UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെ 11 ഇനം വവ്വാലുകള്‍ നിപ വൈറസ് വാഹകരാകാം എന്നു പഠനം

ഇന്ത്യയില്‍ 113-ഓളം ഇനങ്ങളില്‍പെട്ട വവ്വാലുകള്‍ ഉണ്ട്. അതില്‍ 31 ഇനങ്ങളിലാണ് പഠനം നടത്തിയത്.

2018 ല്‍ കോഴിക്കോട് 17 പേരുടെ ജീവനെടുത്ത ‘നിപ’ എന്ന മഹാവ്യാധി 2019-ല്‍ എറണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു. നിപ്പ വൈറസ് പരത്താന്‍ സാധ്യതയുള്ള 11 ഇനം വവ്വാലുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിന്റെ പ്രാഥമിക തെളിവുകളാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ‘ഇന്ത്യന്‍ ഫ്‌ളയിംഗ് ഫോക്‌സ്’ എന്ന ഏഷ്യയിലുടനീളം കാണപ്പെടുന്ന പഴംതീനി വവ്വാലുകളാണ് നിപ വൈറസ് വാഹകര്‍ എന്നാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്.

രണ്ടു വര്‍ഷത്തിനിടെ രണ്ടുതവണ കേരളത്തില്‍ ഉണ്ടായ നിപാ ബാധയ്ക്ക് കാരണമായ വവ്വാലുകളെ തിരിച്ചറിയാന്‍ വേണ്ടി നടത്തിയ പഠനത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് PLoS Neglected Tropical Diseases എന്ന ജേണലില്‍പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ 113-ഓളം ഇനങ്ങളില്‍പെട്ട വവ്വാലുകള്‍ ഉണ്ട്. അതില്‍ 31 ഇനങ്ങളില്‍ പഠനം നടത്തിയപ്പോള്‍ 11 ഇനം വവ്വാലുകള്‍ നിപ വാഹകരാകാം എന്ന് കണ്ടെത്തി.

വവ്വാലുകള്‍ അതിവസിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളോടൊപ്പം അവയുടെ ഭക്ഷണ രീതികള്‍, ഭക്ഷണക്രമം, സഞ്ചാര രീതി, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രത്യുല്‍പാദനശേഷി തുടങ്ങിയ നിരവധി ഘടകങ്ങളും പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ പഠന പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഏഷ്യ, ഓസ്ട്രേലിയ, ഓഷ്യാനിയ എന്നിവിടങ്ങളിലുള്ള ഉപവിഭാഗങ്ങളെ നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയോടെ പഠിക്കുകയായിരുന്നു.

മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രോഗ പരിസ്ഥിതി ശാസ്ത്രജ്ഞനായ റെയ്ന പ്ലോറൈറ്റ്, അമേരിക്കയിലെ മില്‍ബ്രൂക്കിലുള്ള കാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോസിസ്റ്റം പഠന വിഭാഗത്തിലെ ബാര്‍ബറ ഹാന്‍ എന്നിവരാണ് ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത്. നിപ പരത്താന്‍ സാധ്യതയുള്ള വവ്വാലുകളെ ആദ്യം കണ്ടെത്തുകയാണ് പ്രധിരോധത്തിനുള്ള സുപ്രധാന മാര്‍ഗ്ഗമെന്ന് അവര്‍ പറയുന്നു.

Read More : സമ്പന്ന രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഗര്‍ഭാശയ അര്‍ബുദം തുടച്ചുനീക്കുമെന്ന് വിദഗ്ധര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍