UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലോകം മുഴുവന്‍ ആശങ്കപ്പെടുന്ന ക്രോണ്‍സ് രോഗം എന്താണ്?

നേരിയ വ്യത്യാസങ്ങള്‍ മാത്രമുള്ള രോഗങ്ങളുടെ ഒരു കൂട്ടമാണ് CD എന്ന് വിദഗ്ധര്‍ സംശയിക്കുന്നുണ്ട്

ലോകത്ത് ഏറ്റവുമധികം ഇന്ന് ചര്‍ച്ചയാകുന്ന രോഗാവസ്ഥയാണ് ക്രോണ്‍സ് (Crohn’s disease). CD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രോഗം കുടലിനെയാണ് ബാധിക്കുന്നത്. കുടലിന്റെ ഭാഗങ്ങളില്‍ വീക്കം തട്ടുന്നതും അനുബന്ധ പ്രശ്‌നങ്ങളും ആണ് ഈ രോഗം സൃഷ്ടിക്കുന്ന പ്രതിസന്ധി.

നേരിയ വ്യത്യാസങ്ങള്‍ മാത്രമുള്ള രോഗങ്ങളുടെ ഒരു കൂട്ടമാണ് CD എന്ന് വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. CJI insight മാസിക പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ രോഗത്തിന്റെ വിശദാംശങ്ങള്‍ പറയുന്നുണ്ട്. നോര്‍ത്ത് കരോലിന സര്‍വകലാശാലയുടേതാണ് പഠനം. രോഗത്തിന്റെ സബ്‌ടൈപ്പ് 1 ആണോ 2 ആണോ ബാധിച്ചിരിക്കുന്നത് എന്ന് പ്രവചിക്കാനുള്ള മൂലകം,മൈക്രോRNA-31,ഗവേഷകര്‍ കണ്ടെത്തി.

രോഗത്തിന്റെ സബ്‌റ്റൈപ്പ് ഏതെന്നു നിര്‍വചിക്കാന്‍ കഴിയുക പ്രധാനമാണ്.കാരണം മരുന്നുകളോട് കൃത്യമായി പ്രതികരിക്കാത്തതും സങ്കീര്‍ണവുമായ സബ് ടൈപ്പ് 1 നേരത്തെ കണ്ടെത്താനാകുന്നത് ഉപകാരപ്പെടും. സബ്‌റ്റൈപ്പ് 2നെ അപേക്ഷിച്ചു 1 ആണ് മാരകം. ശസ്ത്രക്രിയ വരെ വേണ്ടി വന്നേക്കാവുന്ന രോഗമാണിത്.

miR-31ന്റെ കണ്ടെത്തല്‍ ഓരോ രോഗിയിലും രോഗത്തിന്റെ സങ്കീര്‍ണത മനസിലാക്കാന്‍ ഉപകരിക്കും.

‘കൃത്യമായ മരുന്ന് നല്‍കി രോഗിയെ സുഖപ്പെടുത്താവുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല ഞങ്ങള്‍. പക്ഷെ ഇപ്പോള്‍ ഗവേഷണങ്ങളില്‍ പുരോഗതി ഉണ്ട്. രോഗത്തെ കൂടുതലറിയാന്‍ ഇത് സഹായിക്കുന്നുണ്ട്’-പ്രവീണ്‍ സേതുപതി (ഗവേഷകന്‍)

രോഗികളെ സംഘങ്ങളായി തിരിച്ചു പുതിയ തെറാപ്പികള്‍ പരീക്ഷിക്കുന്നുമുണ്ട് ഗവേഷകര്‍. പക്ഷെ കൃത്യമായ ഫലം ലഭിച്ചിട്ടില്ല.

miR-3യുടെ കണ്ടെത്തല്‍ വഴി, സബ്ടൈപ്പുകള്‍ക്ക് അനുസരിച്ച് രോഗിയെ ചികിത്സിക്കാനാകും.

ഇന്റസ്റ്റൈനല്‍ ഓര്‍ഗനോയ്ഡ് ഉള്‍പ്പടെ പല മാര്‍ഗങ്ങളുടെ സഹായത്തോടെ ഈ രോഗത്തിന്റെ തീവ്രത അളക്കാന്‍ ഗവേഷകര്‍ ശ്രമിച്ചിരുന്നു. മൈക്രോRNAയുടെ കണ്ടെത്തലിനും ജീനോമിക് ടെക്‌നോളജി അടക്കമുള്ള സാങ്കേതികള്‍ സഹായകരമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍