UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മഞ്ഞുകാലത്ത് ഹെല്‍ത്തി ആകാം; ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ

മഞ്ഞുകാലത്ത് നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇവ സഹായിക്കും

കേരളത്തില്‍ മഞ്ഞ് കാലം സഹിക്കാനാകാത്ത വണ്ണം രൂക്ഷമല്ലെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഏറ്റക്കുറച്ചിലും രോഗങ്ങളെ ക്ഷണിച്ച് വരുത്തും. തണുത്ത് തുടങ്ങുന്ന രാത്രികളും രാവിലെകളും മൂക്ക് തുടക്കാനുള്ള കര്‍ച്ചീഫുകളെ കയ്യില്‍ ഫിറ്റ് ചെയ്യിച്ചേക്കാം. ആഘോഷങ്ങളുടെ സീസണായത് കൊണ്ട് ക്രമം തെറ്റുന്ന ഉറക്കവും പ്രതിരോധ ശേഷിയെ ബാധിക്കും. എന്തായാലും ജലദോഷവും പനിയും അണുബാധയുമല്ലാം നിരനിരയായി വന്ന് കേറുന്ന ഈ സമയത്തെ ചില്ലറ കരുതല്‍ കൊണ്ട് ആരോഗ്യപൂര്‍ണ്ണമാക്കി മാറ്റാം. മഞ്ഞുകാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഭക്ഷണ ശീലത്തില്‍ ഈ അഞ്ച് സാധനങ്ങളെ ചെറിയ തോതില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

തൈര്
തൈരിലടങ്ങിയിരിക്കുന്ന പ്രോബയോടിക് ബാക്ടീരിയകളാണ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇതു കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി കുടലിന്റെ ആരോഗ്യം കൂട്ടുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ഊണിനൊപ്പം കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുകയും ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കുകയും ചെയ്യും.

പുളിയുള്ള പഴങ്ങള്‍
ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം തുടങ്ങിയ വിറ്റാമിന്‍ സി യുടെ കലവറയാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരാട്ടിന്‍ എന്നിവയാലും സമ്പന്നമാണ്. ഈ പോഷക ഘടകങ്ങള്‍ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് കോശങ്ങളുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കുകയും, അണുബാധയെ തടയുകയും ചെയ്യും. കോശങ്ങള്‍ക്ക് കേട് സംഭവിക്കുന്നത് തടയുന്നതിനാല്‍ പ്രായമേറുന്നതിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തി നേടാം. ഈ പഴങ്ങളും പച്ചക്കറികളും നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ത്വക്ക് തിളങ്ങി യുവത്വം അതേ പടി നിലനില്‍ക്കും.

ഗ്രീന്‍ ടീ
കൊഴുപ്പ് കുറക്കാനായാണ് ഭൂരിഭാഗം പേരും ഗ്രീന്‍ ടീ കുടിക്കുന്നത്. ആന്റി ഓക്‌സിഡന്റ്‌സിനാല്‍ സമ്പുഷ്ടമായ ഗ്രീന്‍ ടീ ദിവസേനെ ഒരു കപ്പ് കുടിക്കുന്നത് ദഹനക്രിയയെ സുഗമപ്പെടുത്തുക മാത്രമല്ല, പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.

ഇഞ്ചി
ഇഞ്ചി ഒരു ആന്റി ബാക്ടീരിയല്‍ വസ്തുവാണ്. അത് വയറ്റിലെ ആവശ്യമില്ലാത്ത ബാക്ടീരിയകളെ നശിപ്പിച്ച് ഛര്‍ദ്ദി, വയറു സ്തംഭനം പോലെയുള്ള അസുഖങ്ങളെ സുഖപ്പെടുത്തും. ഒരു കപ്പ് ഇഞ്ചിച്ചായ മതി, ദേഹം കുളിരുന്നത് പമ്പ കടക്കാന്‍. രക്തത്തില്‍ അനാവശ്യ വസ്തുക്കളെ അലിയിച്ച് രക്തയോട്ടം സുഗമമാക്കാനും, കൊളസ്‌ട്രോര്‍ കുറക്കാനും ഇഞ്ചി സഹായിക്കും.

വെളുത്തുള്ളി
ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെയൊക്കെ തുരത്തുന്ന ഭക്ഷണമാണ് വെളുത്തുള്ളി. അണുബാധ, വിരശല്യം തുടങ്ങിയവക്കൊക്കെ ഇത് മരുന്നാണ്. മെച്ചപ്പെട്ട ഫലത്തിനായി പാചകം ചെയ്‌തോ പച്ചക്കോ വെളുത്തുള്ളി കഴിക്കുന്നതിന് മുമ്പ് അരിയുകയോ ചതയ്ക്കുകയോ വേണം… അല്ലിസിന്‍ എന്ന രോഗശമന ശേഷിയുള്ള ഘടകം അപ്പോഴാണ് പുറത്ത് വരിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍