UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

മരുന്നുകളിൽ എലിവിഷവും, പ്രിന്റർ മഷിയും; വ്യാജ മരുന്നുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍

മിക്ക വ്യാജ മരുന്നുകളും നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലുമാണ്.

വ്യാജ മരുന്നുകൾക്കെതിരെ മുൻകരുതലുകളെടുക്കാനും നിയന്ത്രിക്കാനും അടിയന്തിര നടപടികളെടുക്കാൻ ഭരണകൂടങ്ങളോട് ആവിശ്യപ്പെടാനൊരുങ്ങി ഡോക്ടറുമാരുടെ ആഗോള സംഘടനകൾ. വ്യാജമരുന്നുകൾ ഉള്ളിൽ ചെന്ന് ഓരോ വർഷവും നിരവധി പേർ മരിക്കുന്ന സാഹചര്യത്തിലാണ് നിയമ നിർമ്മാണവും ശിക്ഷകളും കുറച്ചുകൂടി ശക്തമാക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 25000ൽ പരം കുഞ്ഞുങ്ങളാണ് ന്യൂമോണിയയ്ക്കും മലേറിയയ്ക്കുമായി വിപണിയിലിറങ്ങുന്ന വ്യാജമരുന്നുകൾ കഴിച്ച് കഴിഞ്ഞ വർഷം മരിച്ചത്. എലിവിഷവും പ്രിൻറർ മഷിയുമുൾപ്പടെ അപകടകരമായ പല രാസപദാര്‍ഥങ്ങളും അടങ്ങിയ വ്യാജമരുന്നുകളാണ് വിപണിയിൽ ഇറങ്ങുന്നത്. മിക്കവ്യാജ മരുന്നുകളും നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലുമാണ്. മഞ്ഞപ്പിത്തത്തിനും ഹെപറ്റൈറ്റിസിനും പരിഹാരമെന്ന പേരിൽ വിപണിയിലിറങ്ങുന്ന മിക്ക മരുന്നുകളും അപകടകാരികളാണ്.

വ്യാജ വാക്സിനുകളാണ് മറ്റൊരു വില്ലൻ. മിക്ക രാജ്യങ്ങളിലെയും നിയമങ്ങൾ ശക്തമല്ലാത്ത കൊണ്ട് തന്നെ വ്യാജ മരുന്നുകൾ നിര്‍മ്മിക്കുന്ന മാഫിയകൾക്ക് യഥേഷ്ടം തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാം. യഥാർത്ഥ മരുന്നേത്  വ്യാജമരുന്നേത് എന്ന് തിരിച്ചറിയാൻ കഴിയാതെ തൽക്കാല ആശ്വാസത്തിനായി ഏതെങ്കിലും മരുന്നുകൾ വാങ്ങുന്ന സാധാരണ ജനങ്ങളാണ് അപകടത്തിൽ പെടുന്നത്. കുഞ്ഞുങ്ങളാണ് ഈ വിഷമരുന്നുകളുടെ പ്രധാന ഇരകൾ. അഥവാ പിടിക്കപ്പെട്ടാലും നിസ്സാരമായ ശിക്ഷയോ പിഴയോ മാത്രമേ ഈ മാഫിയകൾക്ക് വിധിക്കുന്നുമുള്ളൂ. “കുറ്റം കണ്ടുപിടിക്കപ്പെട്ടാൽ വെറുതെ അവരെ കയ്യിൽ ഒരു അടി കൊടുത്ത് വിട്ടയയ്ക്കും, പക്ഷെ ഇവിടെ പതിനായിരങ്ങളാണ് ഇവർ നിർമ്മിക്കുന്ന വിഷം കഴിച്ച് ഓരോ വർഷവും മരിക്കുന്നത്”. രോഷം അടക്കാനാകാതെയാണ് യു എസ്സിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ജോയൽ ബ്രെമ്മൻ ഗാർഡിയനോട് ഇത് പറയുന്നത്.

വ്യാജ മരുന്നുകൾ മാത്രമല്ല യഥാർത്ഥ മരുന്നുകൾ തന്നെ ഗുണമേന്മയില്ലാതെ നിർമ്മിക്കുന്നതും ശ്രദ്ധയില്ലാതെ പാക്ക് ചെയ്യുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധയില്ലാതെ നിർമ്മിക്കുന്ന മിക്കവാറും മരുന്നുകളും ഉദ്ദേശിച്ച ഫലങ്ങളോ രോഗത്തിന് ശമനമോ വരുത്തുന്നില്ലെന്നു മാത്രമല്ല ഭീകര പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗുണമേന്മയില്ലാത്ത വാക്സിനുകൾ ഉപയോഗിക്കുന്നത്, അത് ഉപയോഗിക്കാതെ ഇരിക്കുന്നതിനേക്കാൾ അപകടകരമാണ്. മരുന്നുകളുടെ ഗുണമേന്മ കൃത്യമായി പരോശോധിക്കാൻ അടിയന്തിര സംവിധാനങ്ങൾ ഉണ്ടാക്കിയെ മതിയാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍