UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 50 വയസ്: ക്രിസ്റ്റ്യന്‍ ബര്‍ണാഡ് എന്ന താര ശാസ്ത്രജ്ഞന്‍

വൈദ്യശാസ്ത്ര, ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള മാധ്യമ താല്‍പര്യവും ശ്രദ്ധയും മനുഷ്യ ചരിത്രത്തിലെ ഈ അതുല്യ സംഭവമുണ്ടാക്കി. മെഡിക്കല്‍ രംഗവും മാധ്യമങ്ങളും തമ്മില്‍ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. സ്വന്തമായി പബ്‌ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥനേയും ഔദ്യോഗിക ഫോട്ടോഗ്രാഫറേയും ക്രിസ്റ്റ്യന്‍ ബര്‍ണാഡ് നിയമിച്ചു.

ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് 1967ല്‍ നടത്തിയ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന് തുല്യമായ നേട്ടമായാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. 1967 ഡിസംബര്‍ മൂന്നിനാണ് ആ ശസ്ത്രക്രിയ നടന്നത്. അക്കാലത്തെ പ്രധാന ആശുപത്രികളില്‍ നിന്ന് വളരെ ദൂരെയുള്ള ഒന്നില്‍ ഒട്ടും അറിയപ്പെടാതിരുന്ന സര്‍ജനാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.

1960കളിലെ വര്‍ണവിവേചന രാഷ്ട്രീയം ഈ ശസ്ത്രക്രിയയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. താന്‍ ശസ്ത്രക്രിയ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഗ്രൂട്ടെ ഷുര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍മാരെ ക്രിസ്റ്റിയന്‍ ബര്‍ണാഡ് അറിയിച്ചു. ലൂയി വാഷ്‌കാന്‍സ്‌കി എന്നയാളാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്നത്. എന്നാല്‍ വെള്ളക്കാരായ ഡോക്ടര്‍മാരുടെ സംഘം വെള്ളക്കാരനല്ലാത്ത ഒരാളുടെ ഹൃദയം ഉപയോഗിക്കുന്നതിനെ ഭയപ്പെട്ടിരുന്നു. ഇത് കറുത്തവരുടെ ഹൃദയം പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണത്തിന് കാരണമാകുമോ എന്ന് അവര്‍ ഭയന്നു. ഉടന്‍ സര്‍ജറി നടത്തിയില്ലെങ്കില്‍ വാഷ്‌കാന്‍സ്‌കി മരിക്കും എന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഒരു വെള്ളക്കാരന്റെ ഹൃദയത്തിന് വേണ്ടി ഡോക്ടര്‍മാര്‍ കാത്തിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം മസ്തിഷ്‌കമരണം സംഭവിച്ച ഡെനിസ് ഡാര്‍വാള്‍ എന്ന യുവാവിന്റെ ഹൃദയം ക്രിസ് ബര്‍ണാഡ് ശസ്ത്രക്രിയയിലൂടെ വാഷ്‌കാന്‍സ്‌കിയ്ക്ക് മാറ്റി വച്ചു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യന്‍ ബര്‍ണാഡിനോട്, ലോകത്തുടനീളം ദക്ഷിണാഫ്രിക്കയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി പ്രചാരണം ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ഗവണ്‍മെന്റിന്റെ ആവശ്യം അംഗീകരിക്കാന്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡ് നിര്‍ബന്ധിതനായെങ്കിലും ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം വര്‍ണവിവേചനത്തിന് എതിരായി ശക്തമായ പ്രചാരണം നടത്തി. ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ വെള്ളക്കാരും കറുത്തവരുമായ രോഗികളെ വേറെ ബ്ലോക്കുകളിലാക്കി ചികിത്സിക്കുന്നതിനേയും അദ്ദേഹം എതിര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിസ്റ്റിയന്‍ ബര്‍ണാഡ് താനൊരു മനുഷ്യന്റെ ഹൃദയം മറ്റൊരു മനുഷ്യന്റെ ശരീരത്തിലേയ്ക്ക് മാറ്റി വച്ചതായി മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ജോണ്‍ വോര്‍സ്റ്റര്‍ ഇതേക്കുറിച്ചറിഞ്ഞു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ക്രിസ് ബര്‍ണാഡിന്റെ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. വൈദ്യശാസ്ത്ര, ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള മാധ്യമ താല്‍പര്യവും ശ്രദ്ധയും മനുഷ്യ ചരിത്രത്തിലെ ഈ അതുല്യ സംഭവമുണ്ടാക്കി. മെഡിക്കല്‍ രംഗവും മാധ്യമങ്ങളും തമ്മില്‍ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. സ്വന്തമായി പബ്‌ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥനേയും ഔദ്യോഗിക ഫോട്ടോഗ്രാഫറേയും ക്രിസ്റ്റ്യന്‍ ബര്‍ണാഡ് നിയമിച്ചു. അക്കാലത്ത് അതൊരു പുതിയ കാര്യമായികരുന്നു. ഡോണ്‍ മക്കന്‍സി എന്നയാള്‍ക്ക് തന്റെ ഫോട്ടോകളെടുക്കാന്‍ ക്രിസ്റ്റിയന്‍ ബര്‍ണാഡ് അനുമതി നല്‍കി. ആഗോള തലത്തില്‍ ഒരു താരമായി മാറിയ ഒരേയൊരു ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് ഡോ.ക്രിസ്റ്റിയന്‍ ബര്‍ണാഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍