UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ജലദോഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കൂട്ടും

സിഡ്‌നി സര്‍വകലാശാലയിലെ പ്രൊഫ.ജെഫ്രി ടോഫ്‌ളറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തല്‍.

ജലദോഷം പൊതുവെ നിരുപദ്രവകാരിയായ ആരോഗ്യപ്രശ്‌നമായാണ് കരുതപ്പെടുന്നതെങ്കിലും അങ്ങനെ നിസാരമായി കാണാവുന്നതല്ല എന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പുതിയ പഠനം പറയുന്നത്. ജലദോഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത 17 മടങ്ങ് കൂട്ടുന്നുണ്ടെന്നാണ് സിഡ്‌നി സര്‍വകലാശാലയില്‍ നിന്നുള്ള പഠനം പറയുന്നത്. റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയിലെ 891 രോഗികളിലാണ് പഠനം നടത്തിയത്.

സിഡ്‌നി സര്‍വകലാശാലയിലെ പ്രൊഫ.ജെഫ്രി ടോഫ്‌ളറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തല്‍. ജലദോഷം, ന്യുമോണിയ, ബ്രോംകൈറ്റിസ് തുടങ്ങിയവയെല്ലാം തന്നെ ഹൃദയാഘാത സാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധ ഹൃദയാഘാതത്തിന് കാരണമാകും. രക്തം കട്ടപിടിക്കല്‍, രക്തത്തിന്റെ ഒഴുക്കിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നുവെന്ന് സര്‍വകലാശാലയുടെ മെഡിസിന്‍ ജേണല്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം, പുകവലി, പാരമ്പര്യം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തെ സ്വാധീനിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍