UPDATES

ഹെൽത്തി ഫുഡ്

ഇവ കഴിച്ച് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്‌ട്രോള്‍ ആണ്.

രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്‌ട്രോള്‍ ആണ്.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം പ്രധാനമാണ് ഭക്ഷണവും. വളരെ ചെലവില്ലാതെ വീട്ടില്‍ത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്.

കാന്താരിമുളക്

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനിയാണ് കാന്താരിമുളക്. ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.

സംഭാരം

പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത്‌കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂട്ടുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ തടയാന്‍ ഇവയ്ക്കാകുമെന്നതിനാലാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണിത്.

ഒലീവ് ഓയിലും നെല്ലിക്കയും

ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല. ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.

ഗ്രീന്‍ ടീ

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

ഇഞ്ചി

വെറുതെ ചവച്ചു കഴിക്കുന്നതും ചായയില്‍ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉദര പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ് ഇഞ്ചി .

ഓട്സ്

ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍