ ശീലിക്കുന്നത് രോഗങ്ങളെ ഒഴിവാക്കുമെന്ന പഴമൊഴി ന്യൂജന്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് വഴിമാറി. ഫുഡ് ബ്ലോഗര്‍മാര്‍, മോഡലുകള്‍ തുടങ്ങി ആരോഗ്യത്തില്‍ ശ്രദ്ധാലുക്കളായ ഓരോരുത്തരും ആപ്പിള്‍ പഴമൊഴിയിലെ ‘ആപ്പിളിനെ’ മാറ്റി ആപ്പിള്‍ സിഡെര്‍ വിനെഗറിനെ ഇഷ്ടപെടുകയാണിന്ന്. യു.കെയിലെ അടുക്കളകളിലാണ് ഈ വിദ്വാന്‍ ആദ്യം ഇടം പിടിച്ചത്. നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഈ തലമുറ ആപ്പിള്‍ സിഡെര്‍ വിനെഗറിനെ കാണുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമെന്ന് തെളിഞ്ഞാല്‍ പിന്നെ എങ്ങനെ വേണ്ടെന്നു വെക്കും?

വിറ്റാമിന്‍, എന്‍സൈമുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനെഗര്‍ (വെള്ളത്തില്‍ നേര്‍പ്പിച്ചത്) ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തും അത്രേ! രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ശരീരഭാരം കുറയ്ക്കാനും ഈ ശീലം നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

USയില്‍ നിരവധി ആരാധകരെ സമ്പാദിച്ച് UKയ്ക്കും ഇഷ്ടപ്പെട്ടതാകുകയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ആപ്പിള്‍ കൃഷി രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയാണ് ഡഗ. ഈ രംഗത്ത് ഇറക്കുമതിയെ പരമാവധി നിരുത്സാഹപ്പെടുത്താനും തനത് വെറൈറ്റികള്‍ പ്രോത്സാഹിപ്പിക്കാനും ആണ് ശ്രമം.

സംരംഭകനായ വില്യം ചെയ്സി(William Chase)ന്റെ നിര്‍മ്മാണ കമ്പനി Herefordshire ആപ്പിള്‍ സിഡര്‍ വിനെഗറിന്റെ ഉല്പാദകരാണ്. മാര്‍ക്കറ്റ് പിടിച്ചടക്കിയ നൂതന സംരംഭം എന്നാണ് വില്യം ഇതിനെ വിശേഷിപ്പിച്ചത്. Chase Vodka, Tyrells Crips എന്നീ പ്രൊഡക്ടുകളുടെ നിര്‍മാണക്കമ്പനി, ‘ഫിറ്റ് ഫുഡ്’വിഭാഗത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതും അങ്ങനെയാണ്.

‘ജനുവരിയോടെ കമ്പനിയുടെ ടേണ്‍ ഓവര്‍ വര്‍ധിച്ചു. ഉപയോഗിക്കാത്ത പക്ഷം വലിച്ചെറിയപ്പെടുന്ന ആപ്പിള്‍ ഭാഗങ്ങള്‍ വിനെഗറിലേക്ക് ഉപയോഗിക്കുന്നുണ്ട്. 50 ഏക്കര്‍ ഫാം നിലവില്‍ കമ്പനിക്കുണ്ട്. ഇത് പോരാതെ വരുന്ന സാഹചര്യം മുന്‍കൂട്ടി കാണുന്നുണ്ട്. കൂടുതല്‍ വ്യക്തികളുടെ ഫാമുകളുമായി സഹകരിക്കാന്‍ താല്പര്യമുണ്ട്’വില്യം ചെയ്‌സ് അഭിപ്രായപെടുന്നു. കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കിയും കൊളെസ്‌ട്രോള്‍ കുറച്ചും ആപ്പിള്‍ സിഡെര് വിനെഗറിന്റെ ഗുണം സ്വയം തെളിയിച്ചു കൊടുത്ത വ്യക്തി കൂടെയാണ് വില്യം.

യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് ആപ്പിള്‍ സിഡെര് വിനെഗര്‍. പ്രതിവര്‍ഷം 60% വര്‍ദ്ധനവ് വില്‍പ്പനയില്‍ കൈവരിക്കുന്നുണ്ട്.

പ്രമുഖ ആരോഗ്യമാസിക ഹെല്‍ത്തി ഫുഡ് ഗൈഡ് (Healthy Food Guide) എഡിറ്റര്‍ മെല്‍ ലെയ്ഷണ്‍ (Mel Leyshon) വിനെഗറിന്റെ ഇന്നത്തെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു. ‘ശരീരഭാരം കുറയ്ക്കാന്‍ ആണ് കൂടുതല്‍ പേരും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത്. ഇതിന് ശാസ്ത്രീയ അടിത്തറ നിലവില്‍ ഇല്ല. പക്ഷെ ആഹാരത്തിനു മുന്‍പ് വെള്ളത്തില്‍ കലക്കി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തിനൊപ്പം വിനെഗര്‍ ചേര്‍ത്ത സാലഡ് കഴിക്കുന്നത് ആണ് നല്ല മാര്‍ഗം’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍