UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വായ്‌നാറ്റം അകറ്റുവാന്‍ ഈ രീതികള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ

വായ വൃത്തിയാക്കുന്ന രീതി ശരിയല്ലാത്തതാണ് ഹാലിറ്റോസിസ് (Halitosis ) അഥവ വായ്‌നാറ്റത്തിന് കാരണം

Avatar

അഴിമുഖം

വായ വൃത്തിയാക്കുന്ന രീതി ശരിയല്ലാത്തതാണ് ഹാലിറ്റോസിസ് (Halitosis ) അഥവ വായ്‌നാറ്റത്തിന് കാരണം. പ്രായഭേദമന്യേ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടായേക്കാം. ‘വായിലെ ബാക്ടീരിയകളാണ് ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. ഇവ വായില്‍ പറ്റിപ്പിടിച്ച ഭക്ഷണ അവശിഷ്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് കാരണമെന്ന് Dr. Harold Katz വ്യക്തമാക്കുന്നു.

വായിലെ ദുര്‍ഗന്ധം ഒഴിവാക്കാനുള്ള വഴികള്‍

1. വായ വൃത്തിയാക്കുന്ന രീതിയിലും കാര്യമുണ്ട്

ദിവസവും രാവിലെയും വൈകിട്ടും പല്ല് തേയ്ക്കണമെന്ന് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. ഉപയോഗിക്കുന്ന ബ്രഷിലും പേസ്റ്റിലും ശ്രദ്ധ വെക്കണം. ബ്രഷിലെ നാരുകള്‍ കഴിവതും മൃദു ആയിരിക്കണം. മോണയ്ക്കും പല്ലിനും കേട് വരുന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ ബ്രഷ് ഉപയോഗിക്കരുത്. മാത്രമല്ല ടൂത്ത് പേസ്റ്റിലും കാര്യമുണ്ട്. High Quality FIuoride ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

2. വായ വരണ്ടുണങ്ങരുത്

ജലാംശം നിലനില്‍ക്കുന്നതാണ് വായയുടെ ആരോഗ്യത്തിന് നല്ലത്. ഉണങ്ങിയ അവസ്ഥയില്‍ ദുര്‍ഗന്ധം, പല്ലിന് കേട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

3. ദിവസവും ഓരോ ആപ്പിള്‍

ധാരാളം ജലാംശം അടങ്ങിയ പഴമാണ് ആപ്പിള്‍. ഉമിനീര് ഉത്പാദനത്തിന് ഇത് സഹായിക്കും. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെയും നശിപ്പിക്കും.

4. മദ്യത്തിന്റെ അംശം ഒഴിവാക്കുക

ആല്‍ക്കഹോളിക് മൗത്ത് വാഷുകള്‍ ഗുണം ചെയ്യില്ലെന്നാണ് ഡോ.കാറ്റ്‌സിന്റെ പക്ഷം. അവ ഉപയോഗിക്കരുതെന്നും ഡോ.കാറ്റ്‌സ് നിര്‍ദ്ദേശിക്കുന്നു. വായ വരണ്ടുണങ്ങാന്‍ ഇവ കാരണമാകുമത്രെ!

5.കേട്ടുകേള്‍വിയില്ലാത്ത ഡയറ്റ് പരീക്ഷിക്കുന്നത് വായ്ക്ക് നല്ലതല്ല

ശരീരഭാരം കുറയ്ക്കാനും കൂടുതല്‍ മെലിയാനും ഒക്കെയായി പരീക്ഷിക്കുന്ന വിചിത്രമായ ഡയറ്റ് പ്രശ്‌നമുണ്ടാക്കും! വായ പരിചയിക്കാത്ത ചില പുതുരുചികള്‍ കീറ്റോ ബ്രത്ത് (keto breath) എന്ന ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ സൃഷ്ടിക്കും

6. ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും നല്ലതാണ്

വായില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇവ മികച്ചതാണ്. പോളിഫെനോള്‍സിന്റെ സാന്നിധ്യമുള്ളതിനാല്‍ വളരെ വേഗം ഫലം ചെയ്യും

ഇവ കൂടാതെ ച്യൂയിംഗം ഉപയോഗിക്കുന്നതും പുകവലി ഒഴിവാക്കുന്നതും വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന അവസ്ഥക്ക് പരിഹാരം തരും.

സിസ്റ്റര്‍ ലിനിക്കായി ഇന്ന് നാട് ഒത്തുചേരും; ആ ഉമ്മയ്ക്കും മകനും കാണണമെന്നുണ്ട് അവരുടെ പിഞ്ചോമനകളെ

Explainer: യുജിസിയെ തകർത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

ഇത് വഞ്ചനയല്ലെങ്കില്‍ പിന്നെന്താണ്? എല്‍ഐസി നിക്ഷേപകരുടെ പണവും ഇനി സമ്പന്നവര്‍ഗത്തിന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍