UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള മടി വിട്ടുമാറാത്ത ഒന്നാണെങ്കില്‍ സൂക്ഷിക്കണം!

സാധാരണ മടിയേക്കാള്‍ സീരിയസ് ആയ ഒരു ഘട്ടം? അതിന്റെ പേരാണ് ഡിസാനിയ!

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള മടി സാധാരണമാണ്. എന്നിട്ട് അന്നത്തെ ദിവസത്തെകുറിച്ച്ആലോചിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയും അല്ലെങ്കില്‍ തിരക്ക് പിടിച്ചിട്ടോ വൈകാതെ സാധാരണജീവിതത്തിലേക്ക് പോവുകയും ചെയ്യും.

പക്ഷെ എഴുന്നേല്‍ക്കാനുള്ള മടി ശാരീരികമായും മാനസികമായും വിട്ടുമാറാത്ത ഒന്നാണെങ്കിലോ? സാധാരണ മടിയേക്കാള്‍ സീരിയസ് ആയ ഒരു ഘട്ടം? അതിന്റെ പേരാണ് ഡിസാനിയ (dysania).

‘ഞാന്‍ രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല’ എന്ന വാചകത്തിന് പകരമാണ് ഡിസാനിയ എന്ന വാക്ക്. കടുത്ത വിഷാദം അനുഭവിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നതെന്ന് സൈക്കിയാട്രിസ്റ്റ് ഡോ. മാര്‍ക്ക് സാള്‍ട്ടര്‍ (Mark Salter) പറയുന്നു.

വൈദ്യശാസ്ത്രം നിര്‍വചിച്ച ഒരു രോഗാവസ്ഥയല്ല ഇത്. സാധാരണയില്‍ അപ്പുറമായി ഉറങ്ങാന്‍ തോന്നുന്ന ഘട്ടം എന്ന് മാത്രമാണ് വിശദീകരണം. എഴുന്നേല്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ടെന്‍ഷന്‍ തോന്നുക, എഴുന്നേറ്റാല്‍ വീണ്ടും കിടക്കാന്‍ തോന്നുക എന്നിങ്ങനെ വിഷമം തോന്നുന്ന ഘട്ടങ്ങള്‍ പലതാണ്.

ഡിസാനിയ ഒരു അനുബന്ധ അസ്വസ്ഥതയായാണ് കണക്കാക്കപ്പെടുന്നത്. വിഷാദം, ശാരീരിക ക്ഷീണം എന്നിങ്ങനെ മറ്റ് പലപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ ഈ അസ്വസ്ഥത കാണപ്പെടാം.

ക്ലിനോമനിയ (clinomania) അഥവ ഒരു ദിവസം മുഴുവന്‍ കട്ടിലില്‍ കഴിച്ചുകൂട്ടാന്‍ തോന്നുന്ന അവസ്ഥയും ഇതിന് സമാനമാണ്. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ശാരീരിക/മാനസിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം, കട്ടിലില്‍ അമിതമായി കിടക്കാന്‍ തോന്നുന്നെങ്കില്‍ അതാണ് ഡിസാനിയ.

‘ഡിസാനിയയുടെ ലക്ഷണവുമായി വരുന്നവരോട് മറ്റെന്തൊക്കെ രോഗങ്ങള്‍ അലട്ടുന്നുണ്ടെന്നതാവണം ആദ്യത്തെ ചോദ്യം. പ്രത്യേകിച്ചും വിഷാദരോഗം ഉണ്ടോ എന്നത്’- ഡോ. സാള്‍ട്ടര്‍

‘ഉറക്കത്തിനിടെ അസ്വസ്ഥത, ചിലപ്പോള്‍ മയക്കം അതോടൊപ്പം അതിരാവിലെ എഴുന്നേറ്റു നടക്കുക എന്നിങ്ങനെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ പ്രശ്‌നം സാധാരണമാണെന്നും ഡോ. സാള്‍ട്ടര്‍ പറയുന്നു.

അതേസമയം, മറ്റൊരു പ്രശ്‌നങ്ങളുമില്ലാതെ ഉറങ്ങാനുള്ള താല്പര്യം മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ഡിസാനിയ അല്ലെന്നും ഡോ. സാള്‍ട്ടര്‍ പറയുന്നു. സാധാരണയില്‍ അധികമായി ഉറങ്ങാനുള്ള താല്പര്യം മാനസികമായി നിങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ആദ്യം ശീലങ്ങള്‍ മാറ്റാന്‍ ശ്രദ്ധിക്കുക.

ഒരു രാത്രി എത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് സ്വയം അളക്കുക. ഉറങ്ങാന്‍ കൃത്യമായ ഒരു സമയക്രമം നിശ്ചയിക്കുക. ഉറങ്ങാന്‍ നേരം മനസ്സ് സ്വാതന്ത്രമായിരിക്കണം. വ്യായാമം, യോഗ തുടങ്ങിയവ അതിനു സഹായിക്കും.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ആ സമയം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും രാവിലെ ഉറക്കമുണരാന്‍ അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍