UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കുടുംബാസൂത്രണത്തിന് ഇനി ‘ഗര്‍ഭനിരോധന ആഭരണം’?

ആഭരണങ്ങളില്‍ പ്രത്യേക രീതിയില്‍ ഗര്‍ഭധാരണം തടയാനുള്ള ഹോര്‍മോണുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഒരു കമ്മലോ, വാച്ചോ അല്ലെങ്കില്‍ ആഭരണമോ ധരിച്ചാല്‍ ഗര്‍ഭധാരണം സംഭവിക്കാതിരിക്കുന്ന കാര്യം ഒന്ന് സങ്കല്‍പിച്ചുനോക്കൂ. എന്നാല്‍ അത്തരത്തിലുള്ള ആഭരണങ്ങള്‍ എത്തി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഒരു ആഭരണം കൊണ്ട് കുടുംബാസൂത്രണം നടത്താന്‍ സാധിക്കും.

ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കോനോളജിയിലെ ഗവേഷകര്‍ ‘ഗര്‍ഭനിരോധന ആഭരണ’വുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഗവേഷണ വിവരങ്ങളില്‍ പറയുന്നത്, ഗവേഷകര്‍ നിര്‍മ്മിച്ച കമ്മലിനും, മോതിരത്തിനും, വാച്ചിനും മറ്റ് ആഭരണങ്ങളില്‍ പ്രത്യേക രീതിയില്‍ ഗര്‍ഭധാരണം തടയാനുള്ള ഹോര്‍മോണുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ ഹോര്‍മോണുകള്‍ ത്വക്കിലൂടെ ശരീരത്തില്‍ കടന്ന് രക്തത്തില്‍ എത്തി പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്, മുഹമ്മദ് മോഫീദ്ദാര്‍, ലോറ ഒ ഫാരല്‍, മാര്‍ക്ക് പ്രുസ്ണിസ്, തുടങ്ങിയവരാണ്. വീഡിയോ കണ്ടാല്‍ പ്രവര്‍ത്തന രീതി മനസിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍