UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശരീരഭാരം കുറയ്ക്കണോ? ജീവിതചര്യകളില്‍ ചെറിയമാറ്റം വരുത്തിയാല്‍ മതി!

അമിത ഉറക്കവും ഉറക്കക്കുറവും ഭാരം കുറയ്ക്കാന്‍ നല്ലതല്ല. ഉറക്കത്തിന്റെ താളം നഷ്ടപ്പെടാതെയിരിക്കണം.

ഡയറ്റ് ചാര്‍ട്ട് അണുവിട തെറ്റാതെയും വ്യായാമം മുടങ്ങാതെ ചെയ്തുമുള്ള ശരീരഭാരം നിയന്ത്രിക്കല്‍ മാത്രമാണ് നമുക്ക് പരിചയം. ഇവ അത്യാവശ്യമാണെങ്കിലും മറ്റു ചില വഴികളും ഉപകാരപ്രദമാകും. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

പതിവ് ഉറക്കം നഷ്ടപ്പെടരുത്

ആവശ്യത്തിന് ഉറങ്ങാതെയിരുന്നാല്‍ ശരീരം ഗ്രെലിന്‍ (ghrelin) ഹോര്‍മോണ്‍ അധികമായി പുറപ്പെടുവിക്കും. ഇത് വിശപ്പ് വര്‍ധിപ്പിക്കും. അതേപോലെ ആവശ്യത്തില്‍ കവിഞ്ഞു ഉറങ്ങുന്നത് നേരെ തന്നെ ശരീരഭാരവര്‍ദ്ധനവിലേക്ക് നീങ്ങും. അമിത ഉറക്കവും ഉറക്കക്കുറവും ഭാരം കുറയ്ക്കാന്‍ നല്ലതല്ല. ഉറക്കത്തിന്റെ താളം നഷ്ടപ്പെടാതെയിരിക്കണം.

രാവിലത്തെ പ്രകാശം ശരീരത്തില്‍ തട്ടണം

ഉറക്കമുണര്‍ന്നാല്‍ ആദ്യം വേണ്ടത് ജനാല കര്‍ട്ടനുകള്‍ നീക്കിയിടുക എന്നതാണ്. അരിച്ചിറങ്ങുന്ന ആ പകല്‍വെട്ടം ശരീരത്തില്‍ പതിക്കണമെന്ന് പറയും. ഇത് ശരീരത്തെ ഉന്മേഷഭരിതമാക്കും. പോസിറ്റീവ് ആക്കും. 20 മുതല്‍ 30 മിനിറ്റ് വരെ ദിവസവും രാവിലെ വെളിച്ചം തട്ടുന്നത്, കോശജ്വലനത്തിന് വരെ നല്ലതാണ്. ശരീരഭാരം അങ്ങനെ കുറയുന്നു.

ദിവസവും ശരീരഭാരം നോക്കുക;സ്വയം വിലയിരുത്തുക

ഇതൊരു മികച്ച മാര്‍ഗമാണ്. കുറച്ച് മാനസിക കാര്യങ്ങളും ഇതിന് പിന്നിലുണ്ട്. അവനവന്റെ ശരീരഭാരം എന്നും നോക്കുന്നത് ഒരു ശീലമായാല്‍ ഇത് കുറയ്ക്കാനുള്ള ആഗ്രഹവും വര്‍ധിക്കുമത്രേ! കഴിവതും രാവിലെ സമയങ്ങളില്‍, എഴുന്നേറ്റയുടന്‍ ഈ പ്രക്രിയ നടത്തിയാല്‍ നല്ലതാണ്. തുടര്‍ന്നുള്ള മുഴുവന്‍ ഭക്ഷണ ക്രമീകരണങ്ങളും, സ്വയം ബോധ്യപ്പെട്ട ശരീരഭാരത്തെ പിടിച്ചുനിര്‍ത്തുന്ന വിധത്തില്‍ നമ്മള്‍ സ്വയം നിയന്ത്രിക്കും.

ബെഡ്റൂം വൃത്തിയുള്ളതാണോ?

മുറിയും കട്ടിലും വൃത്തിയുള്ളതും സമാധാനം നല്കുന്നതുമാണെങ്കില്‍ നല്ല ഉറക്കം സുനിശ്ചിതമാണ്. ഉറക്കത്തിനും ഉണരാനും തനിയെ ഒരു താളം കൈവരും. ഈ താളത്തിന് ഭാരനിയന്ത്രണത്തിലുള്ള പങ്ക് നേരത്തെ പറഞ്ഞുവല്ലോ!

പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍

കഴിക്കണം എന്നത് ആദ്യത്തെ നിബന്ധന. പ്രഭാതഭക്ഷണം കഴിക്കാതെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഭാരം കുറയും പക്ഷെ കലോറികള്‍ ശരീരത്തില്‍ സംഭരിച്ചുവെക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദിവസത്തെ ആദ്യഭക്ഷണം ആ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍