UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ആരോഗ്യവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്

പ്രമേഹമെന്ന ജീവിതശൈലി രോഗം വര്‍ദ്ധിച്ച ഈ കാലത്ത് നന്നായി ഉറങ്ങുന്നത് പല അനുബന്ധ പ്രശ്നങ്ങളുടെയും പിടിയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗമാണ്

Avatar

അഴിമുഖം

‘Acta diabetologica’ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രമേഹരോഗികള്‍ എത്ര ഉറങ്ങണമെന്ന് വ്യക്തമാക്കുന്നു. പ്രമേഹമുള്ളവരും രോഗം വരാന്‍ സാധ്യതയുള്ളവരും കുറച്ചുമാത്രം ഉറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കും.

ഇല്ലിനോയ്സ്(Illinois) സര്‍വ്വകലാശാല നടത്തിയതാണ് പഠനം. ഉറക്ക കുറവുള്ള പ്രമേഹരോഗികളുടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നന്നായി ഉറങ്ങുന്നവരേക്കാള്‍ പിന്നിലായിരിക്കുമത്രെ!

പ്രത്യേകിച്ചും പ്രമേഹമെന്ന ജീവിതശൈലി രോഗം വര്‍ദ്ധിച്ച ഈ കാലത്ത് നന്നായി ഉറങ്ങുന്നത് പല അനുബന്ധ പ്രശ്നങ്ങളുടെയും പിടിയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഡിമെന്‍ഷ്യ(dementia) രോഗം വരാനുള്ള സാധ്യത പ്രമേഹരോഗികള്‍ക്ക് കൂടുതലായിരിക്കുമെന്ന് നേരത്തെയുള്ള പഠനം വ്യക്തമാക്കിയിരുന്നു.

162 വ്യക്തികളാണ് പഠനത്തിന് വിധേയരായത്. ഇതില്‍ 81 പേര്‍ ടൈപ്പ് 2 പ്രമേഹരോഗികളും 81 പേര്‍ പ്രീ-ഡയബെറ്റിസ് അവസ്ഥയിലുമാണ്. 54 വയസ് പിന്നിട്ടവരാണ് നിരീക്ഷണത്തിന് വിധേയരായവര്‍.

ഏഴ് ദിവസം നീണ്ടുനിന്ന ആക്റ്റിഗ്രാഫി (actigraphy) റെക്കോര്‍ഡിങ്ങിലൂടെയാണ് ഇവരിലെ ഉറക്കത്തിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കപ്പെട്ടത്. വാച്ചിന് സമാനമായി കൈയില്‍ കെട്ടിവെച്ച്, ചലനമളക്കാന്‍ കഴിയുന്ന ഉപകരണമാണ് ആക്റ്റിഗ്രാഫ്.

ഉറക്കത്തിനിടെ ഉണ്ടാകുന്ന ചലനങ്ങള്‍ക്ക് അനുസരിച്ച് അളവുകള്‍ രേഖപ്പെടുത്തി. മോണ്ട്രിയല്‍ കൊഗ്‌നിറ്റീവ് അസെസ്മെന്റ് (montreal cognitive assesment) എന്ന ചോദ്യാവലിയിലൂടെ അവബോധ സംബന്ധമായ കാര്യങ്ങളും നിര്‍ണ്ണയിച്ചു.

ശ്വസനത്തില്‍ തടസ്സം നേരിടുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഇവരില്‍ എല്ലാവര്‍ക്കുമുണ്ടെന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. obstructive sleep apnea എന്നാണ് ഈ അവസ്ഥയുടെ പേര്.

പരീക്ഷണത്തിന് വിധേയരായവര്‍ ഉറക്കത്തിന് ചെലവിടുന്നത് ശരാശരി ആറ് മണിക്കൂര്‍ സമയമാണ്. 82.7% നല്ല ഉറക്കവും ലഭ്യമാകുന്നു.

മാത്രവുമല്ല, ഉറക്കത്തിന്റെ അളവും obstructive sleep apneaയുടെ തോതും ഇവരുടെ മാനസിക അവബോധത്തെ ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമായത്.

ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറഞ്ഞിരിക്കുന്നവരില്‍ ഉറക്കത്തിന്റെ അളവും അത്രതന്നെ കുറവായിരിക്കുമെന്നതാണ് നിഗമനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍