UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വികസിതരാജ്യങ്ങളില്‍ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സറും അവികസിതരാജ്യങ്ങളില്‍ ഹൃദ്രോഗവും

ക്യൂബെക്കിലെ ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെയും കാനഡ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെയും പഠനങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വികസിതരാജ്യങ്ങളില്‍ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സറാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ക്യൂബെക്കിലെ ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെയും കാനഡ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെയും പഠനങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വികസിതരാജ്യങ്ങളില്‍ മധ്യവയസ്‌കര്‍ കാന്‍സര്‍ മൂലം മരണം സംഭവിക്കുന്നതിന്റെ നിരക്ക് അടുത്ത കാലത്തായി രണ്ടര ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. നേരത്തെ ഹൃദയാഘാതമായിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇന്നത് കാന്‍സര്‍ ആയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പത്തു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ 160,000 ആളുകളെയാണ് നിരീക്ഷിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരാശരി പ്രായം 50 ആയിരുന്നു. പഠനകാലയളവില്‍ 11,000 ആളുകള്‍ മരിച്ചു. ഇവരില്‍ മിക്കവര്‍ക്കും കാന്‍സര്‍ ആയിരുന്നു. ഇതില്‍ 2,000 പേരുടെ മരണകാരണം കണ്ടെത്താന്‍ സാധിച്ചില്ല.

മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ പഠിച്ച ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അവികസിതരാജ്യങ്ങളില്‍ കാന്‍സറിന്റെ സ്ഥാനത്ത് ഹൃദ്രോഗമാണ് മധ്യവയസ്‌കരെ കൂടുതല്‍ ബാധിക്കുന്നതെന്നും ആ പ്രായത്തിലുള്ളവരുടെ മരണ കാരണമായി മുന്നില്‍ നില്‍ക്കുന്നത് കാന്‍സറാമെന്നും കണ്ടെത്തിയിട്ടുണ്ട്.

Read: പഠനത്തിൽ ശ്രദ്ധയില്ലാത്ത ‘കുരുത്തംകെട്ട’ കുട്ടികൾ; പ്രശ്നം ഇതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍