UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നന്നായി വെള്ളം കുടിച്ചാല്‍ സ്ത്രീകള്‍ക്ക് മൂത്രാശയരോഗങ്ങള്‍ അകറ്റാം

ലോകത്തിലെ പകുതിയിലധികം സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് മൂത്രാശയ അണുബാധ.

നന്നായി വെള്ളം കുടിക്കുന്നത് സ്ത്രീകളുടെ ശരീരത്തിന് ഗുണം ചെയ്യും. മൂത്രാശയ അണുബാധ ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ക്ക് വെള്ളം നന്നായി കുടിക്കുന്നതാണ് ഏക പ്രതിവിധി. 1.5 ലിറ്റര്‍ വെള്ളമെങ്കിലും അധികമായി സ്ത്രീകള്‍ കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്രയും വെള്ളം ഒരു ദിവസം കുടിക്കുന്ന സ്ത്രീകളില്‍ വളരെവേഗം ഈ രോഗം ഇല്ലാതായതായി അനുഭവപ്പെടും. 48% കുറവാണ് പിന്നീട് രോഗസാധ്യത. ടെക്‌സാസ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

സാധാരണ വെള്ളമോ അല്ലെങ്കില്‍ ജ്യൂസ് ഉള്‍പ്പടെ എന്ത് പാനീയം കുടിക്കുന്നതും നല്ലതാണ്. 6-8 ഔണ്‍സ് ഗ്ലാസ് വെള്ളമാണ് 1. 5 ലിറ്റര്‍ കണക്ക്. ഇത്രയും വെള്ളം അധികമായി കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

ലോകത്തിലെ പകുതിയിലധികം സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് മൂത്രാശയ അണുബാധ. ആദ്യമായി അണുബാധ അനുഭവപ്പെട്ടവരില്‍ 25% സ്ത്രീകള്‍ക്ക് അടുത്ത 6 മാസത്തിനകം വീണ്ടും ലക്ഷണങ്ങള്‍ കാണപ്പെടുന്നു.

44-77% വരെ സ്ത്രീകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന കണക്കില്‍ ഈ രോഗം ആവര്‍ത്തിക്കുന്നുണ്ട്. ബാക്ടീരിയ പരത്തുന്ന രോഗമായതിനാല്‍ ഇവയുടെ സാന്നിധ്യം മൂത്രാശയത്തില്‍ നിന്ന് അകറ്റുക എന്നതാണ് പോംവഴി.

മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, അടിവയറ്റിലെ വേദന എന്നിങ്ങനെയാണ് മൂത്രനാളിയിലെ പഴുപ്പ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍.

ആന്റിബയോട്ടിക്കുകളാണ് പരിഹാരമാര്‍ഗം എങ്കിലും അതിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍