UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടത്തി

ലാപ്പറോസ്‌കോപിക്ക് സര്‍ജറി എന്നറിയപ്പെടുന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്.

രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടത്തി. ഗാലക്‌സി കെയര്‍ ലാപ്പറോസ്‌കോപ്പി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടര്‍ ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സോളാപൂരിലെ 21 കാരിയായ യുവതിക്ക് ഗര്‍ഭപാത്രം നല്‍കിയത് 41കാരിയായ അമ്മയാണ്. ശസ്ത്രക്രിയ നാലര മണിക്കൂര്‍ നീണ്ടു.

ഗര്‍ഭപാത്രം സ്ഥാപിക്കുന്നതിന് മുമ്പായി ആവശ്യമായ രക്തത്തിന്റെ ഒഴുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. ലാപ്പറോസ്‌കോപിക്ക് സര്‍ജറി എന്നറിയപ്പെടുന്ന താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. ദാതാവായ അമ്മയും സ്വീകര്‍ത്താവായി മകളും നല്ല രീതിയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നേരത്തെ ബറോഡ സ്വദേശിയായ മറ്രൊരു യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാനായിരുന്നു പരിപാടി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ 26കാരിയുടെ ശസ്ത്രക്രിയ അടുത്ത വെള്ളിയാഴ്ച നടത്തും. ശസ്ത്രക്രിയ വലിയ നേട്ടമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വാടക ഗര്‍ഭപാത്രത്തിനും ദത്തെടുക്കലിനും പകരമായി ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകള്‍ക്ക് പുതിയൊരു വഴി തുറന്നിരിക്കുകയാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കലിലൂടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍