UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുന്നത് മയക്കുമരുന്ന് ഉപയോഗത്തിന് പ്രതിവിധിയാകുമോ?

ഹരി ജീവിതത്തിന്റെ ഭാഗമാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന വ്യത്യാസമാണ് പ്രശ്നമെന്നാണ് അനുമാനം

മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരില്‍ ഫലപ്രദമാകുന്ന ചികിത്സാരീതിയുമായി സൗത്ത് കരോലിന (South Carolina) ആരോഗ്യ സര്‍വ്വകലാശാല. മദ്യവും കൊക്കെയ്നും അമിതമായി ഉപയോഗിച്ചത് വഴി ജീവിതം കൈവിട്ടവരില്‍ ചികിത്സാരീതി വിജയം കണ്ടെന്നാണ് സംഘം അവകാശപ്പെടുന്നത്. ഇവയോട് തോന്നുന്ന അമിത ലഹരിയെ മരവിപ്പിക്കുന്ന ട്രാന്‍സ്‌ക്രാനിയില്‍ മാഗ്‌നറ്റിക് സ്റ്റിമുലേഷനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. ബയോളജിക്കല്‍ സൈക്യാട്രി (biological psychiatry) മാസികയിലാണ് നിഗമനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ലോകജനസംഖ്യയുടെ 5.4%ത്തെ ബാധിച്ചിരിക്കുന്ന രോഗമാണ് മയക്കുമരുന്നിന്റെ ഉപയോഗം. 2016ല്‍ മാത്രം ഇവയുടെ അമിത ഉപയോഗത്താല്‍ 64,00 പേര്‍ യു.എസില്‍ മരണമടഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം 12 വയസിന് മുകളില്‍ പ്രായമുള്ള 21.5 മില്യണ്‍ യു.എസ് ജനത വിവിധതരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഈ ലഹരി ജീവിതത്തിന്റെ ഭാഗമാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന വ്യത്യാസമാണ് പ്രശ്നമെന്നാണ് അനുമാനം. ശാസ്ത്രീമായി, കൃത്യമായി നിഗമനങ്ങളെത്തിച്ചേരാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ദീര്‍ഘകാലത്തെ മരുന്നുപയോഗം തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്നതിനൊപ്പം മരുന്നിനോടുള്ള ലഹരിയെ ഉദ്ദീപിപ്പിക്കുന്നു എന്നാണ് വിദ്ഗ്ധരുടെ പക്ഷം. ഡോപ്പൊമൈന്‍ (dopomine) പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിലേക്ക് അമിത അളവില്‍ പ്രവേശിക്കാനും മയക്കുമരുന്ന് കാരണമാകുന്നുണ്ട്. മരുന്നുപയോഗിക്കുന്ന വ്യക്തിക്ക് ‘ആനന്ദം’ പകരാന്‍ ഡോപ്പൊമൈനിന് കഴിയുന്നുണ്ട്. ഈ തോന്നല്‍ കൂടുതല്‍ മരുന്നുപയോഗിക്കാന്‍ പ്രേരിപ്പിക്കും. ജോലിസ്ഥലത്തെ അംഗീകാരം അല്ലെങ്കില്‍ ഒരു മിഠായ് കഴിക്കുമ്പോഴുള്ള സന്തോഷം തുടങ്ങി മതിയായ അളവില്‍ ദിവസവും തലച്ചോറിലേക്കെത്തുന്ന ഈ വികാരം അമിത അളവില്‍ വേണമെന്ന് തോന്നിതുടങ്ങും. അങ്ങനെ വീണ്ടും വീണ്ടും മരുന്ന് ഉപയോഗിക്കും.

നാഡീവ്യവസ്ഥയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുന്നതിനൊപ്പം ബ്രെയ്ന്‍ സംബന്ധമായ വിവിധ രോഗങ്ങളും മയക്കുമരുന്നിന്റെ സംഭാവനയാണ്. കൃത്യമായി പ്രതിരോധ മരുന്നുകളോ അല്ലെങ്കില്‍ രോഗമുക്തിക്കായുള്ള മരുന്നുകളോ വികസിപ്പിക്കാന്‍ ഇന്നും ശാസ്ത്രത്തിന് ആയിട്ടില്ലെന്നെതാണ് പേടിപ്പെടുത്തുന്ന വശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍