UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കായിക അധ്വാനം ക്യാന്‍സര്‍ നിവാരണത്തിന് സഹായിക്കും!

വികസിത രാജ്യങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ അളവ് 35%ഉം കുടലിലെ ക്യാന്‍സര്‍ 45% ആണ്. കൃത്യമായ പോഷക ആഹാരം മാത്രം കഴിച്ച് ഈ നിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മികച്ച ഡയറ്റ് ചാര്‍ട്ടും ശാരീരിക ക്ഷമതയും, മദ്യം ഒഴിവാക്കലും, ക്യാന്‍സര്‍ രോഗത്തെ ഒരാളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, സ്തനാര്‍ബുദം,പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നിവയെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ആകുമത്രെ.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്യാന്‍സര്‍ റിസേര്‍ച്ചിലെ ഗവേഷകരുടേതാണ് നിഗമനം. മദ്യത്തിനോട് അകലം സൂക്ഷിക്കുന്ന ഏത് ഡയറ്റും കാന്‍സറിനെതിരെ പോരാടുമെന്നും പറയുന്നുണ്ട്.

വികസിത രാജ്യങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ അളവ് 35%ഉം കുടലിലെ ക്യാന്‍സര്‍ 45% ആണ്. കൃത്യമായ പോഷക ആഹാരം മാത്രം കഴിച്ച് ഈ നിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

WCRF/AICR score, Alternate Healthy Eating Index, French Nutrition and Health Program-Guildeline Score എന്നീ പോഷകാഹാര സംബന്ധമായ മൂന്ന് മുന്‍ നിര്‍ദേശങ്ങളെ വീണ്ടും പഠനത്തിന് വിധേയമാക്കി. MEDI-LITE index എന്ന മെഡിറ്ററേനിയന്‍ ഡയറ്റ് സംബന്ധമായ നിര്‍ദ്ദേശവും വീണ്ടും പരിശോധിച്ചു.

എല്ലാ നിര്‍ദേശങ്ങളും മികച്ചതാണെന്ന വിലയിരുത്താണ് ഗവേഷകര്‍ നടത്തിയത്. ഇതില്‍, WCRF/AICR ഡയറ്റ് പ്രത്യേകിച്ച് ക്യാന്‍സര്‍ പ്രതിരോധം നടത്തുന്നു എന്നും വ്യക്തമായി.

2009 മെയ് മാസത്തിനും 2017 ജനുവരി 1നും ഇടയില്‍ 1489 ക്യാന്‍സര്‍ കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമായി. ഇതില്‍ 488 എണ്ണം സ്തനാര്‍ബുദവും 222 കേസുകള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറും 118 കുടലിലെ ക്യാന്‍സര്‍ രോഗങ്ങളും ആണ്.

ക്യാന്‍സറില്‍ നിന്ന് പ്രതിരോധം നല്‍കുന്നതിനാല്‍ തന്നെ WCRF/AICR സ്‌കോര്‍ എന്ന ഡയറ്റില്‍ കൂടുതല്‍ പഠനം ഇനി നടത്തും. ആരോഗ്യകരമായ ജീവിതശൈലിയും ശാരീരിക അധ്വാനവും ക്യാന്‍സര്‍ രോഗത്തെ ചെറുക്കുമെന്നത് നിര്‍ണായകമായ കണ്ടെത്തലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഏതൊരു രോഗിയും ആരോഗ്യമുള്ള ഭക്ഷണശീലം എന്നും കാത്തുസൂക്ഷിക്കണമെന്നും അവര്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍