UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വൃക്ക ഡെലിവറി ചെയ്യുന്ന ഡ്രോണുകളോ? സംഗതി അൽപ്പം സീരിയസാണ്

കഴിഞ്ഞ ആഴ്ചയാണ് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്കായെത്തിയ 44 കാരിയ്ക്കുള്ള വൃക്ക ദാതാവിൽ നിന്നും ഡ്രോൺ മുഖേനെ എത്തിക്കുന്നത്.

അതിവേഗത്തിൽ കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ഒരു ഡ്രോൺ താഴ്ന്ന് പറന്നുവന്ന് എന്തോ ഒന്ന് ഡെലിവറി ചെയ്ത് തിരിച്ചുപറക്കുന്നു. ഉബർ ഈറ്റ്സിൽ നിന്നും മറ്റും ഭക്ഷണമെന്നപോലെ, മുറിച്ചുവെച്ച പിസ്സ എന്നപോലെ. പക്ഷെ ഈ ഡ്രോൺ ഉത്തരവാദിത്തത്തോടെ കയ്യിലെത്തിക്കുന്നത് പിസയോ ബിരിയാണിയോ ഒന്നുമല്ല ജീവൻ തുടിക്കുന്ന വൃക്കയാണെന്ന് ഒന്ന് ആലോചിച്ചുനോക്കൂ. അത്ഭുതകരമായി തോന്നുന്നില്ലേ. എന്നാൽ ഇത്തരം കിഡ്‌നി ഡെലിവറി ചെയ്യുന്ന ഡ്രോണുകൾ ഇനി സർവസാധാരണമായി കാണാനാകും. ഡ്രോണുകൾ ഉപയോഗിച്ച് വൃക്ക മാറ്റ ശാസ്ത്രക്രിയയ്ക്കായുള്ള വൃക്കകൾ ഡെലിവറി ചെയ്യാനുള്ള ആദ്യ ശ്രമങ്ങൾ വിജയകരമായെന്ന സന്തോഷ വാർത്ത പുറത്തുവിടുകയാണ് മേരിലാൻഡ് മെഡിക്കൽ കോളജ് അധികൃതർ.

കഴിഞ്ഞ ആഴ്ചയാണ് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്കായെത്തിയ 44 കാരിയ്ക്കുള്ള വൃക്ക ദാതാവിൽ നിന്നും ഡ്രോൺ മുഖേനെ എത്തിക്കുന്നത്. വൃക്ക സുരക്ഷിതമായെത്തിക്കാനുള്ള റെഗുലേറ്ററുകൾ ഘടിപ്പിച്ച അതിവിദഗ്ധ ഡ്രോണാണ് അഞ്ച് കിലോമീറ്ററുകളോളം വൃക്കയുമായി പറന്ന്  സ്വീകർത്താവിനരികിൽ വൃക്ക എത്തിച്ചത്. ഈ പരീക്ഷണം വിജയകരമായതോടെ ഇത് വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് വൈദ്യശാസ്ത്രലോകം. വൃക്കകൾ കൈമാറ്റം ചെയ്യാനുള്ള മറ്റ് മാർഗ്ഗങ്ങളെ അപേക്ഷിച്ച് വേഗതയേറിയതും സുരക്ഷിതവും ചെലവ് കുറഞ്ഞഞ്ഞതുമായ തിരഞ്ഞെടുപ്പാണ് ഡ്രോണുകൾ എന്നതിനാൽ തന്നെ ഈ വിഷയത്തിൽ ഉടൻ തന്നെ കൂടുതൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായേക്കും.

നാന്നൂറുഫിറ്റോളം ഉയരത്തിൽ പറന്ന് അതി വേഗത്തിലാണ് ഡ്രോണുകൾ സ്വീകർത്താവിനടുത്തെത്തുന്നതെന്നും ഈ മാർഗം സുരക്ഷിതമാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർ ജോസഫ് സ്കേലിയ സ്ഥിരീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍