UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സിഗരറ്റ് പുകയിലെ രാസവസ്തുക്കള്‍ കാഴ്ചയെ നശിപ്പിക്കും?

ശരീരത്തിലെ കാഡ്മിയത്തിന്റെ അളവ് വര്‍ധിക്കാന്‍ പുകവലി കാരണമാണ്.

പുകവലിക്കുമ്പോള്‍ ഉയരുന്ന രാസവസ്തുക്കള്‍ പാസ്സീവ് സ്മോക്കേഴ്സിന് മാത്രമല്ല, പുകവലിക്കാരുടെ കണ്ണിന് തന്നെ ദോഷം ചെയ്യുമെന്ന് പഠനം. കാഴ്ച മങ്ങുന്നതായ് അനുഭവപ്പെടുക, മൂടല്‍ തുടങ്ങി അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് പുകവലി കാരണമാണെന്ന് റിപ്പോര്‍ട്ട്. കൂടാതെ് രക്തത്തിലെ കാഡ്മിയത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്ന് JAMA ഓഫ്താല്‍മോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചയെ ബാധിക്കുന്നു എന്ന വശവും പുകവലിക്ക് ഉണ്ടെന്ന റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് ഗവേഷക സംഘം പറയുന്നു.

ഒരു ഗ്ലാസ്സോ ലെന്‍സോ ഉപയോഗിച്ച് പരിഹരിക്കാന്‍ സാധിക്കാത്തതാണ് ഈ ബുദ്ധിമുട്ടെന്ന തിരിച്ചറിവാണ് ആവശ്യം. ശരീരത്തിലെ കാഡ്മിയത്തിന്റെ അളവ് വര്‍ധിക്കാന്‍ പുകവലി കാരണമാണ്. ഇലവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും കക്ക പോലുള്ള മല്‍സ്യവിഭവങ്ങള്‍ ആഹാരത്തില്‍ അമിതമായി ഉള്‍പ്പെടുത്തുന്നതും കാഡ്മിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കുക എന്നതാണ് ഇതിന് പരിഹാരം.

റെറ്റിനയാണ് കണ്ണില്‍ പ്രകാശത്തിന്റെ ബിന്ദു. തലച്ചോറും കണ്ണും തമ്മിലുള്ള ബന്ധിപ്പിക്കലും റെറ്റിന വഴി നടക്കുന്നു. ഗവേഷണത്തിനായുള്ള കാഴ്ച പരിശോധനക്കെത്തിയവരുടെ വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം. അക്ഷരങ്ങളും നിറങ്ങളും അവയുടെ കൂടിച്ചേരലുമെല്ലാം കണ്ണിലേക്ക് എത്തുന്നുണ്ടോ എന്നതായിരുന്നു പരിശോധന. തുടക്കത്തില്‍ പങ്കെടുത്ത 1983 പേര്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. ഗവേഷണം തുടങ്ങി 5-മുതല്‍ 10 വര്‍ഷങ്ങള്‍ വരെ പരിശോധനകള്‍ പിന്നീട് നടന്നു.

10-ാം വര്‍ഷത്തില്‍ ഇവരില്‍ കുറച്ചുപേര്‍ക്ക് കാഴ്ചയ്ക്ക് തകരാറുണ്ടെന്ന് കണ്ടെത്തി. കാഡ്മിയത്തിന്റെ അളവ് അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത്. സിഗരറ്റില്‍ കാഡ്മിയതിന്റെ അളവ് ഉയര്‍ന്ന തോതിലാണ്. മറ്റേതൊക്കെ വഴിക്കാണ് കാഡ്മിയതിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. പുകവലി ഉപേക്ഷിച്ചാല്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. നാഡീവ്യവസ്ഥയില്‍ അപകടമുണ്ടാക്കാന്‍ ശേഷിയുണ്ട് കാഡ്മിയത്തിന്. കാഴ്ചയ്ക്ക് ഉപകരിക്കുന്ന നാഡികളെയാണ് ഇത് ബാധിക്കുക. പക്ഷെ പൂര്‍ണമായും കാഡ്മിയമാണ് വില്ലനെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കാഡ്മിയത്തിന്റെ അളവ് വര്‍ധിക്കുന്നതിന് സിഗരറ്റാണെന്ന മുഖ്യകാരണമാണെന്ന് വിലയിരുത്തലില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍