UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അവശ്യ മരുന്നുകള്‍ ഓഗസ്റ്റ് വരെ ജിഎസ്ടി-ക്ക് മുന്‍പുള്ള നിരക്കില്‍ ലഭ്യമാകും

വൃക്ക തകരാറുകള്‍, അര്‍ബുദം തുടങ്ങിയവ യ്ക്കുള്ള അവശ്യ മരുന്നുകള്‍ക്ക് 12% ജിഎസ്ടി-യാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്

രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ജിഎസ്ടിക്കു മുന്‍പുണ്ടായിരുന്ന നിരക്കില്‍ തന്നെ ലഭിക്കും. പുതിയ ബാച്ച് മരുന്നുകള്‍ ഫാര്‍മസി കളിലും സ്റ്റോക്കിസ്റ്റ് കളുടെ അടുത്തും എത്തുന്നതുവരെ പഴയ നിരക്കില്‍ മരുന്നുകള്‍ ലഭിക്കും. ഓഗസ്റ്റ് വരെ ഇങ്ങനെ വാങ്ങാവുന്നതാണ്. വൃക്ക തകരാറുകള്‍, അര്‍ബുദം തുടങ്ങിയവ യ്ക്കുള്ള അവശ്യ മരുന്നുകള്‍ക്ക് 12% ജിഎസ്ടി-യാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സുലിന് 5%വും.

മരുന്നുകളുടെ വില നിയന്ത്രിക്കുന്ന നാഷണല്‍ ഫര്‍മസ്യുട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ (NPPA) കണക്കു കൂട്ടല്‍ പ്രകാരം ജിഎസ്ടി നിലവില്‍ വരുന്നതോട് കൂടി കമ്പനികളുടെ നികുതി ബാധ്യത കൂടുകയും അത് അവശ്യ മരുന്നുകളുടെ വില 2.29% കൂടുന്നതിലേക്ക് നയിക്കും എന്നാണ് കണക്കാക്കുന്നത്. കമ്പനികളില്‍ നിന്നു വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവശ്യ മരുന്നുകളുടെ വില വെബ്സൈറ്റില്‍ ലഭ്യമാകും.

NAPA പറയുന്നത് 78% മരുന്നുകളുടെയും വിലയെ ജിഎസ്ടി ബാധിക്കില്ലെന്നാണ്. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് രോഗികള്‍ക്ക് 9695736333 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യാവുന്നതാണ്. ജിഎസ്ടി നിയമത്തിലെ ആന്റി പ്രൊഫിറ്റിയറിങ് ക്ലോസ് അനുസരിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രമേ മരുന്ന് നിര്‍മാതാക്കള്‍ക്ക് ഉപഭോക്താക്കളുടെ മേല്‍ നികുതി ചുമത്താന്‍ പാടുള്ളൂ എന്നും NPPA വ്യക്തമാക്കി.

‘പുതുക്കിയ വിലയുള്ള സ്റ്റോക്കുകള്‍ ഓഗസ്റ്റില്‍ ഭാഗികമായും സെപ്റ്റംബറില്‍ പൂര്‍ണമായും വിപണിയില്‍ എത്തും എന്നാണ് കരുതുന്നത്. മരുന്നുകള്‍ക്ക് ക്ഷാമം നേരിടില്ല. എല്ലാ ബ്രാന്‍ഡിലുള്ള മരുന്നുകളും ആവശ്യമായ അളവില്‍ ലഭ്യമാണ്. ‘എഐഒസിഡി അവാക്സ് എന്ന ഫര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനി യുടെ ഡയറക്ടര്‍ ആയ അമിഷ് സുരേക്കര്‍ പറഞ്ഞു.

‘ഹോസ്പിറ്റല്‍ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മലേറിയ, എച്ച് ഐ വി -എയിഡ്‌സ്, ടി ബി, പ്രമേഹം തുടങ്ങിയവയ്ക്കുള്ള ജീവന്‍ രക്ഷാ മരുന്നുകളുടെ വില ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നാണ് മെട്രോ പോളിസ് ഹെല്‍ത്ത് കെയറിന്റെ എംഡി-യായ അമീറാ ഷാ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍