UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നേരത്തെ ഋതുമതിയാകുന്നതും ആര്‍ത്തവവിരാമം സംഭവിക്കുന്നതും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും: പഠനം

47ന് വയസിന് താഴെ സ്വാഭാവിക ആര്‍ത്തവിരാമത്തിന് വിധേയരാകുന്നവര്‍ക്കും ഹൃദയസംബന്ധിയായ രോഗ സാധ്യതകള്‍ അധിമാണെന്ന് പഠനം വ്യക്തമാക്കുന്നു

നേരത്തെ ഋതുമതിയാകുന്നതും നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്നതും ഹൃദയസംബന്ധിയായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യുല്‍പാദന ഘടകങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ലെങ്കിലും സ്ത്രീകളുടെ പ്രത്യുല്‍പാദന ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു സാധ്യതയാണ് നിലനില്‍ക്കുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അതിലൂടെ മാത്രമേ ജനസംഖ്യ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ വ്യക്തികളെ ലക്ഷ്യമിട്ടോ ഉള്ള ഇടപെടലുകള്‍ സാധ്യമാകുവെന്നും പ്രബന്ധ രചയിതാക്കളില്‍ ഒരാളായ ഡോ. സാന്നെ പീറ്റേഴ്‌സ് പറഞ്ഞു.

‘ഹേര്‍ട്ട്’ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പീറ്റേഴ്‌സും സഹരചയിതാവായ പ്രൊഫസര്‍ മാര്‍ക്ക് വുഡ്വാര്‍ഡും ചേര്‍ന്ന് യുകെ ബയോബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ പഠിച്ചാണ് പുതിയ നിഗമനത്തില്‍ എത്തിയതെന്ന് പറയുന്നു. 40നും 69നും ഇടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലേറെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജനിതക, ആരോഗ്യ, ജീവിതരീതി വിവരങ്ങളാണ് ബയോബാങ്കിന്റെ ശേഖരത്തില്‍ ഉള്ളത്. ആരോഗ്യമുള്ളവരും ഹൃദയസംബന്ധിയുമായ യാതൊരു രോഗലക്ഷണങ്ങളും ഇല്ലാത്തവരുമായ 267,000 പുരുഷന്മാരുടെയുംം 215,000 സ്ത്രീകളുടെയും വിവരങ്ങള്‍ പരിശോധിക്കുകയും തുടര്‍ന്നുള്ള ഏഴ് വര്‍ഷങ്ങളില്‍ അവര്‍ക്ക് എന്ത് സംഭവിക്കുകയും ചെയ്തുവെന്ന് ഗവേഷകര്‍ പരിശോധിച്ചു.

ഇവരില്‍ 5,782 പേര്‍ക്ക് കൊറോണറി ഹൃദ്രോഗം ബാധിച്ചുവെന്നും 3,489 പേര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതായും അവര്‍ കണ്ടെത്തി. മൊത്തത്തില്‍ 9054 പേര്‍ ഒന്നോ അല്ലെങ്കില്‍ രണ്ട് രോഗങ്ങളും ബാധിച്ചവരോ ആണ്. ഇതില്‍ 34 ശതമാനം സ്ത്രീകളായിരുന്നു. പുകവലി, രക്തസമ്മര്‍ദം തുടങ്ങിയ ഘടങ്ങള്‍ പരിശോധിച്ചതിന് ശേഷം 12 വയസില്‍ താഴെ പ്രായത്തില്‍ ഋതുമതിയായ സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത 10 ശതമാനം അധികമാണെന്ന് കണ്ടെത്തി. ഇവരില്‍ ഹൃദയാഘാത സാധ്യത മറ്റുള്ളവരെക്കാള്‍ 17 ശതമാനമാണ്. എന്നാല്‍ ഇത് തമ്മിലുള്ള ബന്ധം കൃത്യമായി നിര്‍ണയിക്കാന്‍ ആയിട്ടില്ലെന്നാണ് പീറ്റേഴ്‌സ് പറയുന്നത്. ഒരുപക്ഷെ കുട്ടിക്കാലത്തെ അമിതവണ്ണം ഒരു കാരണമായിരിക്കാം എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

47ന് വയസിന് താഴെ സ്വാഭാവിക ആര്‍ത്തവിരാമത്തിന് വിധേയരാകുന്നവര്‍ക്കും ഹൃദയസംബന്ധിയായ രോഗ സാധ്യതകള്‍ അധിമാണെന്ന് പഠനം വ്യക്തമാക്കുന്നു. മറ്റുള്ളവരെക്കാള്‍ 33 ശതമാനമാണ് ഇവര്‍ക്ക് രോഗം വരാനുള്ള സാധ്യതകള്‍. ഭക്ഷണരീതിയാകാം ഇതിന് കാരണമെന്നാണ് പീറ്റേഴ്‌സിന്റെ അനുമാനം. ഇവ കൂടാതെ ഗര്‍ഭമലസലും ഗര്‍ഭപാത്രം നീക്കുന്നതും അസുഖ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍