UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഫേസ് മാസ്കുകൾ പകര്‍ച്ചവ്യാധികളില്‍ നിന്നും നിങ്ങളെ രക്ഷിക്കുമോ?

പകർച്ചവ്യാധികളിൽ നിന്നും മുക്തിയ്ക്കായി ലോകമെമ്പാടും ജനങ്ങൾ മാസ്ക് ഉപയോഗിച്ചു തുടങ്ങിയത് 1918 ൽ ആണ്

വായുവിലൂടെ പകരുന്ന രോഗങ്ങളിൽ നിന്ന് ആന്റി മൈക്രോബയൽ ഫേസ് മാസ്ക് എത്രത്തോളം രക്ഷാകവചം തീർക്കും?

ന്യുയോർക്ക് ടൈംസില്‍ വന്ന ഡോ. റിച്ചാർഡ് ക്ലാസ്കോ (Dr.Richard KIasco) യുടെ മറുപടി ഇങ്ങനെ;

അസുഖബാധിതരായിരിക്കുമ്പോൾ മറ്റുള്ളവരെ സംരക്ഷിക്കാനും ആരോഗ്യവാനായിരിക്കുമ്പോൾ സ്വയം സുരക്ഷ തീർക്കാനുമാണ് യഥാർത്ഥത്തിൽ ഫേസ് മാസ്ക്. പക്ഷെ, പഴുതുകളില്ലാത്ത സുരക്ഷയൊരുക്കുന്നതിൽ ഇവ വിജയിച്ചിട്ടില്ല.

1800 കളിലാണ് ഓപ്പറേഷൻ മുറികളിൽ സർജിക്കൽ മാസ്ക് എന്ന് ഡോക്ടർമാർ വിളിക്കുന്ന കേർട്ടസി (courtesy) മാസ്കുകൾ എത്തിയത്. പകർച്ചവ്യാധികളിൽ നിന്നും മുക്തിയ്ക്കായി ലോകമെമ്പാടും ജനങ്ങൾ മാസ്ക് ഉപയോഗിച്ചു തുടങ്ങിയത് 1918 ൽ ആണ്.

നൂറ് വർഷങ്ങൾക്ക് ശേഷം, വൈദ്യശാസ്ത്രം നൂതന സാങ്കേതിക വിദ്യകളും ആധുനിക കണ്ടെത്തലുകളുമായി മുന്നേറിയപ്പോൾ പോലും സർജിക്കൽ മാസ് ക്കുകൾക്ക് പകരം വെക്കാൻ മറ്റൊന്നില്ലെന്ന് വിധിയെഴുതി. വൈറസ് ഭീതിയുള്ള ഘട്ടങ്ങളിൽ മാസ്ക് ഉപയോഗം വഴി, ഇവ ഉള്ളിലേക്ക് കടക്കുന്നത് 25 മടങ്ങ് കുറയുമെന്ന് ഒരു ഗവേഷകസംഘം കണ്ടെത്തി. കൂടുതൽ അപകടകാരികളും വായുവിൽ ദീർഘകാലം തങ്ങിനിൽക്കുന്നതുമായ വൈറസുകളെ ചെറുക്കാനായിലെങ്കിലും 2.8 മടങ്ങ് വരെ ഇവയെ അകറ്റാൻ സാധിച്ചു. സർജിക്കൽ മാസ്ക് തീർക്കുന്ന കവചം പോലെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആശുപത്രികളിൽ ഉപയോഗിക്കാറുണ്ട്. ആർക്കും ഉപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ മാസ്ക്കുകൾ, ഈ ഉപകരണങ്ങളേക്കാളും ഉപയോഗപ്രദമാണെന്നായിരുന്നു മറ്റൊരു പഠനം. 446 നഴ്സുമാർക്കിടയിൽ നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് ആയിരുന്നു ഇത്.

ഓസ്ട്രേലിയൻ ഗവേഷകരായിരുന്നു തുടർന്നുള്ള കാലം സർജിക്കൽ മാസ്ക്കുകളിൽ ഗവേഷണം നടത്തിയത്. ആരോഗ്യവാനായ ഒരാൾ വീട്ടിൽ മാസ്ക് ധരിക്കുന്നത് അയാളെ 60-80% വരെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുമെന്ന് അവർ കണ്ടെത്തി.

പക്ഷെ,പ്രായോഗികതലത്തിൽ സാധ്യമല്ലാത്ത ഒന്നായാണ് ഇതിനെ ലോകം കണ്ടത്. രോഗ നിവാരണ – നിയന്ത്രണ കേന്ദ്രങ്ങളും മാസ്കുകളെ പൂർണമായും വിശ്വാസത്തിലെടുത്തില്ല. കടുത്ത രോഗാവസ്ഥയുള്ളവരിലൊക്കെ മാസ്ക് നിർദ്ദേശിക്കുന്നത് അപകടകരമാണെന്നാണ്‌ അവർ വിലയിരുത്തിയത്.

മാസ്ക് ധരിക്കാത്തവരോട് നിർബന്ധം പിടിക്കുന്നില്ല വൈദ്യശാസ്ത്രം. പക്ഷെ, ഒരു രോഗിയിൽ നിന്ന് ആറടി അകലം പാലിച്ച് നിൽക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു. രോഗിയുടെ ചുറ്റുമുള്ള വായു ആണ് മറ്റൊരാൾക്കും രോഗം വരുത്തുക. അതിന് രോഗി ചുമയ്ക്കണമെന്നോ തുമ്മലുള്ള വ്യക്തി ആകണമെന്നോ പോലുമില്ല.

കൈ വൃത്തിയായ് സൂക്ഷിക്കണം. ഒരു രോഗിയെ സ്പർശിച്ചാൽ കൈകൾ തീർച്ചയായും കഴുകി വൃത്തിയാക്കണം. ഇൻഫക്ഷൻ സാധ്യത അങ്ങനെയും കുറയ്ക്കാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍