UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇ-സിഗരറ്റുകള്‍ ഡിഎന്‍എ മാറ്റം വരുത്തി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും!

ഇലക്ട്രോണിക് സിഗരറ്റുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറം അപകടം വരുത്തിവെക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഇ-സിഗരറ്റ് വില്‍പന അവസാനിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെ, ഇവയുടെ കൂടുതല്‍ ദൂഷ്യഫലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇലക്ട്രോണിക് സിഗരറ്റുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറം അപകടം വരുത്തിവെക്കുമെന്നാണ് വിലയിരുത്തല്‍.

Minnesota സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വായ ഭാഗത്തിന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്തി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാന്‍ ഇവയ്ക്ക് ആകുമത്രേ!

ഗവേഷകന്‍ ഡോ. സില്‍വിയ ബെല്‍ബോ (Silvia Balbo)ആണ് ഈ പഠനം നയിച്ചത്. ‘സാധാരണ സിഗററ്റുകളിലൂടെ പുകയിലയുടെ ദൂഷ്യഫലം വന്‍തോതിലാണ് മനുഷ്യശരീരത്തില്‍ എല്ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വിപണിയില്‍ അവതരിപ്പിച്ചവയാണ് ഇലക്ട്രോണിക് സിഗരെറ്റുകള്‍. എന്നാല്‍ ഇവ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുകയാണെന്ന് ഡോ. സില്‍വിയ പറയുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ഇ-സിഗരറ്റ് ഉപയോഗിക്കുന്ന അഞ്ചുപേരുടെ സഹായമാണ് തേടിയത്. സിഗരറ്റ് ഉപയോഗിക്കുന്നതിന് 15 മിനിറ്റ് മുന്‍പ് ഇവരുടെ ഉമിനീര് ശേഖരിച്ചു. സിഗരെറ്റ് ഉപയോഗിച്ച് 15 മിനിറ്റിന് ശേഷവും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് നടന്ന പരിശോധനകളിലാണ് വായയുടെ ഡിഎന്‍എ തകരാറിലാക്കാന്‍ ഇവയ്ക്കാകും എന്ന് തെളിയിച്ചത്.

DNA തകരാറിലാക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്(Formaldehyde), അക്രോലിന്‍ (Acrolein) മീതൈല്‍ഗ്ലൈഓക്‌സല്‍ (methylglyoxal) എന്നീ മൂന്ന് സംയുക്തങ്ങളാണ് തിരിച്ചറിഞ്ഞത്. സാധാരണഗതിയില്‍ വിഷകരമായ കെമിക്കലുകള്‍ DNAയില്‍ എത്തുമ്പോഴാണ് ഇത്തരം തകരാറുകള്‍ ഉണ്ടാകുക.

കോശങ്ങള്‍ ഈ തകരാറുകള്‍ക്കെതിരെ സ്വയം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ഉറപ്പായും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാധാരണ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും തമ്മില്‍ താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും തമ്മിലുള്ള താരതമ്യം പോലെയാകുമെന്ന് ഈ സംഘം പറയുന്നു. ഇവ രണ്ടും രണ്ട് തരത്തിലാണ് ശരീരത്തിന് ആഘാതമേല്പിക്കുന്നതത്രെ! എന്തായാലും ഇ-സിഗരറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് ഗവേഷകരുടെയും അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍