UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡ്രൈ ഫ്രൂട്ട്‌സ്‌ കഴിക്കുന്നത്‌ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 25നും 70നും ഇടയില്‍ പ്രായമുള്ള 373,000 പേരുടെ ഭക്ഷണശീലങ്ങള്‍ പഠിച്ചാണ് സംഘം പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്‌ എത്തിയിരിക്കുന്നത്.

കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നൊരു ധാരണയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഈ ധാരണയ്ക്ക് വിരുദ്ധമായ കണ്ടെത്താലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ് സര്‍വകലാശാല ഡയറക്ടര്‍ ജോവാന്‍ സാബാറ്റെ പറഞ്ഞു. ‘ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്,’എന്ന് യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സബാറ്റെ പറയുന്നു. ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

മുതിര്‍ന്ന പൗരന്മാരുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വാര്‍ദ്ധക്യം സാധ്യമാക്കുന്നതിനും ഉണക്കപ്പഴങ്ങള്‍ സഹായികുന്നു. ‘നിങ്ങളുടെ ഭക്ഷണത്തോടൊപ്പം ഉണക്കപ്പഴങ്ങളും കഴിക്കുക. അത് പ്ലേറ്റിന്റെ ഏറ്റവും മധ്യത്തില്‍ മാംസഭക്ഷണങ്ങള്‍ക്ക് പകരം പ്രതിഷ്ഠിക്കുക. ഇതിന്റെ ഫലം വളരെ തൃപ്തികരമായിരിക്കും,’ എന്നും സബാറ്റെ പറയുന്നു. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 25നും 70നും ഇടയില്‍ പ്രായമുള്ള 373,000 പേരുടെ ഭക്ഷണശീലങ്ങള്‍ പഠിച്ചാണ് സംഘം പുതിയ നിരീക്ഷണങ്ങളില്‍ എത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍