UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യരംഗത്തെ വന്‍കൊളള: ‘ഫോര്‍ട്ടിസ്’ ആശുപത്രി മരുന്നിനും ചികിത്സക്കുമായി രോഗിയില്‍ നിന്നും ഈടാക്കിയത് 1,737 ശതമാനം അധികലാഭം

15 ദിവസം ആശുപത്രിയില്‍ തങ്ങിയതിന് കുഞ്ഞിന്റെ കുടുംബത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ ഈടാക്കിയത് ഏകദേശം 16 ലക്ഷം രൂപ

ഡങ്കി പനി ബാധിച്ചു മരിച്ച എഴ് വയസുകാരിക്കുളള മരുന്നിനും ചികിത്സക്കുമായി ഗുഡ്ഗാവിലെ ഫോര്‍ട്ടീസ് ആശുപത്രി ഈടാക്കിയത് 1,737 ശതമാനം ലാഭമെന്ന് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി കണ്ടെത്തിയതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സെപ്തംബറിലാണ് ആദിയ സിങ് എന്ന ഏഴ് വയസുകാരി ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്നും ഡങ്കി ബാധിച്ച് മരിച്ചത്. 15 ദിവസം ആശുപത്രിയില്‍ തങ്ങിയതിന് കുഞ്ഞിന്റെ കുടുംബത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ ഈടാക്കിയത് ഏകദേശം 16 ലക്ഷം രൂപയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) കണ്ടെത്തി.

രക്തസമ്മര്‍ദ്ദവും മറ്റും പരിശോധിക്കുന്നതിനായുളള ത്രീവെ സറ്റോപ്പ് കോക്ക് ബൈവാല്‍വിനായി ആദിയ സിങിന്റെ കുടുംബത്തില്‍ നിന്നും ഈടാക്കിയത് 106 രൂപ. ആശുപത്രി ഈ ഉപകരണം വാങ്ങിയത് 5.77 രൂപക്കാണ്. അതായത് 1,737 ശതമാനം മാര്‍ജിനിലാണ് ഫോര്‍ട്ടീസ് ആശുപത്രി അതിന് മരിച്ച രോഗിയില്‍ നിന്നും ഈടാക്കിയതെന്ന് എന്‍പിപിഎ വ്യക്തമാക്കി.

ഡിസ്‌പോസിബിള്‍ സിറിഞ്ച് ആശുപത്രി അധികൃതര്‍ വാങ്ങിയത് 15 രൂപ 29 പൈസ നല്‍കിയാണ്. എന്നാല്‍, മരിച്ച കുഞ്ഞിന്റെ കുടുംബത്തില്‍ നിന്നും ആശുപത്രി ഈടാക്കിയത് 200 രൂപ. അതായത് 1,208 ഇരട്ടി. കുഞ്ഞിന്റെ ചികത്സക്കായി ഉപയോഗിച്ച സാധനങ്ങള്‍ മരുന്ന് എന്നിവയുടെ ശരിയായ വിലയും ആശുപത്രി അധികൃതര്‍ ഈടാക്കിയ തുകയും എന്‍പിപിഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കണക്കുകള്‍ ലഭ്യമായത്.

28 രൂപയും 35 പൈസയും വിലവരുന്ന ഡോട്ടമൈന്‍ ഇന്‍ഞ്ചക്ഷന്‍ ബില്ലില്‍ 287 രൂപയും 50 പൈസയുമാണ്. സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ലിവോഫ്‌ളോക്‌സേസിന്റെ വില 23 രൂപയും 81 പൈസയുമാണ്. അതിന് ഫോര്‍ട്ടിസ് ആശുപത്രി ഈടാക്കിയത് 115 രൂപയാണ്. 45 പൈസ മാത്രം വിലയുളള ആല്‍ക്കഹോളിക്ക് സ്വാബിന് 2 രൂപ ഈടാക്കി. 404 രൂപയുടെ മെറോപ്പെനം ഇഞ്ചക്ഷന് ആശുപത്രി ഈടാക്കിയത് 3,112. വെറും 3 രൂപയും 26 പൈസയും മാത്രമുളള ഡിസ്‌പോസിബിള്‍ സിറിഞ്ചിന് 37 രൂപയാണ് ഈടാക്കിയിരിക്കുന്നതെന്നും അതോറിറ്റിയുടെ വെളിപ്പെടുത്തലിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്‍പിപിഎയുടെ വിശകലനം കാണിക്കുന്നത് സിറിഞ്ചിന്റെ ശരാശരി ലാഭം 900-1,000% മാണെന്നാണ്. കുഞ്ഞിനുവേണ്ടി മൊത്തമായി ആശുപത്രി ചികിത്സാകാലഘട്ടത്തില്‍ ഉപയോഗിച്ചത് 611 സിറിഞ്ചും 1,546 പെയര്‍ ഗ്ലൗസുമാണ്. അതെസമയം, എംആര്‍പി അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരുന്നും മറ്റ് ചികിത്സാ ഉപകരണങ്ങള്‍ക്കും ബില്‍ ഈടാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍