UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആകുമോ?

കുട്ടികളുടെ ബുദ്ധിവികാസത്തിന് യന്ത്രസഹായം തേടുന്നതിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പ്രചരണം നടക്കുന്നുണ്ട്

മെഷിനുകള്‍ക്ക് മനുഷ്യനെ പോലെ വികാമില്ലായിരിക്കാം. പക്ഷെ, മനുഷ്യ വികാരങ്ങള്‍ തിരിച്ചറിയാനും വായിച്ചെടുക്കാനുമുള്ള ശേഷി ഇന്ന് ഇവയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓട്ടിസം (Autism) ബാധിതരായ കുട്ടികളുമായി ഇടപെടാനും അവരെ നൂറ് ശതമാനം മനസിലാക്കാനും യന്ത്ര ബുദ്ധി അഥവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. വിഷാദം ഉള്‍പ്പെടെ ഇവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാനാന്‍ AI സഹായിക്കുമത്രെ!

Alയും ഓട്ടിസവും

ആശയ വിനിമയ -സാമൂഹിക ഇടപെടല്‍ ശേഷികള്‍ 30% മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആജ്ഞകള്‍, നിര്‍ദ്ദേശങ്ങളെന്നിവ എത്ര തവണ ആവര്‍ത്തിക്കാനും റോബോട്ടുകള്‍ക്കാവും. കഥകളും നമ്പറുകളും ആവര്‍ത്തിച്ച് പറഞ്ഞു നല്‍കും. മനുഷ്യനേപ്പോലെ ക്ഷീണം ഇല്ലല്ലോ! കുട്ടികളും അങ്ങനെ ഉഷാറാകും. മനുഷ്യനോട് പറയുന്നതിനേക്കാളും വിശേഷങ്ങള്‍ റോബോട്ടിനോട് പറയും അവര്‍. അതേസമയം, കുട്ടികളുടെ ബുദ്ധിവികാസത്തിന് യന്ത്രസഹായം തേടുന്നതിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പ്രചരണം നടക്കുന്നുണ്ട്.

ഓട്ടിസം നേരത്തെ തിരിച്ചറിയാന്‍ Al സഹായിക്കുമോ?

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലച്ചോര്‍ വികാസം പഠിക്കാന്‍ റോബോട്ടിനാകും. ഭാവിയില്‍ ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കുമത്രെ! നോര്‍ത്ത് കരോലിന (North Carolina) സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഈ സാങ്കേതികത ഉപയോഗിച്ച് ആറ് മാസം പ്രായമുള്ള കുട്ടിയുടെ ഓട്ടിസം പ്രവചിച്ചു. ML ആല്‍ഗരിതം എന്ന ഈ സാങ്കേതികത ഉപയോഗിച്ച് 11 കുട്ടികളില്‍ 9 പേരുടെ ഓട്ടിസം നേരത്തെ കണ്ടു പിടിച്ചു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഓട്ടിസം നിര്‍ണ്ണയ രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും.

ഹ്യൂമനോയിഡുകളും ആപ്ലിക്കേഷനുകളും ഓട്ടിസം നിര്‍ണ്ണയത്തിന് ഉപകരിക്കുമോ?

ഓട്ടിസം തെറാപ്പിയില്‍ റോബോട്ടുകളുടെ ഉപയോഗം ഇന്ന് വ്യാപകമാണ്. ഉദാഹരണത്തിന്, നാവോ (Nao) എന്ന ഹ്യൂമ നോയ്ഡ് റോബോട്ടിന്, രണ്ട് ക്യാമറയും 4 മൈക്രോഫോണുകളും ഉപയോഗിച്ച് കുട്ടികളുടെ മുഖഭാവവും ശരീര ഭാഷയും മനസിലാക്കാനാകും. ഒരിക്കല്‍ മനസിലാക്കിയ കാര്യങ്ങള്‍ നാവോ മറക്കില്ല. മാത്രമല്ല ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ആ കുട്ടിയുടെ സ്വഭാവം നിര്‍ണ്ണയിക്കാനും നാവോയ്ക്ക് ആകും. നാവോ 2019ലാകും പരീക്ഷണഘട്ടം കഴിഞ്ഞ് പുറത്ത് വരിക.

മുഖഭാവം തിരിച്ചറിഞ്ഞ് സംസാരിക്കുന്ന മിലോ റോബോട്ട് ആണ് മറ്റൊരു ഉദാഹരണം. തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന Identifor Companion ആപ്ലിക്കേഷനും AI പവറില്‍ ഉള്‍പ്പെട്ടതാണ്. അബ്ബി(Abby) എന്നാണ് ഈ പവറിന്റെ പേര്. സിരി, കോര്‍ട്ടാന, അലെക്‌സ എന്നീ വിഖ്യാത ഗൂഗിള്‍ അസിസ്റ്റന്‍സും ആശയ വിനിമയ സഹായികളാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍