UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബ്രേക്ക്ഫാസ്റ്റും ബോഡി മാസും പിന്നെ പ്രമേഹവും

ഷിക്കാഗോയിലെ ഇല്ലിനോയ്സ്(Illinois) സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ ഇത്തരം ശീലക്കാരുടെ ശരീരഭാരം അമിതമാകുന്നതായി കണ്ടെത്തി

ടൈപ്പ് 2 ഡയബെറ്റിസ് രോഗികള്‍ പ്രഭാതഭക്ഷണം നേരത്തെ കഴിക്കുന്നതാണ് ഉചിതമെന്ന് പഠനറിപ്പോര്‍ട്ട്. രാവിലെ അല്‍പം വൈകി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ബോഡി മാസ് ഇന്‍ഡകസ്(ശരീരഭാരം) വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡയബെറ്റിക് മെഡിസിന്‍(diabetic medicine) മാസികയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഷിക്കാഗോയിലെ ഇല്ലിനോയ്സ്(Illinois) സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ ഇത്തരം ശീലക്കാരുടെ ശരീരഭാരം അമിതമാകുന്നതായി കണ്ടെത്തി.

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് അമിതവണ്ണം സാധാരണയായി ഇന്ന് കണ്ടുവരുന്നുണ്ട്. ശരീരം ആവശ്യാനുസരണം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതാണ് ടൈപ്പ് 2 ഡയബെറ്റിസിന് കാരണം. കൂടാതെ, വൈകി ഉറക്കമുണരുന്നതും വൈകി ഉറങ്ങുന്നതും ശരീരഭാരം കൂടാന്‍ കാരണമാകുമത്രെ!

തായ്ലന്റ് സ്വദേശികളായ 210 ടൈപ്പ് 2 പ്രമേഹരോഗികളിലാണ് ഈ ‘ശീലക്കേടുകള്‍’ സംബന്ധിച്ച പഠനം നടന്നത്. ഉറക്കവും ഭക്ഷണവുമടക്കം എല്ലാ കാര്യങ്ങളും ഓരോ ദിവസവും നേരത്തെ ചെയ്യുന്നവരും എല്ലാം വൈകി മാത്രം ശീലമുള്ളവരും തമ്മിലുള്ള താരതമ്യ പഠനമാണ് നടന്നത്. വ്യായാമം, വായന, ജോലി തുടങ്ങി നിരവധി കാര്യങ്ങളില്‍ ചോദ്യാവലി തയ്യാറാക്കി ഇവര്‍ക്ക് നല്‍കി.

ആഹാരകാര്യങ്ങളും ഭക്ഷണത്തോടുള്ള താല്‍പര്യവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചോദ്യങ്ങളായി. കൂടാതെ ഇവരുടെ ശരീരഭാരം അളക്കാനും ബി.എം.ഐ നിര്‍ണ്ണയിക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. പകല്‍ അല്ലെങ്കില്‍ രാത്രി ജോലിസമയത്തിന് അനുസരിച്ച് കുറഞ്ഞത് 5.5 മണിക്കൂര്‍ നേരം ഉറങ്ങാറുള്ളതായി എല്ലാവരും റിപ്പോര്‍ട്ട് ചെയ്തു. ദിവസേന 1,103 കലോറിയാണ് ശരാശരി ആഹാരം. 97 പേര്‍ക്ക് വൈകുന്നേരം അഥവ ‘വൈകിയ നേരവും’ 113 പേര്‍ക്ക് നേരത്തെകൂട്ടിയും കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഈ 113 പേരും 7നും 8.30നും ഇടയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നവരാണ്. മറ്റുള്ളവര്‍ രാവിലെ 9 മണിയ്ക്ക് ഉള്ളിലും.

ഈ കണക്കുകള്‍ അനുസരിച്ച് ‘evening persons'(എല്ലാം വൈകി മാത്രം ചെയ്യാന്‍ ഇഷ്ടമുള്ളവര്‍) അമിത ശരീരഭാരത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഉയര്‍ന്ന ബി.എം.ഐ നിരക്കാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഇത്തരക്കാരുടെ ദഹനവ്യവസ്ഥയും ശരീരവും യഥാര്‍ത്ഥത്തില്‍രണ്ട് ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ഗവേഷണം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍