UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഭാരം കുറയ്ക്കാന്‍ കൊഴുപ്പ് ഉപേക്ഷിക്കണോ, കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രിക്കണോ?

‘മികച്ച ഡയറ്റ്’ എന്ന വിഷയം ലോകമെമ്പാടും തര്‍ക്കത്തിലാണ്. ആ തര്‍ക്കത്തിന് പോലും അന്ത്യം കുറിയ്ക്കുകയാണ് ഈ കണ്ടെത്തലുകള്‍.

ആഹാരം നിജപ്പെടുത്തി ആരോഗ്യം നിലനിര്‍ത്താനൊക്കെ തയ്യാറാണ്. പക്ഷെ, ഏതൊക്കെ വിഭവങ്ങള്‍ നിയന്ത്രിക്കണമെന്നതിലാണ് കണ്‍ഫ്യൂഷന്‍. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുമാണ് വില്ലന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എങ്കിലും ഇവയില്‍ ഏത് ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക?

JAMA മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഈ ആശങ്കയ്ക്ക് പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. അധിക കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും പുറന്തള്ളുന്നത് ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഒരേ പ്രയോജനമാണ് സമ്മാനിക്കുന്നതത്രെ! കുറച്ച് മധുരം, കുറച്ചുമാത്രം മൈദ, കൂടുതല്‍ പച്ചക്കറി… കടുത്ത നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ ജീവിതകാലം മുഴുവന്‍ മറ്റെന്തും കഴിക്കാം.

‘മികച്ച ഡയറ്റ്’ എന്ന വിഷയം ലോകമെമ്പാടും തര്‍ക്കത്തിലാണ്. ആ തര്‍ക്കത്തിന് പോലും അന്ത്യം കുറിയ്ക്കുകയാണ് ഈ കണ്ടെത്തലുകള്‍. ഒരേ ആഹാരശീലം പിന്തുടര്‍ന്നവരില്‍ ഒരാള്‍ക്ക് ഗുണവും മറ്റൊരാള്‍ക്ക് അത് പ്രത്യേകിച്ച് പ്രയോജനം ചെയ്യാത്തതുമായ കഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട്, മികച്ച ആഹാരക്രമം ഏത് എന്നല്ല, ഓരോ വ്യക്തിക്കും ഗുണമാകുന്ന ആഹാരക്രമം ഏതെന്ന് വേണം ചോദിക്കേണ്ടത്’-സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പ്രൊഫസര്‍ ക്രിസ്റ്റഫര്‍ ഗാര്‍ഡ്‌നെര്‍ (Christopher Gardner) ഓര്‍മിപ്പിക്കുന്നു.

18 വയസിനും 50നും ഇടയില്‍ പ്രായമുള്ള 609 വ്യക്തികളില്‍ പഠനം നടന്നു. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെ രണ്ട് ഗ്രൂപ്പായി തിരിച്ചു- ഒരു സംഘം കൊഴുപ്പ് കുറഞ്ഞ ആഹാരക്രമം ഒരു വര്‍ഷത്തേക്ക് ശീലിച്ചപ്പോള്‍ രണ്ടാമത്തെ സംഘത്തിന് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം നിര്‍ദേശിച്ചു.

മിനിമം 5.5കിലോഗ്രാം ഭാരം കുറച്ചവരാണ് രണ്ട് ഗ്രൂപ്പിലുമായി 609 പേരും. അമിതഭാരത്തില്‍ നിന്ന് 27 കിലോഗ്രാം ഉപേക്ഷിക്കാനായവരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നേട്ടം സ്വന്തമാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവന്നില്ലെന്നതാണ് ശ്രദ്ധേയം.

ജനിതകപരമായ പ്രത്യേകതകള്‍ അല്ലെങ്കില്‍ അടിസ്ഥാന ഇന്‍സുലിന്‍ ഉത്പാദനവും ഭക്ഷണം ക്രമപ്പെടുത്തലും തമ്മില്‍ ബന്ധമില്ലെന്നാണ് ഗവേഷണത്തില്‍ വ്യക്തമായത്.

പ്രതീക്ഷിച്ചതിനുമപ്പുറം ശരീരഭാരം കുറച്ചവരും രണ്ട് സംഘങ്ങളിലായി ഉണ്ടായിരുന്നു. അവനവന്റെ ആഹാരശീലത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് ഇക്കാലയളവില്‍ അവര്‍ക്കുണ്ടായതെന്നും പ്രൊഫ. ഗാര്‍ഡനര്‍ സാക്ഷ്യപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍