UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ വഴികള്‍

വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് കൂടുതല്‍ ദാഹം ഉണ്ടാക്കുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു.

ചൂടുകാരണം നാട് പൊള്ളുകയാണ് . വേനല്‍ ശരീരത്തിലെ താപം വര്‍ധിപ്പിക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും അതുവഴി ധാരളം അസുഖങ്ങള്‍ വരികയും ചെയ്യുന്നു.

ശരിരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് പ്രധാന വഴി ധാരാളം വെള്ളം കുടിക്കുക എന്നതാണ്.അതുപോലെ തന്നെ ജൂസുകള്‍ ധാരാളം കുടിക്കുക എന്നതും നല്ലതുതന്നെയാണ്. തണ്ണമത്തന്‍ ജ്യൂസ്, നാരങ്ങാ വെള്ളം, ലിച്ചി ജ്യൂസ്, ഹെര്‍ബല്‍ ടീ തുടങ്ങി വേനല്‍ക്കാലത്ത് നിര്‍ജലീകരണത്തെ തടയാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ ശരീരത്തിന് ആവശ്യമായ ധാതുക്കളും കാത്സ്യവും ആന്റിഓക്‌സിഡന്റുകളും നല്‍കുന്നു.

കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. പകരം സര്‍ബത്തുകള്‍, ലസ്സി എന്നിവ ശീലമാക്കുക. ഇവ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല, പ്രധാന പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യും. കൈയ്യില്‍ എപ്പോഴും ഒരുകുപ്പി വെള്ളം കരുതുക. വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനെക്കാള്‍ ഏറ്റവും നല്ലതായി മറ്റെന്നില്ല.

വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് കൂടുതല്‍ ദാഹം ഉണ്ടാക്കുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു.ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഇളനീര്‍ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ കടകളില്‍ ലഭ്യമാകുന്ന പാക്ക് ചെയ്ത തേങ്ങ വെള്ളം ഒഴിവാക്കുക. അതില്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തിരിക്കും അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍