UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചെറിയ കുട്ടികള്‍ക്കുള്ള ജലദോഷ മരുന്നുകളില്‍ കരുതല്‍ വേണം; ഇല്ലെങ്കില്‍ അപസ്മാരം മുതല്‍ മരണം വരെ സംഭവിക്കാം!

ഉറക്കമില്ലായ്മ, മയക്കം, തലവേദന, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നു

ആറുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകുമ്പോള്‍ ചില പതിവ് മരുന്നുകള്‍ ഉപയോഗിക്കാറുണ്ട് നമ്മള്‍. പക്ഷെ കഫതടസം മാറാനുള്ള മരുന്ന് ഈ ഘട്ടത്തില്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്

ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. മിയ്ക്ക് വാന്‍ ഡ്രിയല്‍ (Mieke van Driel)ആണ് ഇത്തരം മരുന്നുകളുടെ അപകടാവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. കഫതടസം മാറാനുള്ള മരുന്നുകള്‍ അല്ലെങ്കില്‍ ആന്റിഹിസ്റ്റാമിന്‍ (Antihistamine) സാന്നിധ്യമുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ ഈ പ്രശ്‌നങ്ങള്‍ ഭേദമാകുമെന്നതിന് തെളിവില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കാമെന്നതിനും ഉറപ്പില്ല എന്നിവയാണ് ഗവേഷക സംഘത്തിന്റെ വാദങ്ങള്‍.

വാന്‍ ഡ്രൈയലിന്റെ വാക്കുകള്‍- ‘ഈ മരുന്നുകള്‍ കുട്ടികളില്‍ ഉപയോഗിക്കാമെന്ന് തെളിവുള്ള വാദങ്ങള്‍ നിലവിലില്ല. മാത്രമല്ല ഇവ മയക്കവും, ആമാശയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു’.

2 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ഈ മരുന്നുകള്‍ അപസ്മാരം മുതല്‍ മരണകാരണം വരെ ആയേക്കാമെന്നും അവര്‍ വ്യക്തമാക്കുന്നു. ചില വൈറസുകള്‍ ആണ് ജലദോഷം ഉണ്ടാക്കുന്നത്. സാധാരണഗതിയില്‍ ഇത് 7-10 ദിവസങ്ങളില്‍ ഭേദമാകും. മുതിര്‍ന്നവര്‍ ഇത്തരം മരുന്നുകള്‍ 3 മുതല്‍ 7 ദിവസം വരെ ഉപയോഗിക്കുന്നത് പോലും ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം.

ഉറക്കമില്ലായ്മ, മയക്കം, തലവേദന, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നു. മരുന്നുകള്‍ കാലങ്ങളോളം ഉപയോഗിക്കുന്നത് അനുസരിച്ച് രോഗങ്ങളുടെ വ്യാപ്തിയും വര്‍ധിക്കും. പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള മരുന്നുകളും ഈ ഘട്ടത്തില്‍ ഉപയോഗിക്കരുതെന്നാണ് ഈ ഗവേഷകസംഘവും പറയുന്നത്.

ആവിപിടിക്കുക, ബാമുകളുടെ ഉപയോഗം, യൂക്കാലിപ്റ്റസ് ഓയിലിന്റെ സഹായം തുടങ്ങിയ മറ്റ് പരീക്ഷണങ്ങള്‍ക്കും ശാസ്ത്രീയ അടിത്തറയില്ലെന്നാണ് പ്രൊഫ. ഡ്രിയലിന്റെ വാദം സലൈന്‍ നേസല്‍ ഡ്രോപ്പുകളാകും നിങ്ങളുടെ കുട്ടിയില്‍ ഉപയോഗിക്കാവുന്ന മരുന്ന്. പക്ഷെ ഇതും കൂടുതലാവരുത്. ‘നിലവില്‍ ജലദോഷം വന്ന് തനിയെ പൊയ്‌ക്കോട്ടേ എന്ന ചിന്തയാണ് ഏറ്റവും മികച്ചത്. മരുന്ന് ആവശ്യമെങ്കില്‍ കുറച്ചുമാത്രം ഉപയോഗിക്കുക’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍