UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വായുമലിനീകരണം: കൂടുതല്‍ ഗുണകരം മാസ്‌കോ, റെസ്പിറേറ്ററോ?

അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും അധികം ആവശ്യക്കാര്‍ ഉള്ളതുമായ മാസ്‌കുകള്‍ പോലും പൂര്‍ണ സുരക്ഷിതത്വവും നല്‍കുന്നവയല്ല.

മുഖംമൂടികളുടെയും കൃത്രിമ ശ്വസനോപകരണങ്ങളുടെയും വിപണി സജീവമാകുന്ന ശൈത്യകാലം എത്താറായി. വായു മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ ഇന്ന് ഈ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷെ വര്‍ധിച്ചുവരുന്ന ഈ രക്ഷാകവചങ്ങളുടെ വിപണിയില്‍ ഉപയോഗവും ഗുണവുമുള്ളവ തിരഞ്ഞുപിടിക്കാനും ബുദ്ധിമുട്ടാണ്. കൃത്രിമ ശ്വസനോപകരണം (respirator) ആണ് ജീവിക്കുന്ന അന്തരീക്ഷത്തിലെ മാലിന്യത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്വാസകോശത്തെ സഹായിക്കുന്നത്.

മൂക്കും വായും ഉള്‍പ്പെടുന്ന മുഖത്തിന്റെ ഭാഗം പൂര്‍ണമായും കവചം ചെയ്തു സംരക്ഷിക്കുന്ന വ്യക്തി, ആരോഗ്യത്തെയാണ് സംരക്ഷിക്കുക. അതേസമയം, മാസ്‌കുകള്‍ പ്രധാനമായും ചുറ്റുമുള്ളവര്‍ക്കുമൊരു രക്ഷയാണ്. ഒരാള്‍ ചുമയ്ക്കുമ്പോള്‍ അല്ലെങ്കില്‍ തുമ്മല്‍ ഉണ്ടാകുമ്പോള്‍ അണുക്കളില്‍ നിന്ന് ചുറ്റുമുള്ളവര്‍ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ മാസ്‌കുകള്‍ സഹായിക്കും.

ലക്ഷ്യം ഇവയാണെങ്കിലും ഏത് തെരഞ്ഞെടുക്കണമെന്നോ ഗുണമുള്ളവ എന്താണെന്നോ എന്തിന് ഇവ തമ്മിലുള്ള വ്യത്യാസം പോലും പലര്‍ക്കും അറിയില്ല. ചെലവ് കുറവ് മാസ്‌കുകള്‍ക്കാണ്. പക്ഷെ റെസ്പിറേറ്ററും മാസ്‌കും രണ്ട് ധര്‍മമാണ് നിര്‍വഹിക്കുന്നത്. എല്ലാത്തിലും പ്രധാനം നിങ്ങളുടെ മുഖത്തിന് ഏറ്റവും യോജിച്ചതും ചേര്‍ന്നിരിക്കുന്നതുമായത് തെരഞ്ഞെടുക്കണം എന്നതാണ്.

വായുവില്‍ നിറഞ്ഞിരിക്കുന്ന ചെറുതും വലുതുമായ കണികകളെ ഇവ ഉള്ളിലേക്ക് കടക്കാതെ ചെറുക്കും. പക്ഷെ നീരാവി, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ശരീരത്തില്‍ പ്രവേശിക്കാതെ തടയാന്‍ ഇവയ്ക്ക് കഴിയില്ല. മുഖത്തിനോട് ചേര്‍ന്നിരിക്കുന്ന രീതിയില്‍ ശ്രദ്ധയോടെ ധരിച്ചാല്‍ വാഹനങ്ങളുടെ പുകയില്‍ നിന്നും രക്ഷനേടാം. ശ്വാസകോശ- ഹൃദയസംബന്ധ രോഗങ്ങളുടെ തീവ്രത കുറയാന്‍ ഇവ ഉപകരിക്കും.

N-95 ഫില്‍റ്ററിങ് റെസ്പിറേറ്ററുകള്‍ വൈറസുകളില്‍ നിന്നുള്‍പ്പെടെ സംരക്ഷണം നല്‍കും. പക്ഷെ ഒറ്റത്തവണ മാത്രം ഉപയോഗിക്കണമെന്നത് ചെലവ് വര്‍ധിപ്പിക്കും. എല്ലാവര്‍ക്കും എല്ലാ ഘട്ടങ്ങളില്‍ ഇവ സുരക്ഷിതമാകണമെന്നും ഇല്ല. ശ്വസിക്കാന്‍ സ്വാഭാവികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് റെസ്പിറേറ്റര്‍ വയ്ക്കുന്നത് തന്നെ അസ്വസ്ഥതയുണ്ടാക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ വൈദ്യസഹായം തേടണം.

മാസ്‌കുകള്‍ പൂര്‍ണ സുരക്ഷിതത്വവും നല്‍കുന്നില്ല

അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും അധികം ആവശ്യക്കാര്‍ ഉള്ളതുമായ മാസ്‌കുകള്‍ പോലും പൂര്‍ണ സുരക്ഷിതത്വവും നല്‍കുന്നവയല്ല. പ്രധാനകാരണം, ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിയ്ക്ക് അനുയോജ്യമായവ ലഭിക്കുന്നില്ലെന്നതാണ്. BMJ മാസികയില്‍ ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം, മാസ്‌കുകളുടെ ഡിസൈനുകള്‍ ആവശ്യാനുസരണം വ്യത്യാസപ്പെടുത്തണമെന്ന് പറയുന്നു.

PM 2.5 ഉള്‍പ്പെടെയുള്ള ഘടകങ്ങളില്‍ നിന്ന് സംരക്ഷണം അവകാശപ്പെടുന്ന 9 തരം മാസ്‌കുകള്‍, ചൈനയില്‍ നടന്ന പഠനത്തിന്റെ ഭാഗമായി പരിശോധിച്ചു. രണ്ട് തരം പരിശോധനകളില്‍ ഇവയില്‍ നാലെണ്ണത്തില്‍ 7%-66% വരെ ലീക്കേജ് കണ്ടെത്തി. താരതമ്യേന കുറവ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത് ഒരു കമ്പനിയുടെ മാസ്‌കില്‍ മാത്രമാണ് (10%).

മുഖത്തിന് യോജിച്ചതാവണം മാസ്‌ക്

വായുമലിനീകരണമുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ മാസ്‌ക് ധരിച്ചതുകൊണ്ടായില്ല. എങ്ങനെ അവ വായയോടും മൂക്കിനോടും ചേര്‍ന്നിരിക്കുന്നു എന്നതും പ്രധാനമാണ്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തുകയും പരിശോധനകളില്‍ മികച്ച ഫലം കണ്ടെത്തുകയും ചെയുന്ന മാസ്‌കുകള്‍, മുഖത്തിനോട് ചേര്‍ന്നിരിക്കാത്തതാണ് പ്രശ്നമാകുന്നത്. ചെവിയുടെ പിന്‍വശത്തേക്ക് വെയ്ക്കുന്ന ഇലാസ്റ്റിക് വള്ളികളോടുകൂടിയ മാസ്‌കുകളാണ് വിപണിയിലേറെയും. അവയെക്കാളും മുകളിലേക്ക് (നെറ്റിയുടെ മുകളിലായി) കെട്ടാവുന്ന വള്ളികളോട് കൂടിയ മാസ്‌കുകള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഉപകാരപ്രദമാകുക.

മാസ്‌ക്/റെസ്പിറേറ്റര്‍ എന്നിവയിലെ N95, N99 ലേബലുകള്‍ പരിശോധനാഫലത്തെയാണ് സൂചിപ്പിക്കുന്നത്. 95%-99% വരെ വായുവിലെ കണികകള്‍ ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കില്ലെന്ന ഉറപ്പാണ് ഈ സൂചിക നല്‍കുന്നത്. കൃത്യമായി ധരിച്ചാല്‍, സാധാരണ മാസ്‌കുകളെക്കാള്‍ ഗുണം ചെയ്യുന്നത് N95 റെസ്പിറേറ്ററുകള്‍ ആണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിക്കണമെന്ന നിര്‍ദേശമാണ് മാസ്‌കുകളിലും റെസ്പിറേറ്ററുകളിലും രേഖപ്പെടുത്തുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ പാടില്ല. ഉയര്‍ന്ന തരം ഇന്‍ഫെക്ഷനുകളാകും അനന്തരഫലം.

മുഖത്ത് രോമമുള്ളവര്‍, കുട്ടികള്‍ എന്നിവരുടെ മുഖഘടനയ്ക്ക് യോജിച്ച റെസ്പിറേറ്ററുകള്‍ വിപണിയില്‍ ലഭ്യമല്ല. വായുമലിനീകരണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പരിഷ്‌കരിച്ച ഡിസൈനുകള്‍ ഫേസ് മാസ്‌ക്, റെസ്പിറേറ്റര്‍ എന്നിവയുടെ കാര്യത്തില്‍ പ്രതീക്ഷിക്കാം.

ലക്‌നൗ, പട്‌ന, ഡല്‍ഹി; ദീപാവലിക്ക് ശേഷം ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തിയ നഗരങ്ങള്‍

വായുമലിനീകരണം: ഇന്ത്യയില്‍ വര്‍ഷം തോറും മരിക്കുന്നത് 5 വയസില്‍ താഴെയുള്ള ഒരു ലക്ഷം കുട്ടികള്‍!

ഡൽഹിയിലെ വായുമലിനീകരണം: ദിവസം 15 – 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍; മോദിയുടെ വാരണാസി മൂന്നാമത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍