UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കാന്‍സറിനു മരുന്ന് ; ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വേദനയനുഭവിക്കുന്ന കോടിക്കണക്കായ ആളുകള്‍ക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാന്‍ വകതരുന്നുണ്ട്.

കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ സന്തോഷങ്ങളോടെയാണു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദനയനുഭവിക്കുന്ന കോടിക്കണക്കായ ആളുകള്‍ക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാന്‍ വകതരുന്നുണ്ട്. ഇത് കേരളത്തിന്റെ യശസ്സ് ലോകരംഗത്ത് ശ്രദ്ധേയമാംവിധം ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തിലെ ശാസ്ത്രപ്രതിഭകള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒന്നാംനിരയില്‍ നില്‍ക്കുന്നവരാണെന്നത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തില്‍ ഡോ. രഞ്ജിത് പി.നായര്‍, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. മെജോ സി.കോര, ഡോ.ഹരികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആര്‍ക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ച ഇവരെ എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വവും പ്രതിഭയും സമന്വയിച്ചതിന്റെ ഫലമാണ് ഈ കണ്ടുപിടിത്തമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു

ജീവകാരുണ്യപരമായ മഹത്തായ നേട്ടം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഇത് സാര്‍വദേശീയ ശാസ്ത്രതലത്തില്‍ ആത്യന്തികമായി അംഗീകരിക്കപ്പെടുമെന്നും അര്‍ബുദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയായി ഉപകരിക്കുമെന്നും അങ്ങനെ ജനകോടികള്‍ രോഗമുക്തമാവുമെന്നും പ്രത്യാശിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍