UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആദ്യമായി മനുഷ്യാണ്ഡങ്ങള്‍ പരീക്ഷണശാലയില്‍ പിറന്നു

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയില്‍ പുതിയ വഴിത്തിരിവ്

 

ലോകത്താദ്യമായി മനുഷ്യ അണ്ഡങ്ങള്‍ പരീക്ഷണശാലയില്‍ പിറന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് വിപ്ലവകരമായ ഈ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കുന്നതിലേക്ക് ഇത് നയിച്ചേക്കും.

മാത്രമല്ല, മനുഷ്യനിലെ അണ്ഡങ്ങളുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച് ശാസ്ത്രലോകത്തിന് മുന്നിലുണ്ടായിരുന്ന പല സമസ്യകളും ഇതോടെ കുരുക്കഴിയും. എങ്കിലും ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ വേണ്ടി വരുമെന്നാണ് ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ദശാബ്ദങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് അണ്ഡാശയത്തിന് പുറത്ത് അണ്ഡങ്ങളെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. സൂക്ഷമയായി സജ്ജീകരിച്ച ലബോറട്ടറിയില്‍ ക്യത്യമായ അളവില്‍ ഓക്‌സിജന്‍, ഹോര്‍മോണുകള്‍, പ്രോട്ടിന്‍, അണ്ഡം വളരുന്ന മാധ്യമം തുടങ്ങിയ ലഭ്യമാക്കിയതിന് ശേഷമാണ് ഇത് സാധ്യമായത്.

പരീക്ഷണത്തിനെടുത്തവയില്‍ പത്ത് ശതമാനം മാത്രമേ വളര്‍ച്ച പൂര്‍ത്തിയാക്കിയൊള്ളു. ഈ അണ്ഡങ്ങള്‍ ബീജസംയോജനം നടത്തിയിട്ടില്ലാത്തതിനാല്‍ അതിനുള്ള ശേഷിയെക്കുറിച്ചും സംശയമാണ്. ഇത്തരത്തില്‍ പരിമിതികളുണ്ടായെങ്കിലും മനുഷ്യന്റെ കോശ കലകളെ കൃത്രിമമായി വളര്‍ത്താന്‍ സാധിച്ചതില്‍ ശാസ്ത്രജ്ഞര്‍ വലിയ പ്രതീക്ഷയിലാണ്. ആരോഗ്യ രംഗത്ത് ഉപയോഗിച്ച് തുടങ്ങാന്‍ കാലതാമസം ഉണ്ടെങ്കിലും മനുഷ്യ അണ്ഡങ്ങളുടെ വികാസത്തെ കുറിച്ചുള്ള പഠന രംഗത്ത് ഏറെ മുന്നേറാന്‍ ഇത് സഹായിക്കുമെന്ന വിശ്വാസത്തിലാണിവര്‍.

20 വര്‍ഷം മുമ്പേ എലികളുടെ അണ്ഡത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇതേ സാങ്കേതിക വിദ്യയിലൂടെ ജീവനുള്ള മൃഗങ്ങളെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.

കാന്‍സര്‍ ബാധിച്ച സ്ത്രീകളുടെ വളര്‍ച്ചയെത്തിയ അണ്ഡങ്ങളോ, പങ്കാളിയുടെ ബീജവുമായി സംയോജനം നടത്തിയ സിക്താണ്ഡങ്ങളോ ശീതീകരീച്ച് വച്ച് പിന്നീട് കുഞ്ഞുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ചെറു പ്രായത്തില്‍ നിന്ന് ഗര്‍ഭാശയത്തിലും മറ്റും കാന്‍സര്‍ ബാധിക്കുന്ന പെണ്‍കുട്ടികളില്‍ ഇത് സാധിക്കില്ല. അതേ സമയം ഓവറിയിലെ കോശ കലകള്‍ ചികിത്സക്ക് മുമ്പേ ശേഖരിച്ച് വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങള്‍ വേണമെങ്കില്‍ അതില്‍ നിന്ന വളര്‍ത്തിയെടുക്കാനും കഴിയും. ഇങ്ങനെ ചെയ്യുമ്പോഴെല്ലാം ശീതീകരിച്ച സാംപിള്‍ അത്രയും സൂക്ഷമതയോടെ കരുതി വെക്കേണ്ടതുണ്ട്. അതിലെന്തെങ്കിലും വീഴ്ച പറ്റിയാല്‍ ഈ സാധ്യതകളെല്ലാം അടയും. ലബോറട്ടറിയില്‍ അണ്ഡം വളര്‍ത്തുന്നത് വിജയിച്ചാല്‍ ഇതിനേക്കാളൊക്കെ സുരക്ഷിതമായി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍