UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയുടെ സ്വന്തം കണ്ണ് ഡോക്ടറെ ആദരിച്ച് ഗൂഗിള്‍

1976-ല്‍ ഡോ. വി സ്ഥാപിച്ച് അരവിന്ദ് നേത്രചികിത്സാലയത്തിലെ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും സൗജന്യമായോ തീരെ ചുരുങ്ങിയ നിരക്കിലോ ആണ് ചെയ്തുകൊടുക്കുന്നത്.

ഇന്നത്തെ ഡൂഡിലില്‍ പ്രശസ്ത നേത്ര ശസ്ത്രക്രിയാവിദഗ്ദ്ധന്‍ ‘ഡോ. വി’യെയാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. വി. എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമിയുടെ 100-മത് പിറന്നാളാണ് ഇന്ന്. ലോകത്തിലെ ഏറ്റവും ബൃഹത്തായ കണ്ണാശുപത്രി ശൃംഖലയായ അരവിന്ദ് നേത്രചികിത്സാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1976-ല്‍ സ്ഥാപിച്ച് ഈ നേത്രചികിത്സാലയത്തിലെ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും സൗജന്യമായോ തീരെ ചുരുങ്ങിയ നിരക്കിലോ ആണ് ചെയ്തുകൊടുക്കുന്നത്.

ഒരു വാടക വീട്ടില്‍ തന്റെ 58-ാം വയസ്സിലാണ് ഡോ.വി 11 കിടക്കകളുള്ള ഒരു ആശുപത്രിയായിട്ടാണ് അരവിന്ദ് നേത്രചികിത്സാലയം ആരംഭിച്ചത്. ഇന്ന് അരവിന്ദ് നേത്രചികിത്സാലയത്തിന്റെ കീഴില്‍ ദക്ഷിണേന്ത്യയില്‍ 7 ടെര്‍ഷ്യറി കെയര്‍ ഹോസ് കണ്‍ട്രോള്‍, 6 സെക്കന്‍ഡറി കണ്ണ് കെയര്‍ സെന്ററുകള്‍, 70 പ്രാഥമിക കണ്ണ് കെയര്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഇന്ന് ഈ ചികിത്സാലയത്തിന് 160 ഓളം രാജ്യങ്ങളിലെ ആശുപ്ത്രിയുമായി പലതരത്തിലുള്ള പങ്കാളിതമുണ്ട്.

1996-ല്‍ ലയണ്‍സ് അരവിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിറ്റി ഒഫ്താല്‍മോളജിയും (ലെയ്‌ക്കോ – LAICO) സ്ഥാപിച്ചതും ഡോ. വി. യുടെ നേതൃത്വത്തിലാണ്. ഇന്ന് ഇന്ത്യയിലെയും മറ്റ് 30-ഓളം വികസ്വര രാജ്യങ്ങളിലെ 347 ആശുപത്രികളില്‍ ‘അരവിന്ദ് നേത്രചികിത്സാലയം’ മാതൃക പകര്‍ത്താന്‍ സഹായിച്ചിട്ടുള്ള ഒരു പരിശീലന കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ലെയ്‌ക്കോ. ജീവിതകാലത്തുടനീളം ഇന്ത്യയിലും വിദേശത്തുമായി അശുപത്രി പങ്കാളിത്തത്തിന്റെ വിപുലമായ ഒരു ശൃംഖല നിര്‍മിക്കാനാണ് ഡോ. വി ചിലവഴിച്ചത്.

ആത്മീയ ഗുരുക്കളായ അരബിന്ദോയുടെയും മിര്‍റ അല്‍ഫാസയുടെയും (മദര്‍) ശിഷ്യനായിരുന്നു ഡോ. വി. ഇന്‍ഫിനിറ്റ് വിഷന്‍ എന്ന പേരില്‍ ഡോ. വിയുടെ ജീവചരിത്രം ഒരു പുസ്തകമായിട്ടുണ്ട്. 1918 ഒക്ടോബര്‍ 1-ന് തമിഴ്‌നാട്ടിലെ വടമലപുരത്തായിരുന്നു ഡോ. വിയുടെ ജനനം. 1973ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2006 ജൂലൈ 7, മധുരൈയില്‍ വെച്ചായിരുന്നു അന്ത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍