UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചൈനീസ് സ്ത്രീകള്‍ ഫിറ്റ്‌നസ്സിന് പിന്നാലെ; ജിമ്മുകള്‍ക്ക് ചാകര

ബെയ്ജിംഗ് തെരുവുകളിലെ പുതിയ ജിമ്മുകളിലൂടെ ശരീര സൗന്ദര്യ തല്പരരായ ഒരു ജനതയെ വാര്‍ത്തെടുക്കാനാണ് വിവിധ കോണുകളില്‍ നിന്നുള്ള ശ്രമം

വ്യായാമം ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമല്ല. ചില ഡാന്‍സിംഗ് നേരങ്ങള്‍, തായ് ചി കേന്ദ്രങ്ങള്‍ എന്നിവയൊഴിച്ചാല്‍ വ്യായാമത്തിന് വലിയ പ്രാധാന്യം ചൈന നല്‍കി വരുന്നില്ല. പക്ഷെ സ്ഥിതി മാറുകയാണ്. #MajiaXian എന്ന വെയ്‌ബോ ഹാഷ് ടാഗിലൂടെ.

ബെയ്ജിംഗ് തെരുവുകളിലെ പുതിയ ജിമ്മുകളിലൂടെ ശരീര സൗന്ദര്യ തല്പരരായ ഒരു ജനതയെ വാര്‍ത്തെടുക്കാനാണ് വിവിധ കോണുകളില്‍ നിന്നുള്ള ശ്രമം. 156-2974 യു എസ് ഡോളര്‍ വിലമതിക്കുന്ന ജിം മെംബര്‍ഷിപ്പ് കാര്‍ഡുകള്‍ ഇതിനകം വില്‍പനക്കാര്‍ നിരവധി പേര്‍ക്ക് എത്തിച്ചു. 6 പാക്ക് സ്വന്തമാക്കാനുള്ള മത്സരം തന്നെയാണ് പുതിയ ഹാഷ് ടാഗിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. MajiaXian VS Fat Tiger ഉള്‍പ്പെടെ സ്ത്രീകളില്‍ മത്സരബുദ്ധി ഉണര്‍ന്നുന്ന ക്യാപ്ഷനുകളും നിരന്നു കഴിഞ്ഞു. വെയ് ബോയില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണിത്.

ചരിത്രവും സംസ്‌കാരവും കലയും പറഞ്ഞു വെച്ച ചില ഘടനാപരമായ പ്രത്യേകതകളുണ്ട് ചൈനയിലെ സ്ത്രീകള്‍ക്ക്. ജിം ബോഡിക്ക് അല്ലെങ്കില്‍ വ്യായാമത്തിന് പോലും അവിടെ സ്ഥാനമില്ല. പക്ഷെ പാശ്ചാത്യ സംസ്‌കാരം ചൈനക്കും പ്രിയപ്പെട്ടതാകുന്ന മുറയ്ക്ക് ഉറച്ച പേശിയും ശരീരവടിവും സ്ത്രീകള്‍ക്കും കൊതിയായ് കഴിഞ്ഞു.

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ലിയാംഗ് യുവാന്‍ (Liang Yuan) ശ്രദ്ധ പതിപ്പിച്ചത് സിക്‌സ് പാക്കില്‍ ആണ്. പിറന്നാള്‍ ദിനത്തില്‍ അവര്‍ ജിം മെമ്പര്‍ഷിപ്പ് എടുത്തു. ‘Fitness Monster’ എന്നാണ് അവരുടെ വിളിപ്പേര്. ദിവസവും രണ്ട് നേരം ജിമ്മില്‍ പോകുന്നത് ഇന്ന് അവര്‍ക്ക് ശീലമായി കഴിഞ്ഞു. ഫിറ്റ്‌നസിന് ശ്രമിക്കുന്ന നേരങ്ങളില്‍ മറ്റൊരു കാര്യത്തിലും ഇടപെടില്ല. കറക്കം ഒഴിവാക്കി. ജിമ്മിന് ശേഷം ഏരിയല്‍ യോഗ, നൃത്തം, ബോക്‌സിംഗ് ഉള്‍പ്പെടെ ദിവസവും ചെയ്യും.

നിത്യ ‘ജിം’ ജീവിതം ഉള്‍പ്പെടുത്തി ലിയാങ് ചെയ്ത ഡോക്യുമെന്ററിയാണ് We Chat ല്‍ താരം. 2017 അവസാനിച്ചപ്പോഴേക്കും ആഗ്രഹിച്ച 6 പാക് അവര്‍ നേടിയെടുത്തു. ഇവരേപ്പോലെ നിരവധി പേര്‍ ചൈനയില്‍ ഇന്ന് അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമാണ്. ഒരു ‘വൈറസ് ‘ പോലെ ഈ സ്വപ്നം പടര്‍ന്ന് പിടിച്ചെന്നാണ് 25കാരി ല്യു സി ചാങ് (Liu Zhichang) പറയുന്നത്. മെലിഞ്ഞ ശരീരം സ്വന്തമാക്കുകയാണ് MajiaXian ലൂടെ സ്ത്രീകള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാനാണ് എല്ലാവരും ജിമ്മില്‍ എത്തുന്നതെന്ന് പുതിയ ജിമ്മിന്റെ CEO ആയ Hou Shiyao സമ്മതിക്കുന്നു. A4 സോഷ്യല്‍ മീഡിയ ചലഞ്ച് ആയിരുന്നു 2017ല്‍ ചൈനയില്‍ ക്ലിക്കായത്. A4 ഷീറ്റ് (2l cm / 29.7cm) ഉപയോഗിച്ച് അരക്കെട്ട് പൂര്‍ണമായും മറച്ച ഫോട്ടോ പോസ്റ്റ് ചെയ്യുന്നതായിരുന്നു ഇത്. ഇത്തരം ചലഞ്ചുകളും സ്ത്രീകളുടെ ഫിറ്റ്‌നസ് ശ്രദ്ധക്ക് കാരണമായി. 210 മില്യണിലധികം കാഴ്ചക്കാര്‍ A4 ചാലഞ്ചിനുണ്ടായിരുന്നു.

ഭാരം കുറക്കാതെ ശരീരവടിവും മസിലും സ്വന്തമാക്കാന്‍ കൊതിച്ച് ജിം ആശ്രയിക്കുന്ന സ്ത്രീകളും കുറവല്ല.

സ്വന്തം ശരീരം ഫിറ്റ് ആക്കുന്നതിനൊപ്പം ട്രെയ്‌നിംഗ് നല്‍കാനും പഠിച്ച Shi Wen ഉള്‍പ്പെടെ ഈ ശ്രമം തൊഴിലാക്കിയ സ്ത്രീകളും ഇന്ന് ചൈനയിലുണ്ട്.

ഇനി, വര്‍ക്ക് ഔട്ടില്‍ പരാജയപ്പെട്ട് സ്വന്തം ശരീരത്തിന് നിലവിലെ രൂപമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞവരും ഉണ്ട്. സൂപ്പര്‍ മോഡല്‍ എന്ന സ്വപ്നം ഉപേക്ഷിച്ച് സ്വയം തിരിച്ചറിഞ്ഞവര്‍. പക്ഷെ, ഇവര്‍ക്ക് ശരീരഭാരം കുറക്കാനായത് മികച്ച നേട്ടമായ് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍