UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സന്ധിവേദനയിൽ നിന്നും മോചനം നേടാം, സംരക്ഷിക്കാം ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ

അടിസ്ഥാനപരമായി, നിങ്ങള്‍ ഭാരം കൂടുതലുള്ള വ്യക്തിയാണെങ്കില്‍ സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും പേശികള്‍ ശക്തമാവുകയും ചലനങ്ങളെ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

സന്ധിയിലും സന്ധിയെ ആശ്രയിച്ചുള്ള സ്‌നായുക്കളിലും മാംസപേശികളിലും അസ്ഥികളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ശരീരം ഒന്നു സ്‌ട്രെച്ച് ചെയ്താല്‍ തീരാവുന്ന വിഷയമല്ലിത്. വൈവിധ്യമാര്‍ന്ന വ്യായാമവും മികച്ച ഭക്ഷണ ക്രമങ്ങളും ശീലിക്കുന്നതുള്‍പ്പടെയുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

അടിസ്ഥാനപരമായി, നിങ്ങള്‍ ഭാരം കൂടുതലുള്ള വ്യക്തിയാണെങ്കില്‍ സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും പേശികള്‍ ശക്തമാവുകയും ചലനങ്ങളെ നിയന്ത്രിക്കപ്പെടുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് മസിളുകളെക്കാള്‍ കൂടുതലല്ലെന്നു ഉറപ്പാക്കുന്നത് പേശികളുടെ ശക്തി നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായകമാണ്. നമ്മുടെ ചലനങ്ങള്‍ സുഗമാമാക്കുന്നത് അതാണ്. ഓരോ 0.5 കിലോഗ്രാം ഭാരം കുറയുന്ന ഓരോ ഘട്ടത്തിലും കാല്‍മുട്ടിലെ ജോയിന്റിലൂടെ പോകുന്ന ഭാരം 2 കിലോഗ്രാം കുറയ്ക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പും, പ്രത്യേകിച്ച് അടിവയറിന് ചുറ്റുമുള്ളവ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും.

വ്യായാമം

വ്യായാമം ചെയ്താല്‍ സന്ധി വേദന വര്‍ദ്ധിക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. എന്നാല്‍ സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് സന്ധി വേദനയുണ്ടെങ്കില്‍ പേശികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്. ഉദാഹരണത്തിന്, പ്രായഭേദമന്യേ ഇപ്പോള്‍ നമുക്കിടയില്‍ കണ്ട് വരുന്ന ഒരു രോഗാവസ്ഥ ആണ് നടുവേദന. യോഗയും വ്യായാമവും ചെയ്യുന്നത് ഒരു പരിധി വരെ നടുവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. ദിവസം അരമണിക്കൂര്‍വീതം ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും കൃത്യമായി ചെയ്യുന്ന മിതമായ വ്യായാമമാണ് ഗുണകരം. ആവശ്യമെങ്കില്‍ സമയം പതുക്കെ കൂട്ടി ഒന്നോ ഒന്നരയോ മണിക്കൂറാക്കാം. ജിമ്മില്‍ പോകുന്നവരാണെങ്കില്‍ ഇതിന് ഒരു പരിശീലകന്റെ സഹായം തേടാം.

ദിനചര്യകള്‍

ചിലര്‍ പ്രത്യേക ലക്ഷ്യങ്ങളോടെ വ്യായാമംചെയ്ത് വണ്ണം കുറയ്ക്കുകയും ശരീരം ഉറപ്പുള്ളതാക്കുകയും ചെയ്യാറുണ്ട്. ശരീരഭാരം കൂടുമ്പോള്‍ പെട്ടെന്ന് അത്യധ്വാനത്തിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. കുറച്ചുനാള്‍ ഇങ്ങനെ തുടര്‍ന്നശേഷം ശരീരം സ്വാഭാവികസ്ഥിതിയിലേക്ക് തിരിച്ചെത്തുമ്പോഴാണ് പലരും പെട്ടെന്ന് വ്യായാമം നിര്‍ത്തുന്നത്. പിന്നാലെ ഭാരം കൂടാന്‍ തുടങ്ങും. ഒടുവില്‍ കാല്‍വേദനയും പേശിവേദനയുമൊക്കെയായി വ്യായാമംതന്നെ ബുദ്ധിമുട്ടാവും. അത്യധ്വാനമില്ലാത്ത വ്യായാമ മുറകള്‍ ചെയ്യുക. ആവശ്യമെങ്കില്‍ ഒരു പരിശീലകന്റെ സഹായം തേടുക. യോഗയും സാധാരാണ വ്യായാമമുറകളും ഏകോപിപ്പിച്ച് കൊണ്ടു പോകാന്‍ കഴിഞ്ഞാലും നല്ലതാണ്.

മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക

ആരോഗ്യവും ഭക്ഷണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം. സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ക്കു പകരം പഴമക്കാര്‍ ശീലിച്ചുവന്ന ആഹാരം കഴിക്കുന്നതാണ് ഉത്തമം. തവിടുനീക്കാത്ത ധാന്യങ്ങള്‍, ഫ്രഷ് ആയ പഴങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കാം. മാംസവും അന്നജം അടങ്ങിയ ആഹാരവും കുറയ്ക്കുക. പകരം, പഴങ്ങളും പച്ചക്കറികളും തവിടു നീക്കാത്ത ധാന്യങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ദിവസവും ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അസ്ഥികളുടെ വികാസത്തില്‍ നിര്‍ണായകമായ വിറ്റാമിന്‍ ഡിയുടെ അളവും ശ്രദ്ധിക്കുക.

നല്ല അഗവിന്യാസം പരിശീലിക്കുക

മികച്ച അഗവിന്യാസം (posture) സന്ധികളുടെ മാത്രമല്ല ശരീരത്തിന്റെ ആകെ സന്തുലിതാവസ്ഥയുടെ പ്രശ്‌നം കൂടിയാണ്. പ്രതേകിച്ചും നമ്മുടെ പുറംഭാഗത്തെ കുറിച്ച് നാം അതീവ ശ്രദ്ധ പതിക്കേണ്ടതുണ്ട്. ഡിസ്‌കുകള്‍ക്കോ നട്ടെല്ലിനോ എന്തെങ്കിലും സംഭവിച്ചാല്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയപോലും ഇതുവരെ വികസിപ്പിച്ചിട്ടില്ല. പോസ്ചറുകളില്‍ പൊതുവായി നാം വരുത്തുന്ന വിശദമായി പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗൈഡ് ഇതാ (https://bit.ly/2N7aApo). വ്യായാമത്തിനും മറ്റു സാധാരണ പ്രവര്‍ത്തികള്‍ക്കുമെല്ലാം ശരിയായ പാദരക്ഷകള്‍ ധരിക്കുന്നതും പ്രധാനമാണ്.

Read More : രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ നിർമ്മാണ പദ്ധതി ഹിങ്ക്ലി പോയിന്റ് ന്യൂക്ലിയർ പവർ സ്റ്റേഷൻ കടുത്ത ‘മനോരോഗ’ പ്രതിസന്ധിയിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍