UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ജീന്‍ തെറാപ്പിയിലുടെ അന്ധത മാറ്റാന്‍ ഒരുങ്ങി ശാസ്ത്രലോകം

റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ അന്ധത മാറ്റാനുള്ള വഴിയാണ് ജീന്‍ തെറാപ്പിയിലുടെ ശാസ്ത്രലോകം തെളിക്കാന്‍ നോക്കുന്നത്.

ജീന്‍ തെറാപ്പി വഴി അന്ധതയുള്ളവരുടെ ജീനിനെ കാഴ്ചയുള്ളവരുടെ ജീനിനു സമാനമായ രീതിയില്‍ തിരുത്തി കാഴ്ച നല്‍കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം.റെറ്റിനയുടെ നാശംമൂലമുണ്ടാകുന്ന അപൂര്‍വ അന്ധത മാറ്റാനുള്ള വഴിയാണ് ജീന്‍ തെറാപ്പിയിലുടെ ശാസ്ത്രലോകം തെളിക്കാന്‍ നോക്കുന്നത്.

ജന്മനാ അന്ധരായ ഭൂരിഭാഗം ആളുകള്‍ക്കും റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമാണ് കാഴ്ച നഷ്ടമാകുന്നത്. ഈ ജനിതക അവസ്ഥയെ പുനര്‍വിചിന്തനം നടത്താനും ആ ജീനുകളെ തിരുത്തി കാഴ്ചയുള്ളവരുടേതു പോലെ ആക്കാനുമാണ് ശാസ്ത്ര ലോകം ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.

ആരോഗ്യമുള്ള റെറ്റിനയില്‍ നിന്നും ശേഖരിച്ച ശരിയായ കോശങ്ങള്‍ ഉപയോഗിച്ച് ജീനുകളുടെ പാറ്റേണ്‍ തിരുത്താനാണ് ശാസ്ത്രജ്ഞരുടെ ആലോചന.ഒരു അന്യപദാര്‍ത്ഥം, ജീനിലേക്ക് കടക്കുമ്പോള്‍ സ്വാഭാവികമായും ശരീരം പ്രതികരിക്കും. ഇതിനായി CRISPR പോലുള്ള നൂതന ജീന്‍ എഡിറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് വിദഗ്ദര്‍ പദ്ധതിയിടുന്നത്.

അന്ധരുടെ കാര്യത്തില്‍ മാത്രമല്ല പ്രായാധിക്യം കൊണ്ട് കാഴ്ച മങ്ങുന്നവരിലും ഇത് ഫലപ്രദമാകുമോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍